Category: ടെക്നോളജി

അനാഥൻ.

കവിത : അനിൽ മുട്ടാർ* മഴ പെയ്തുതോർന്നൊഴിഞ്ഞുപോയെങ്കിലുംഇല തുമ്പിലിന്നുംതങ്ങി നില്ക്കുന്നത്എന്റെകണ്ണീരെന്നുതിരിച്ചറിയുന്നുവോനീപ്രണയമേ…..നടന്ന വഴികളെമാഞ്ഞു പോയിട്ടൊള്ളുനമ്മുടെ ഗന്ധംഎന്നെയുംനിന്നെയുംതേടിയലയുന്നുണ്ട്പെരുവഴികളിൽ ….ഹൃദയം പിളർന്നഉഷ്ണ രാവിൽകണ്ണീരിനൊപ്പംഅടർന്നുവീണകൃഷ്ണമണികൾഎനിക്കിന്നുംതിരിച്ചുകിട്ടിയിട്ടില്ലാപ്രണയമേ…നിന്റെമിഴിതുമ്പു പിടിച്ചുനടന്ന ഞാൻഇന്ന്അനാഥനാണ്..

ബാല്യകാല സഖി.

രചന – സതി സുധാകരൻ* നാട്ടുമാവിൻ കൊമ്പിലെ ചാഞ്ഞു നിൽക്കണ ചില്ലയിൽകാതിലൊരു കഥ പറഞ്ഞു ഊഞ്ഞാലാടി പോയതും,മധുരമുള്ളരോർമ്മ തന്ന നാളു നീ മറന്നുവോ ?പൊന്നിലഞ്ഞിച്ചോട്ടിൽ നിന്നും പൂ പെറുക്കിമാല കോർത്ത് മാറിലിട്ടു തന്നതും,നാണത്താൽ ചേല കൊണ്ട് മുഖം മറച്ചു നിന്നതും,പൂവുടൽ മേനി…

സ്മൃതി നാശം.

കവിത : മംഗളാനന്ദൻ* സ്മൃതിനാശത്തിന്നിരുട്ടറയിൽകടക്കുമ്പോൾമൃതിതൻ കരതല സ്പർശനമറിയുന്നു.മറവി, മനുഷ്യന്നുമരണത്തിലേക്കുള്ളപദയാത്രയിലിടത്താവളമൊരുക്കുന്നു.മറവി പുനർജ്ജനിയാകുന്നു,വാർദ്ധക്യങ്ങൾപിറവിയെടുക്കുന്നു പിന്നെയും ശിശുക്കളായ്.വലിയ ശരീരത്തെ പേറുവാൻകഴിയാതെ-വലയുന്നവർ രണ്ടാം ബാല്യത്തിലുടനീളം.മരണം വരിയ്ക്കുവാൻ ശുഭകാലവും കാത്തുശരശയ്യകൾക്കുമേൽശയിച്ചീടുന്നു ചിലർ.അയനസങ്ക്രാന്തിയിലോർമ്മതൻ കൂരമ്പുകൾഅവരെ വീണ്ടും കുത്തിവേദനിപ്പിച്ചീടുന്നു.ഒരുജന്മവും കൂടിയാടുവാൻ കഴിയില്ലീമൃതതുല്യമാം ജര ബാധിച്ച ശരീരത്തിൽ.ഭയമില്ലാതെ മൃത്യുവരിയ്ക്കും സ്വാസ്ഥ്യത്തിനെപറയുന്നല്ലോ നമ്മൾ മോക്ഷദായകമെന്നു.മറവി!…

പിഴയിട്ട ഭൂമി

കവിത : ടിഎം നവാസ് വളാഞ്ചേരി* വീണ്ടുമൊരു പരിസ്ഥിതി ദിനം വരികയാണ്. മറ്റു ദിനങ്ങളെ പോലെയല്ല. സർക്കാർ തലത്തിലും മറ്റു സംഘടന തലങ്ങളിലും ഏറെ കൊട്ടിയാഘോഷിച്ച് കോടികൾ മുടക്കുന്ന ദിനമാണ്. ഇതുവരെയുള്ള ഓരോ പരിസ്ഥിതി ദിനങ്ങളിലും കോടികൾ മുടക്കി വെച്ചുപിടിപ്പിച്ച മരങ്ങളുണ്ടെങ്കിൽ…

പുതുവെട്ടം.

