Category: കവിതകൾ

സ്ത്രീപർവ്വം …….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് …. സ്നേഹാക്ഷരങ്ങളാം…

പ്രവാസിയുടെ ഗദ്ഗദം … Varadeswari K

ഉറ്റുനോക്കി ഞാനാ ഒറ്റനാണയത്തില്‍ വിഷുക്കൈനീട്ടം മിഴിഞ്ഞെന്‍റെയുളളില്‍. ഓര്‍മ്മകളോടിക്കിതച്ചെത്തിയന്നേരം എന്നോ മറന്ന ശീലുകളാടി ചുണ്ടില്‍. അച്ഛനായമ്മയായ് നില്ക്കുന്നു മുന്നില്‍ നീയൊറ്റനാണയമേ, ഓതുന്നു സ്വസ്തി. ആ നാണയത്തിന്‍ തിളങ്ങും മുഖത്തിലായ് മിന്നുന്നു നൂറു നൂറു വദനാംബുജങ്ങള്‍! കൊറോണയെപേടിച്ചു കഴിയുന്നു ഞാന്‍ ചില്ലുകൂട്ടിലെ പിടയും മത്സ്യമായി.!…

സ്വപ്നലോലം …. Ganga Anil

യുഗസഹസ്രങ്ങൾക്കുമപ്പുറംസൂര്യചന്ദ്രർതോളുരുമും വെളിച്ചത്തിൽനീഹാരപ്പൊയ്കാതടത്തിൽഅപ്സരസവൾ പ്രാവൃട്നീരാടിയുല്ലസിക്കവേപ്രാചീനതിലകനവൻതൻമിഴിയാലായുടൽതഴുകിയനവധി കാതംചരിച്ചനുരാഗവിവശനായിപൊയ്കാതടത്തിൻ പുളിന-മൊന്നതിൽ ചാരെചമച്ചൊരുവാസന്തഗേഹമതിവേഗനേപിന്നെത്തൻ മത്തദാഹത്താൽതഴുകിയുണർത്തിയായപ്സരസിനെതൻഗാഢാലിംഗനത്തിനാൽനെല്ലിടയകലമേതുമില്ലാതെരതികാമ മൻമഥലീലകൾആടിയുല്ലസിക്കവേതൻ ദിവ്യമാംമിഴിപോലുമടഞ്ഞവേളയിൽസ്വപത്നി രോഹിണിയവൾതൻസുനേത്രത്താൽ ദർശിച്ചിതേഇഹലോകമെങ്ങുമേകാണതൊരീ കാമരൂപങ്ങളെപിന്നപ്പറവവാനുണ്ടോ,അസൂയയ്ക്കുണ്ടോവേർതിരിവെങ്ങുമേരോഹിണിതൻ മനമിരുണ്ട-തുപോലാനനവുംദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽശാപവചസിങ്ങനെ‘പ്രവൃട് നീ ഭൂമിയിൽ പിറക്കട്ടെമനുയോനിയതിൽ തീരട്ടയീകളങ്കം’ നീഹാര വീഥിയിലതിസുന്ദരിയീമഹീതലത്തിലിങ്ങ്സ്വർലോക സമമാം കൈരളിയിൽപൈതലില്ലാക്കൈതവത്താൽആകുലനൃപനായൊരാഇരവികേരളവർമ്മൻബഹുഭാര്യമാരിലതി സുന്ദരിനടന രംഭ ചെറുകര കുട്ടത്തി-യുമായി രമിച്ചുകഴിയവേശാപഫലമത് വന്നുനിറഞ്ഞങ്ങ്കുട്ടത്തിയവൾ ഭാഗ്യവതിശാപത്താൽ മനഷ്യോദര-ത്തിലാകിലും…

