Category: അറിയിപ്പുകൾ

ആറ്റുകാൽ ദർശനം

രചന : ഹരികുമാർ കെ പി✍ കിള്ളി ഓളം കഥ പറഞ്ഞെത്തും ആറ്റുകാലമ്മേ ഭുവനേശ്വരീ നമ:ആറ്റുനോറ്റു നിൻ മുന്നിലായടിയന്റെ ആത്മദാഹമാം മംഗള പൊങ്കാല നിൻ നടയ്ക്കലെൻ നീറുന്ന ഗദ്ഗദംകണ്ണുനീരാൽ കഴുകി മടങ്ങവേമാനസത്തിലായ് മംഗള ഭാഷ്യങ്ങൾഅമ്മേ എന്നോതി ഐശ്വര്യം പൂകവേ ഭുവനപാലിനീ അമ്മേ…

കർഷകൻ

രചന : മോഹനൻ താഴത്തേതിൻ അകത്തേത്തറ✍ പാടം ഉഴുതു മറിക്കുന്നതിൻമുമ്പ്മനസ്സാകെ ഉഴുതു മറിക്കുന്നവൻമാനത്തു കാർമേഘമുരുണ്ടു കൂടുവേമേലോട്ടുനോക്കി ഇരിക്കുന്നവൻപാടത്തു വിത്തുവിതക്കുന്നതിൻ മുമ്പ്സ്വപ്നങ്ങൾ വാരി വിതക്കുന്നവൻപാടം കൊയ്യുന്നതിനുമുമ്പേ കൺമുന്നിൽപതിരായ മോഹങ്ങൾ കൊയ്യുന്നവൻജീവിതംമുഴുവനും അരവയർ നിറക്കാതെകണ്ണുനീർത്തോണി തുഴയുന്നു കർഷകൻഎത്രയോ ദുരന്തങ്ങൾ വന്നു ഭവിച്ചീട്ടുംവിത്തമായ് പാടത്തെത്തുമെൻ കർഷകൻവയറു…

തുളസിക്കതിർ

രചന : എംപി ശ്രീകുമാർ✍ ഗുരുവായൂർ ഭഗവാൻ്റെതിരുനട തുറക്കുന്നുപൊൻദീപമാലകൾപൊൻപ്രഭ തൂകുന്നുചന്ദനപരിമളംചന്തത്തിലൊഴുകുന്നുചന്ദ്രിക ഭഗവാൻ്റെചുണ്ടത്തു തെളിയുന്നുചന്ദനഗോപിയ –ണിഞ്ഞ തിരുനെറ്റിയമ്പിളി പോലവെശോഭ ചൊരിയുന്നുപീലിത്തിരുമുടിചാഞ്ചക്കമാടുന്നുപിച്ചക മാലകൾപുണ്യം വിതറുന്നുതുളസിക്കതിർമണംതീർത്ഥം തളിക്കുന്നു.കനിവാർന്ന ദേവൻ്റെതിരുമുഖം വിളങ്ങുന്നുകാരുണ്യം തൂകുന്നസുസ്മിതം കാണുന്നുവിശ്വമറിയുന്നമിഴികൾ തുറക്കുന്നുഗീത പകർന്നയാചൊടികൾ വിടരുന്നുചന്തത്തിലാമോദംതുള്ളിക്കളിക്കുന്നുകവിത പോലുള്ളത്തിൽകതിർമഴ പെയ്യുന്നുപാലാഴിത്തിര പോലെനാമങ്ങളുയരുന്നുപാർവ്വണത്തിങ്കളായ്ഭഗവാൻ വിളങ്ങുന്നു !പ്രണവമുതിരുന്നശംഖൊലി കേൾക്കുന്നുപ്രണമിക്കും…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ✍ പ്രിയപ്പെട്ട വർക്ക്‌ പ്രണയദിന ആശംസകൾ ❤ ഹൃദയത്തിൻ താളിൽ ആരോകുറിച്ചിട്ട ,മധുരിക്കും വരികൾപ്രണയം …നോവിന്റെ ഓർമ്മ …. പ്രണയംഎന്റെ പ്രണയം ……..മനസ്സിന്റെ ഭാവങ്ങൾ മന്ത്രിക്കുംമോഹന ഗാനങ്ങളെന്നും പ്രണയം …..എന്റെ പ്രണയം ………മോഹങ്ങൾഒന്നും മറക്കാൻകഴിയാത്തവിരഹത്തിൻ വിതുമ്പൽപ്രണയം …നഷ്ടത്തിന്നാഴങ്ങൾ…

