Category: സിനിമ

മഴയുടെ പ്രണയ ഭാവങ്ങൾ.

കവിത : രാജ് രാജ്* ഓർമ്മകളിൽ നിറഞ്ഞു പെയ്യുന്നമഴനൂലുകൾ പോലെനീ പെയ്തുനിറയുമ്പോൾഅതിൽ മതിയാവോളംനനയാനും ആകുളിരിൽ മയങ്ങാനും എന്ത്സുഖമാണ്…മഴയുടെ നിർവചിക്കാനാവാത്തഭാവങ്ങൾ പോലെയാണ്നിന്റെ പ്രണയം….ചിലപ്പോൾ നൃത്തംവയ്ക്കുന്നമഴനൂലുകളെ പോൽകൊതിപ്പിക്കും..മറ്റുചിലപ്പോൾതിമിർത്തുപെയ്യുന്നഇടവപ്പാതി പോലെതോരാതെ പെയ്തുതപിപ്പിക്കും…ചിലപ്പോൾകർക്കിടകത്തിലെചന്നം പിന്നം പെയ്യുന്ന മഴപോലെഎന്നിൽ അലിഞ്ഞിറങ്ങും…നിനച്ചിരിക്കാതെഇടിവെട്ടി പെയ്യുന്നതുലാ മഴപോലെഉള്ളുപൊള്ളിക്കുംചില നേരം…പലപ്പോഴും ഒരുപുതുമഴയുടെസാന്ദ്ര സംഗീതം പോലെ…

ഗൃധ്രന്മാർ.

കവിത : ജെസ്റ്റിൻ ജെബിൻ* ഒന്നിച്ച് ലയം ചേർന്നൊഴുകുമീയഴകിനെഒന്നുമല്ലെന്ന് –നടിക്കുന്നൂ കല്ലുകൾഅയ്യോ യീ ഭാരതഗഹരിയിലിന്നുംമരവിച്ച രൂപങ്ങളായ്സതതം നിൽക്കവെചിറക്ഒന്നൊതൊക്കി –യിരിപ്പുണ്ടല്ലോഅതിൻമേലെണ്ണമറ്റകരിഗൃധ്രന്മാർവളഞ്ഞൊരാകൊക്കുംചിഹ്നമായ് തോന്നവേഅവരിലുമുണ്ടൊരുചോദ്യത്തിനാകൃതിഎന്തിനീ പുഴകൾഇത്രയും ഭൂമിയിൽഒന്നായ്ക്കിടന്നാലുംവംശങ്ങൾ പലതല്ലേചോദ്യങ്ങൾ ഒക്കെയുംകഴുകനിഴലാകയാൽഉത്തരനിഷേധങ്ങൾക്ക്ശവക്കച്ചവീഴുന്നു.

വെളിപാടിൻ്റെ പുസ്തകം വായിക്കാം.

കെപി എസി വിൽസൺ* ആകയാൽ,ഇനി നമുക്ക്വെളിപാടിൻ്റെ പുസ്തകം വായിക്കാം.പവിഴപ്പുറ്റുകളുടെസ്ഫടികദ്വീപുകളിൽ അശാന്തിയുടെവിശുദ്ധപശുക്കൾ മേയാനിറങ്ങുന്നത് കാണാം.രണ്ടായിരമാണ്ടുകൾക്ക് ശേഷവുംഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരത്തിൽ നിന്നുംഡൊമീഷ്യൻ ചക്രവർത്തിയുടെകല്പനകൾ കേൾക്കാം.ഞാനാണ് രാജ്യം …!ഞാനാണ് ദൈവം..!പുണ്യം വറ്റിപ്പോയ മഹാനദികളിൽപുഴുവരിച്ചൊഴുകുന്നമൃതശരീരങ്ങളെ മോക്ഷത്തിലേയ്ക്ക്വലിച്ചിഴയ്ക്കുന്ന നായ്ക്കൾഅതുകേട്ട് ഉറക്കെ ഓരിയിടുന്നത് കേൾക്കാം…ഞാനാണ് രാജ്യം..!ഞാനാണ് ദൈവം..!മതങ്ങളുടെ വിജയഭേരിയിൽമനുഷ്യരുടെ വിലാപങ്ങളമർന്ന് പോകുന്നത്…

ഹൃദയം പറയുന്ന സ്വകാര്യങ്ങൾ.

