Category: പ്രവാസി

ഇനിയുള്ള കാലം.

രചന : സന്തോഷ് പെല്ലിശ്ശേരി* ഉണരാൻ വേണ്ടിയൊരുനിദ്ര കാത്തു വയ്ക്കേണമിനി…പുണരാൻ വേണ്ടിയൊരുപൂക്കുല കരുതേണമിനി …ഇണങ്ങാൻ വേണ്ടി മാത്രംപിണക്കങ്ങളാവാമിനി…കണ്ണുകളിൽ തിളക്കമുള്ളൊരുതാരകമൊളിച്ചുവയ്ക്കാമിനി..പ്രജ്ഞയിലാഴമുള്ളോരുമുറിവു ചേർക്കേണമിനി..ചുണ്ടിലൊരു നിസ്സംഗതയുടെപല്ലവി കരുതേണമിനി…ഓർമ്മകളിൽ പരസ്പരംമുഖങ്ങൾ പൂഴ്ത്തിടാമിനി…കാലമിതു തീരാറായ് ,ജനിമൃതികൾക്കിടയിലേയ്ക്ക് – ആരോ വലിച്ചെറിയുന്നൂകാരസ്കരത്തിൻ മുള്ളുകൾ…!കാലപുരി പൂകുവാനെത്രമേൽകാരണങ്ങൾ കൂടിടുന്നു…!!

പുണ്യജന്മത്തിനായ്.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* ആകാശത്തിന്റെനീലവിരിപ്പുമാറ്റിജാലകവിടവിലൂടെഎത്തിനോക്കുന്നുണ്ട്ഒപ്പമുണ്ടായിരുന്നസ്നേഹജന്മങ്ങളെസങ്കടത്തിരകളലറുന്നദിക്കറിയാക്കടലിൽതീരമെത്താനൊരു –തുഴപോലുമേകാതെഓടിരക്ഷപ്പെട്ടോരു-ഒറ്റനക്ഷത്രം….സ്നേഹകുചത്തിൽ –നിന്നൂറിയെത്തുന്നജീവരേണുക്കൾനിറഞ്ഞ-വാത്സല്യകീലാലംഉറുഞ്ചിക്കുടിച്ചു –പുഞ്ചിരിക്കുന്നുണ്ട്നാളെയെന്തെന്നറിയാത്തൊരുപിഞ്ചുപൈതൽ …അസ്ഥികൾപൊടിയുന്നനൊമ്പരച്ചൂളയിൽസർവ്വകോശങ്ങളുംപൊള്ളിപ്പിടഞ്ഞിട്ട്നോവിന്റെ ചൂടിൽവെന്തിരിക്കുമ്പോഴുംവലം കൈയ്യിൽ തലതാങ്ങിഇടംകൈയാൽ –കാൽതുടയിൽ താളമിട്ട്ജീവന്റെ തുണ്ടിനെ –മിടിക്കുന്നനെഞ്ചോടു –ചേർത്തുവെക്കുന്നുണ്ട്തണലുപോയ്തനിച്ചായോരമ്മ …….മൂർദ്ധാവിൽ ചേർത്തുവെച്ചഅനുഗ്രഹപ്പെരുമഴയിറ്റുന്നപ്രാർത്ഥനയുടെ വിരൽത്തുമ്പിനെഅഹങ്കാരം മൂർച്ഛിച്ചുമുറിച്ചുമാറ്റിയോടിയ ശാപജന്മത്തെ,വാശി വഴികാട്ടിയായഅന്ധകാരം പൂത്തിറങ്ങിയഗ്രഹണനേരങ്ങളിൽതള്ളവാക്കിന്റെ നൽവെളിച്ചത്തെനശിച്ച നാവുകൊണ്ടു കുത്തിക്കെടുത്തിവഴിതെറ്റിയലഞ്ഞ പാപഗ്രഹത്തെ ,ചൊല്ലുവിളിയില്ലാതെ…

പൊതിച്ചോറ്.