🌪️ ചുറ്റിക്കളിക്കുന്ന കാറ്റിനോട്🌪️

രചന : കൃഷ്ണമോഹൻ കെ പി ✍ നിത്യസുന്ദരിയാകും പ്രപഞ്ചത്തിൻ മടിത്തട്ടിൽനിദ്രയെപ്പുൽകാൻ ഭൂമിയങ്ങനെ ശയിക്കുമ്പോൾനിത്യയൗവനമാർന്ന മന്ദമാരുതൻ ചെന്ന്നിഷ്ക്കാമമെന്നാകിലുംചെവിയിൽ രാഗം മൂളീനിദ്രയ്ക്കു ഭംഗം വന്ന ഭൂമിയൊന്നെഴുന്നേറ്റുനില്ക്കനീയെന്നു ചൊല്ലി, എന്തിനായ് തഴുകി നീനിശ്ശബ്ദനായിപ്പോയ പവനൻ്റെയുൾക്കാമ്പിലായ്നല്കുവാൻ പാകമൊരു മറുപടി ലഭിച്ചില്ലാ…നീ വെറും വാതം മാത്രം ഭൂദേവി…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ ✍ ആൽത്തറയിൽ ……ആത്മാവുകാക്കുന്ന …..അമ്മാവനുണ്ടോരു പ്രണയംഅകലങ്ങളിലൊരു പ്രണയം ,,,,,,,അന്ന് .ആരോരുമറിയാതെപ്രണയത്തെ കാത്ത് ഒരുവ്യർത്ഥമാം ഹൃദയരഹസ്യം …..അകലങ്ങളിലായ്കൺ പാർത്തിരിക്കുന്നകാമിനി യാണിന്നുമുള്ളിൽ ..അരികിലെത്താൻ …ഒന്നുതൊടാൻ ……ഇന്നുംകൊതിക്കുന്നു ഉള്ളിൽ ….ഒന്ന് തലോടാൻ മാറിൽ ചേർക്കാൻവൃഥാവിലാകുന്ന സ്വപ്നം !അറിയാത്ത പ്രണയം ദുഃഖം…

“ഉടയാത്ത ചില്ലുകൾ”

രചന : മോനികുട്ടൻ കോന്നി ✍️ ഉടഞ്ഞു വീണു ചിതറിയ ചില്ലുകളെന്റെഹൃദയ താളമായിരുന്ന പ്രണയമല്ലെപൂത്തുലഞ്ഞുനിന്നൊരുത്സവനാളിൽനീയെന്റെ കൈപിടിച്ചണിയിച്ചാദ്യത്തെ കുപ്പിവളകൾ ! വളപ്പൊട്ടുകൾ പെറുക്കി വെച്ചിടാമിനിയുംവളയണിയിക്കാനൊരുത്സവം വരുവോളംവരാതിരിക്കില്ലെന്നെനിക്കറിയാമതിനാൽവളക്കിലുക്കത്തിന്നോർമ്മയിലിരിക്കട്ടെ ഞാൻ ! വല്ലാത്തനൊമ്പരമുണ്ടുള്ളിലെങ്കിലും നിന്റെവയ്യാത്തമെയ്യിന്റെകൂടൊന്നിരിക്കാനെനിക്കുംവല്ലാത്തമോഹമുണ്ടെന്നറിഞ്ഞീടുക നീയുംവയ്യായെന്നോതിപ്പിണങ്ങല്ലെയന്നിനിയെന്നോടും…! വന്നിടും സുന്ദര സ്വപ്നത്തിലന്നുമീ യെന്റെവല്ലായ്മയോടൊത്തുകൂടീടുവാനായി നീയുംവന്നീടുമെന്നറിയിച്ചതിനാലെ സ്വർഗ്ഗവുംവന്നിതു,മന്നിടത്തിലെനിക്കൊപ്പമായിന്നും !