കവിത : ഷാജു. കെ. കടമേരി* എത്ര തല പുകഞ്ഞിട്ടുംഉത്തരമില്ലാത്ത ചില ചോദ്യങ്ങൾനമ്മളെ വരിഞ്ഞ് കൊത്തിവട്ടം ചുഴറ്റാറുണ്ട്.അലറിക്കുതിച്ച് പെയ്യുന്നമഴയെ കെട്ടിപ്പിടിച്ച്അഗ്നി നിവർത്തിയിട്ടജീവിതപ്പടർപ്പുകളിൽ ചുംബിച്ച്താളം കൊട്ടി ചുവട് വയ്ക്കുന്നചോര വിഴുങ്ങിയ ഇളം കാറ്റ്കത്തുന്ന മഴയെനെഞ്ചോടടുക്കിപ്പിടിച്ചജന്മങ്ങളുടെ തലച്ചോറിൽചാട്ടവാറടിയേറ്റ് പുളയുന്നു.നീതിക്ക് വേണ്ടിശബ്‌ദ്ദിക്കുന്നവരുടെകഴുത്ത് ഞെരിച്ച് കൊല്ലുന്നചില താന്തോന്നിത്തരങ്ങൾഅമർത്തിവച്ച…

ആഗ്രഹം.

കവിത : മംഗളൻ കുണ്ടറ ✍️ സൂര്യനൊരാഗ്രഹംഭൂമിയെ പുൽകുവാൻസുര്യന്റെയഭിലാഷംസഫലമായീടുമോ ?കടലിനൊരാഗ്രഹംകരയെപ്പുണരുവാൻകടലിന്റെ വഞ്ഛസഫലമായീടുമോ?വണ്ടിനൊരാഗ്രഹം പൂമധുനുകരുവാൻവണ്ടിന്റെ തൃഷ്ണയോപൂവിന്റെയാഗ്രഹം?മഞ്ഞിൻ മനോരഥംമലകളെ പുൽകുവാൻമലയുടെ വിരിമാറിൽമഞ്ഞിന്റെ മുത്തമോ?പ്രിയതമയ്ക്കാഗ്രഹംപരിലാളനമേൽക്കാൻപ്രിയതരമൊരുപരിലാളനം നൽകണംപ്രണയിനി തന്റെമനോരഥമെന്തെന്ന്പ്രണയാർദ്രനാമേതുകാമുകനറിയാത്തൂ?സ്വപ്നങ്ങൾക്കിനിയുംകടിഞ്ഞാണിടാതിന്ന്സ്വർഗ്ഗത്തിലേയ്ക്ക്പറക്കുവാനാഗ്രഹം!ഇന്ദ്രന്റെ സിംഹാസനംനേടാനാഗ്രഹംഇന്ദീവരാംഗിമാർ എൻചുറ്റുംനിറയണം!!!

മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖ .

ജോർജ് കക്കാട്ട്* മഞ്ഞുവീഴ്ചയിൽ കറുത്ത മാലാഖവീണ്ടും പറന്ന് പോകുകനിങ്ങൾ ഒരിക്കലും സ്വർഗത്തിൽ എത്തുന്നില്ലചിറകുകൾ എടുത്ത് ഓടിപ്പോകുകകല്ലുകൊണ്ട് നിർമ്മിച്ച ഒരു ഹൃദയം നിങ്ങൾക്കുണ്ട്ഞങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ ആഗ്രഹിക്കുന്നുനിങ്ങളുടെ അംശം രക്തമാണ്കടുത്ത വിദ്വേഷവും അന്ധമായ കോപവുംനിങ്ങൾ എന്താണെന്ന് സംസാരിക്കരുത്കാരണം അത് നിഷ്കരുണംരാത്രിയിൽ നക്ഷത്രങ്ങൾക്കിടയിലൂടെഇരുട്ട് മാത്രമാണ് നിനക്ക്…

ബുദ്ധഗുഹ .

കവിത : വിനോദ്.വി.ദേവ്.* ബുദ്ധൻ ഈറൻനിലാവായി നിൽക്കുകിൽ ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക .എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ…

ഭൂമിശാസത്രത്തിലെ പൗരൻ.