രചന : ഷാജു. കെ. കടമേരി* പതിവിലും നേരത്തെക്ലാസ് കഴിഞ്ഞ്കോളേജിൽ നിന്നുമിറങ്ങുമ്പോൾതിളച്ച് മറിയുന്ന വേനലിനെകൈക്കുടന്നയിൽ കോരിയെടുത്ത്തീക്കാറ്റ് പുതച്ച് പെയ്യുന്നആകാശത്തിന്റെമിഴിനീർതുള്ളികൾഓടിതളർന്ന് വിയർത്തൊലിച്ചവടകര നഗരത്തിന്റെ നെഞ്ചിൽകുളിര് കോരിയിട്ടു.കൊഞ്ചിക്കുഴഞ്ഞ്ഏഴഴക് വിടർത്തിയെത്തിയ മഴനഗരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച്ആഞ്ഞ് വീശിയടിച്ചകാറ്റിന്റെ കൈയ്യിൽ തൂങ്ങിഅകലേക്ക്‌ ഓടിമറഞ്ഞു.ശിരസ്സിൽ തീചൂടി നിൽക്കുന്നഇന്നിന്റെ ചങ്കിടിപ്പുകളിൽകൊത്തിപ്പറിക്കുംകണ്ണുകൾ നിരത്തിവച്ചറോഡ്…

യൂറോപ്പിലെ ഇത്തികണ്ണി.

സണ്ണി കല്ലൂർ* മാവിൽ വളരുന്ന ഇത്തികണ്ണി, മാങ്ങാ പറിക്കാൻ വരുന്നവരോട് പറഞ്ഞ് വെട്ടി കളയും. വീടിന് മുൻ വശത്ത് വലിയ, ഒന്നരാടം നിറയെ മാങ്ങ ഉണ്ടാകുന്ന പ്രിയോർമാവ് ഉണ്ടായിരുന്നു.കിഴക്കു വശത്തെ കൊമ്പിൽ നിറയെ ഇത്തികണ്ണി, അതിൽ കാണുന്ന ചുവപ്പും മഞ്ഞയും ചെറുപഴങ്ങൾ…

ഇന്ത്യയുടെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതെന്ന്.

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമാണെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധനും വൈറ്റഹൗസ് ചീഫ് മെഡിക്കല്‍ അഡ്വവൈസറുമായ ആന്റണി ഫൗസി കഴിഞ്ഞ ദിവസം നടന്ന ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇതിനെ പറ്റി…

മാറ്റൊലി

രചന: ശ്രീകുമാർ എം പി വീണ്ടും വരുന്നു കൊറോണവീര്യമോടെ വീണ്ടുമെത്തെആശങ്ക കൂടാതെ നമ്മൾജാഗ്രത കൂട്ടുക വേണംനിത്യകാര്യങ്ങളൊരല്പംകൂടിയകലത്തിലാക്കാംചിത്തമടുത്തിരുന്നോട്ടെഒട്ടുമകലത്തിൽ വേണ്ടപാലിയ്ക്കാം ശീലങ്ങളൊക്കെപാടുവാനുള്ളവയല്ലപ്രതിരോധ ശീലങ്ങളാകാംഹോമിയൊതൻ മരുന്നാകാംആയുർവ്വേദക്കൂട്ടുമാകാംആവി പിടിയ്ക്കയുമാകാംകിട്ടും മുറയ്ക്കു വന്നെത്തുംവാക്സിനേഷനുമെടുക്കാംഒട്ടുമമാന്തമില്ലാതെപാലിച്ചിടാം നാമിവകൾതളരാതെ താങ്ങായ് നില്ക്കാംതണലായ് മാറിടാം തമ്മിൽആറായിരത്തിനപ്പുറംസംവത്സരങ്ങളിലൂടെഭാരതഭൂവ്വിതെത്രയൊവൈറസുകൾ കണ്ടിരിയ്ക്കാം !

ഇന്ത്യയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ.

ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയിൽ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക്ഏർപ്പെടുത്താൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തുന്നതായി യു എ…

ഓർമ്മയുടെ ഖബർ.