കവിത : യൂസഫ് ഇരിങ്ങൽ* കരിഞ്ഞുണങ്ങി ഇലകൾപൊഴിഞ്ഞു തീർന്നാലുംവേരുകളിൽ വളമിട്ട്നനയ്ക്കാൻ തോന്നുംചില്ലകളിൽ വീണ്ടുംപച്ച നിറമുള്ളചിരി മടങ്ങി വന്നാലോഒരു തരിപോലുംബാക്കിയില്ലാതെചാമ്പലായിപ്പോയാലുംഒരു വട്ടം കൂടെചിക്കിച്ചികയുംതീ വിഴുങ്ങിആളിപ്പടരാതെഒരു തുമ്പെങ്കിലുംവീണ്ടെടുക്കാനായാലോഏത് മൗനത്തിന്റെകോട്ട വാതിലുകളിലുംപിന്നെയും പിന്നേയുംമുട്ടി വിളിക്കുംഎങ്ങാനുമൊരു മറുമൊഴിയുടെഓടാമ്പിൽ ശബ്ദം മുഴങ്ങിയാലോഏത് കൊടും വേനലിന്റെആകാശ സീമകളിലുംമേഘ മിഴികൾപരതുംഒരു വട്ടം…

നിറംപിടിപ്പിച്ച നുണകൾ.

കവിത : മംഗളാനന്ദൻ* നിറം പിടിപ്പിച്ച നുണകളെ, തിരി-ച്ചറിവില്ലാഞ്ഞനാൾ ചരിത്രമായെണ്ണി-പ്പഠിച്ചുപോയ് നമ്മൾ, മനസ്സിൽ തെറ്റായി-പതിഞ്ഞ പാഠങ്ങൾ പറിച്ചെറിയണം.സമയമായിനി തിരിച്ചറിവിന്റെപുതിയ പാഠങ്ങൾ പഠിച്ചറിയണം.ബലിപീഠങ്ങളിലുണങ്ങിയ ചോര-ക്കറകളിപ്പൊഴും തെളിഞ്ഞുകാണുന്നു.വറുതി വേനലായെരിഞ്ഞൊരു നാളി-ലിവിടെ നമ്മുടെ പഴംതലമുറവെടിയേറ്റു വീണ വെളിനിലങ്ങളുംപിടഞ്ഞുതൂങ്ങിയ കഴുമരങ്ങളുംവിചാരണയേതും നടക്കാതെ വെറുംതടവറയ്ക്കുള്ളിലൊടുങ്ങിപ്പോയോരും,ചുടുകാട്ടിനുള്ളിലെരിഞ്ഞൊടുങ്ങിയതിരിച്ചറിയാത്ത പലമുഖങ്ങളും,കരിന്തണ്ടൻ ചുരം കയറിപ്പോയതുംചതിതൻ…

കടപുഴകിയ ആൽമരം.

രചന : സതിസുധാകരൻ* വീണിതയ്യോ കിടക്കുന്നു നീയിതാ,മഹാമേരുവിൻ മുടിയഴിച്ചിട്ടപോൽഇത്രനാളും തണലേകി നിന്ന നീപാരിടമാകെ കുളിർമഴ പെയ്യിച്ചുപൊന്നിലത്താലി ഇളകുന്ന പോൽ നിൻ്റെതളിരില ക്കൂട്ടങ്ങൾ തുള്ളിക്കളിച്ചതും;എത്രയോപക്ഷിക്കൂട്ടങ്ങൾക്കെപ്പോഴുംഅഭയം നല്കിയിട്ടൊരിടമായിരുന്നു നീ.കുയിലിൻ്റെ നാദവും കിളികൾ തൻ മേളവുംനിൻ മരച്ചില്ലയിൽ രാഗങ്ങൾ തീർത്തതുംകാറ്റു വന്നിക്കിളി കൂട്ടുന്ന മാത്രയിൽവെൺചാമരം പോലെ…

“അമ്മ “

കവിത : ജോസഫ് മഞ്ഞപ്ര * അമ്മ പാടിയ താരാട്ടാണെന്റെആദ്യഗാനം..അമൃതുപോലെന്റെ മനസ്സിൽനിറയുംഅമൃതവര്ഷിണി രാഗം……… (അമ്മ….അമ്മതൻമാറിലെയമൃതുപോലെഅതിമധുരമി ഗാനം. (2)ഈ രാവിൻ ഏകാന്തതയിൽഇന്നുമോർക്കുന്ന ദേവരാഗം…… … (അമ്മ….കൈപിടിച്ചന്നാ തൊടിയിടയിൽകാലിടറാതെ പിച്ചവക്കുമ്പോൾ (2)കേട്ടുഞാൻ വീണ്ടുമാഗാനം എൻഅമ്മതൻ സ്വരമാധുരിയിൽഅന്നുമുതലിന്നു വരേയ്ക്കും (2) (അമ്മ… )

മയക്കം.