കവിത : ജോയി ജോൺ* എട്ടാം ക്ലാസ്സിലെ മെലിഞ്ഞൊട്ടിയ സാമൂഹികപാഠത്തിൻ്റെഅന്ത്യത്തിലെ അഞ്ചു താളുകളിലാണ്പൗരധർമ്മം എഴുതിചേർക്കപ്പെട്ടിരിക്കുന്നതെന്ന്വിദ്യാർത്ഥിക്കറിയാം!ധർമ്മമെന്തന്നയറിയാത്തപൗരന്മാരുടെചരിത്രമായതിനാലാവാം പുസ്തകം മെലിഞ്ഞുണങ്ങിയതെന്നവൻപുസ്തകത്തിൻ്റെപുറം താളിൽ കുറിച്ചിട്ടു!ചരിത്രത്തിനുംപൗരധർമ്മത്തിനുമിടയിൽകുടുങ്ങിക്കിടക്കുന്നഭൂമിശാസ്ത്രത്തിലൂടെയവൻതിരഞ്ഞെത്തിയത്അറബിക്കടലിൽ പൊന്തി നിൽക്കുന്നജൈവ,വർണ്ണ വൈവിധ്യങ്ങൾക്കുത്തുംഗമേറിയ പവിഴദ്വീപിലേക്ക്!ഇന്നിൻ്റെ ഭൂമിശാസത്രത്തിലൂടെ ,പരതിയപ്പോഴാണ്മനുഷ്യാവകാശധ്വംസനങ്ങളെ അവൻ വായിച്ചെടുത്തത്,സാംസ്ക്കാരികപൈതൃകാധിനിവേശത്തിൻ്റെ നേർക്കാഴ്ചയിലെത്തിയത്!തദ്ദേശീയസ്വാതന്ത്ര്യത്തെപാരതന്ത്ര്യത്തിൻ്റെ കൂട്ടിലടച്ചെന്നവൻ, പൗരധർമ്മത്തിൻ്റെഒന്നാം താളിൽ കുറിച്ചിട്ടു!പൊടുന്നന്നെ,സാമൂഹികപാഠമടച്ചുവച്ചവൻ,കണക്കു പുസ്തകത്തിലൂടെഭാവിയിലേയ്ക്കുള്ളകൂട്ടലും കിഴിക്കലും…

മറവിയിൽ വീണ മനസ്സ്.

കവിത : വി.ജി മുകുന്ദൻ* ഒരിക്കൽ,കണ്ണട തിരയുകയായിരുന്ന അവൻതിരച്ചിലിനൊടുവിൽകണ്ണുകൾ കളഞ്ഞുപോയികണ്ണാടിയ്ക്കു മുന്നിലെത്തിരണ്ടും വീണ്ടെടുത്ത്‌വിജയശ്രീലാളിതനായി…!!മറ്റൊരിക്കലവൻഅവനെ തേടിതെരുവിൽ അലഞ്ഞുനടന്ന്പോലീസ് വണ്ടിയിൽവീട്ടിൽ എത്തിയപ്പോൾ;അച്ഛന്റെ ഉന്നതിയിൽമകന് അഭിമാനവുംഭാര്യയ്ക്ക് അപമാനവുംതോന്നിയിരിക്കാം…!!പലപ്പോഴുംപാതിവഴിയിൽസ്വയം നഷ്ടപെട്ട്അവൻ,മറവിയുടെഅന്ധകാരത്തിലേക്കുള്ളയാത്ര തുടങ്ങിയിരുന്നു…!!പിന്നീട് കാണുമ്പോഴെല്ലാംഅവനവന്റെമുറിയിൽതന്നെനടന്നുകൊണ്ടിരിക്കുകയുംഎന്തെങ്കിലുമൊക്കെപിറുപിറുക്കുകയുമായിരിക്കും..!!മനസ്സ് നഷ്ടപെട്ട കണ്ണുകളിൽകാർമേഘങ്ങളില്ലാത്തനീലാകാശത്തിന്റെ തെളിച്ചവുംചിലപ്പോൾ ശൂന്യതയുടെഇരുട്ടുമായിരുന്നു…!!ചിലനേരങ്ങളിൽപേര് പറഞ്ഞ് വിളിച്ചാലുംതട്ടി വിളിച്ചാലുംമുഖമൊളിപ്പിച്ച്അവൻ….കളഞ്ഞുപോയ മനസ്സിനെതിരയുകയായിരിക്കും…!!!മറവിയുടെ ശൂന്യതയിലേയ്ക്ക്എത്തിപ്പെട്ട അവന്റെ…