രചന : സിറാജ് എംകെഎം* ആകാശം നക്ഷത്രങ്ങളെതനിച്ചാക്കിയഅമാവാസിയിൽമറവി ചോർന്നൊലിക്കുന്നകൂരയിലിരുന്ന്ഞാൻ നിനക്ക്കത്തുകളയക്കുന്നു.പ്രണയത്തിന്റെ ആകാശംവിണ്ടുവീഴുന്നകനൽത്തുള്ളികൾഉടലുകടന്ന്ആത്മാവിന്റെഅസ്ഥി തിരയുന്നു.പറയാതെവെച്ച വാക്കുകൾഭ്രാന്തൻകാറ്റിന്റെമുടിയിലൊളിച്ച്മരുവിന്റെ മടിയിൽചത്തുവീഴുന്നു.പാതിമുറ്റിയ ചിറകകത്തിഭൂതകാലത്തേക്ക്പിടഞ്ഞുവീഴുന്നഈയലുകളെമനസ്സ് പ്രസവിക്കുന്നു.ഓരോ കൂടിക്കാഴ്ചയിലുംശ്വാസംമുട്ടി മരിച്ചഓർമ്മയുടെ ജഡംഖബറിലിറക്കി വെച്ച്‌രാത്രിമഴയിൽ പൊള്ളിഞാൻ തിരിഞ്ഞു നടക്കുന്നു.സ്വപ്നങ്ങളെമിഴിനീരിലൊഴുക്കിവിട്ട്ആത്മരതിയുടെനഖക്ഷതങ്ങളിൽവിരലുകൾവീണമീട്ടുന്നു.കനൽപക്ഷികൾവാക്കിന്റെ തൊണ്ടപൊട്ടിച്ച്കടല് വറ്റിച്ച്കാലന്റെ ദൂതന്മറുപാട്ട് പാടുന്നു.ആത്മാവിനൊരു നിഴൽകൂട്ട് പോവുന്നു…

പ്രവാസി.

രചന : മാധവ് കെ വാസുദേവ്* കരള്‍ ചുരന്നവഴികളില്‍പാറിവീണ ചിന്തകള്‍മാഞ്ഞുപോയെത്രവേഗംകാലംതീര്‍ത്തവീഥിയില്‍എരിഞ്ഞുതീരുംസന്ധ്യയില്‍നിറഞ്ഞുനില്കുമോര്‍‍മ്മകള്‍വിടര്‍ന്നുനിന്ന പൂവുകള്‍അടര്‍ന്നുവീഴും ഇതളുകള്‍വഴികളില്‍ അനാഥമായ്.പണിഞ്ഞുയുയര്‍ത്തും മന്ദിരംവിയര്‍പ്പുത്തുള്ളിച്ചാന്തുതേയ്ച്ചുഅകലെനിന്നുംനോക്കിനില്കുംമനസ്സിലുള്ള മോഹമായി .കരളുരുക്കും വേനലില്‍മഞ്ഞുറയും സിരകളില്‍മറന്നുപോയ സ്വപ്നമൊക്കെകനലെരിക്കും രാത്രിയില്‍മിഴിതുറന്നിരുട്ടിലൊക്കെനിദ്രയെ പരതവേഅകന്നുനില്ക്കും സ്വപ്നമൊക്കെപീലിയില്‍ മറഞ്ഞുപോയിതളര്‍ന്നുവീഴും മനസ്സിനുള്ളില്‍ചിതലരിക്കും ഓര്‍മ്മയില്‍നിഴലുവീഴും മിഴികളില്‍മുഖങ്ങളെല്ലാം മാഞ്ഞുപോയിനീരൊഴുക്കു നിലച്ചുപോകുംസിരകളില്‍ തണുപ്പുറഞ്ഞുനെഞ്ചിനുള്ളിലുണര്‍ന്ന താളംമെല്ലെമെല്ലെ നിന്നുപോകുംകണ്ണില്‍പൂത്ത സ്വപ്നവുംമനസ്സില്‍…

പൂരപ്പെരുമ.

Aravindan Panikkassery* പാൽക്കിണ്ടിയിൽ പൂക്കിലഞൊറിഞ്ഞ്തിടമ്പെഴുന്നെള്ളിച്ചിരുന്ന കുടുംബ ക്ഷേത്രങ്ങൾ വരെ ഗൾഫ് പണത്തിന്റെ വരവോടെ പൂരപ്പെരുമ അവകാശപ്പെടാൻ തുടങ്ങി.നാലാനയ്ക്ക് നിന്ന് തിരിയാനിടമില്ലാത്ത ഉത്സവപ്പറമ്പിലേക്ക് നാൽപ്പതാനകളെ ‘പോത്തൂട്ടാൻ ‘ കൊണ്ടു പോകുന്ന കാഴ്ച കണ്ട് അന്തം വിട്ടിട്ടുണ്ട്. പതിവ് തെറ്റിച്ച് ചടങ്ങ് മാത്രമായി പൂരം…