കവിത : ജയശങ്കരൻ ഒ ടി* വെറുതെ കൺചിമ്മുമ്പോൾപടവുകൾ താഴ്ന്നുപോയ്ഇരുളിൻ കയത്തിലാഴുന്നുനിലകാണാക്കൊല്ലിയിൽനോവിൻ ചുഴികളിൽഗതകാലം പെയ്തു നിൽക്കുന്നു.അതിലൊരു പിഞ്ചുകിടാവിൻ വിശപ്പിന്റെനിറുകയിൽ വിരലമർത്തുന്നുകരിമൂടി മങ്ങിയജാലകപ്പാളിയിൽമിഴിനീരുപാടകെട്ടുന്നുനിറമായിരുന്ന പൊൻചേലയിൽ ഗൂഡമായ്ഒരു മയിൽപീലി നീളുന്നു.വെറുതെ ചിരിക്കുമ്പോൽപ്രാകുന്ന കാറ്റിന്റെനറുമണം തട്ടി മാറുന്നു.കുടിലിന്റെ മറപറ്റിചുരമാന്തിയെത്തുന്നമരണംനഖം കടിക്കുന്നു.വെറുതെ കണ്ണടയുമ്പോൾപടുകൂറ്റൻ നിഴലുകൾഇടനെഞ്ചിൻ കാലമർത്തുന്നുഇഴയുന്ന പാമ്പിന്റെമൺപുറ്റിൽ…

മൗനസംഗീതം.

കവിത : രമണി ചന്ദ്രശേഖരൻ * മഴക്കാറ്റിന്നീണം പോലെകിളിപ്പാട്ടു കേട്ടു ദൂരെമയങ്ങുന്ന സ്വപ്നങ്ങളിൽമറുപാട്ട് പാടും പോലെഓർമ്മയിലെന്നും നിന്റെസ്വരരാഗഗീതം പോലെ.മണിവീണാ തന്ത്രികൾ മീട്ടിഅനുരാഗപല്ലവി പാടിദൂരെയാ വാനിൻ മേലെനിറകുങ്കുമം ചാർത്തിയതാര്.മായാത്ത സ്വപ്നങ്ങളിൽതിലകക്കുറി ചാർത്തിയതാര്.അലതല്ലും തിരമാലയിലെകിന്നരിത്തുടിപ്പുകളിൽപ്രണയാർദ്രഭാവം ചേർത്ത്ഒരു രാഗം മൂളുവതാര്മഴത്തുള്ളിത്താളം പോലെകുളിർ മഴയായി പെയ്യുവതാര് .ചെറുകാറ്റിലോടിയണയുംമുളങ്കാടിന്നീണം…

വളരുന്ന വാമനൻ.

കവിത : മംഗളാനന്ദൻ* ഇരുളിൻ പടിപ്പുരപാതാളംതുറക്കുന്നുതിരുവോണത്തിൻ നാളിൽമാവേലിയുണരുന്നു.ശ്രാവണത്തിങ്കൾ വാരിവിതറും കുളിരേറ്റുഗ്രാമീണ വഴികളിൽപുമണമുറങ്ങുന്നു.ദേവനുമസുരനു-മല്ലയെൻ മഹാബലി,കേവലമനുഷ്യനെസ്നേഹിച്ച നരോത്തമൻ.നിയതി വേഷംമാറിവാമനരൂപം പൂണ്ട-തൊരുവൻചതിയുടെമൂർത്തിയായിരുന്നല്ലോ.തടവിൽ കിടക്കുന്നമാവേലിയെഴുന്നേറ്റുനടകൊള്ളുന്നു വീണ്ടുംനമ്മുടെ മനം പൂകാൻ.മടങ്ങിപ്പോയീടേണംപാതാളലോകത്തിലെസുതലത്തിലേക്കുടൻ,എങ്കിലുമുത്സാഹത്തിൽനടന്നു , കാലത്തിന്റെതേരുരുൾ പലവട്ടംകടന്നു പോയിട്ടുള്ളപാതയിലേകാകിയായ്.തടവിലാക്കപ്പെട്ടനദികൾ, വെള്ളക്കെട്ടിൽമരണം വരിച്ച വൻതരുക്കൾ, താഴ് വാരങ്ങൾ.ഉരുൾപൊട്ടലിൽ മണ്ണുതിരികെ വിളിച്ചവർ,തിരയാൻ പറ്റാതെങ്ങോകിടക്കും ശരീരങ്ങൾ.ഒഴുകാനിടം…