സൂര്യകാന്തി

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇരുൾമൂടിനിന്നൊരാ കുന്നിൻ ചരുവിലായ്പനിമതി ചിരിതൂകി വന്നു നിന്നു.ഓടിക്കളിച്ചു നടന്ന പൂംതെന്നലുംകാണാമറയത്തു പോയൊളിച്ചു.നെഞ്ചിലൊരായിരം സ്വപ്നങ്ങൾനെയ്തു ഞാൻസൂര്യൻ വരുന്നതും നോക്കി നിന്നു.പാതിരാ നേരത്തു പോയ കുളിർ കാറ്റ്പുലർകാലേ മേലാട തുന്നിവന്നു.മണവാളൻ വരുമെന്നു കേട്ടപ്പോളെൻ മേനിരോമാഞ്ചം കൊണ്ടു…

🖤പുഴയുടെ നൊമ്പരങ്ങൾ🖤*

രചന : കൃഷ്ണമോഹൻ കെ പി ✍ ചിരിയോടെയടവിയിൽ പിറവിയെടുത്തൊരുഅരുവിയായ് മെല്ലെയുണർന്ന ഈ ഞാൻതരുനിര പിന്നിട്ടങ്ങൊഴുകാൻ തുടങ്ങവേതരമോടെയൊരു പാറ തടസ്സമായീനൊമ്പരപ്പൂവിന്റെ ഒന്നാമിതളായിനിന്നൊരാപ്പാറ കടന്നുപോകാൻനന്നായ് ശ്രമിച്ചു ഞാൻ കാത്തിരിക്കുന്നേരംനാലഞ്ചരുവികൾ കൂട്ടിനെത്തീഒത്തുചേർന്നങ്ങനെപാറ കടന്നപ്പോൾ ഗർത്തത്തിൽവീണതും നൊമ്പരം താൻപതിയെ ഞാനൊരു ചെറു നദിയായി മാറിയീപരിധിയിലെത്തി, ഒഴുകി…

🌂ശങ്കാജന്യമായ ചോദ്യങ്ങൾ, ശങ്കാരഹിതമായ ഉത്തരം🌂

രചന : കൃഷ്ണമോഹൻ കെ പി ✍️ ഉച്ചയ്ക്കു വന്നെൻ്റെ ഉച്ചി തലോടിയഉത്തമനാകുന്ന പൂന്തെന്നലേഉൽക്കർഷം നേടുവാനുത്സുകരായുള്ളഉല്പതിഷ്ണുക്കളെക്കണ്ടുവോ നീ?ഉത്തരം കേൾക്കുവാൻ കാത്തിങ്ങിരിക്കുന്നുഉത്കണ്ഠയോടെയീ ഊഴിയിൽ ഞാൻഉത്പലം തൻ്റെയിതൾ വിരിയും രാവിൻഉന്മത്ത യാമങ്ങൾ മുന്നിലെത്തീഉത്തരമേകുവാൻ വൈകുന്നതെന്തു നീഊനം കൂടാതങ്ങു ചൊല്ലീടുകഊഷരതയ്ക്കൊരു ഉർവരതയുടെഊർജ്ജം പകരുന്ന മാരുതൻ നീഉൾക്കാഴ്ചയില്ലാത്ത…