കൊഴിഞ്ഞ ദളങ്ങൾ ….. ശ്രീരേഖ എസ്

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾകാത്തിരിക്കുന്ന സ്വപ്നത്തേരിൽദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിവീഴുന്നു. നിർത്താതെ പെയ്തൊരാ പേമാരിയിൽനനഞ്ഞവളെന്നോടൊട്ടി നിൽക്കവേആരോരും കേൾക്കാതെയടക്കിയഗദ്ഗദമെന്നുടെ തൂലികയിൽവരികളായി. ചിലതു പൂക്കളായി വിരിഞ്ഞുനിന്നുചിലതുമൊട്ടിലേ കരിഞ്ഞുപോയിമറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽപാകാൻ പാകത്തിനൊളിച്ചവ വേറെ. വിതുമ്പിലിനിയുമീ ചുണ്ടുകൾതുളുമ്പില്ലിനിയുമീ മിഴികളുംഇനിയെത്രനാളുണ്ടെന്നറിയാതെഒരുനാൾ മൗനയാത്രയിലായീടും. ശാശ്വതമല്ലാത്തയീ ലോകത്തെ നാംസ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾഒടുങ്ങുന്നതുമീ ഭൂമിയിൽ…

വിഷാദാർദ്രം. …. Madhavi Bhaskaran

ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽകാർമേഘമാലകൾ തീർക്കെഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾഒന്നൊഴിയാതെ മറഞ്ഞോ? കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്രമാനസം നീറിപ്പുകഞ്ഞോ?തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾവൻതിരമാല കവർന്നോ? മാണിക്യവീണയിൽസപ്തസ്വരങ്ങളുംമീട്ടവേ രാഗം നിലച്ചോ?ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽനൊമ്പരമെല്ലാമലിഞ്ഞോ?

അദൃശ്യസംഹാരം …. റഫീഖ്. ചെറവല്ലൂർ

മൃതുവിൻ നിഴൽ നിറഞ്ഞ കാറ്റിൽ,അതിരു താണ്ടുകയാണു നിശബ്ദ്ധനായ് !തൊണ്ടക്കുഴി വരണ്ടൊട്ടിപ്രാണശ്വാസത്തിനായ് പിടയുന്നു കുടിലുകൾ.മണിമാളികകളിലും തഥാ,ഞരങ്ങുന്നുണ്ടു കുരലുകൾ !ഔഷധമരച്ചു തീരാതെ ലോകംപകച്ചു നിൽക്കയാണിപ്പൊഴും.പണച്ചാക്കു മൂട്ടിയിട്ട മുറികളിൽപ്രാണവായു തിരയുന്നുവോ വൃഥാ!സ്വർണ്ണമുരുക്കിപ്പലഹാരമാക്കുവാൻഉലയിലിനിയേതു കനലു നിറക്കണം?അന്നമൂട്ടിയ വിളനിലങ്ങളിൽവിറങ്ങലിച്ചു നിൽക്കയാണംബരചുംബികൾ!ഭീതിയുടെ വിലങ്ങണിഞ്ഞു സ്വയം,ചുമരുകൾക്കുള്ളിൽ ഗൃഹവും കാരാഗൃഹം.പുഴ നിറഞ്ഞൊഴുകിയൊരോർമ്മയിൽനനവു തേടുകയാണിന്നു…

മറയുന്ന നേരം …. Pavithran Theekkuni

പതിയെ ഞാനുമീ നൊന്ത പ്പകലിന്റെ –പടികളിറങ്ങി മറയുന്ന നേരംഅരുതോമലേ പിൻവിളിയുംനോവും കരച്ചിലുംഅലയടിച്ചീടും കൊടും വിഭ്രാന്തിയും അതിനിഗൂഢമാം ജീവന്റെ പൊരുളിൽഅടയിരിപ്പാദിയിൽ ദുഃഖവും മൃത്യൂവും പുണർന്ന മൗനത്തിൽ സൂര്യനുദിപ്പതുംപറഞ്ഞ വാക്കുകൾപൂക്കളാവുന്നതുംപിണക്കങ്ങളെല്ലാംരുചികളാവതുംനടന്ന വഴികൾ തിരികളാവതും പനിയിൽ മുളച്ച കിനാവുകളെല്ലാംമഴയിൽ വസന്തം നിറച്ചു വയ്പ്പതും അന്യരായ് തോന്നിയ…

ഞാനിറങ്ങേണ്ട കടൽ. …. Ahmed Mueenudheen

സുദീർഘ സ്വപനങ്ങൾ കാണാൻബസ്സാണ് നല്ലത്.വായിക്കാനും സംസാരിക്കാനുംഫോൺ ചെയ്യാനുമൊക്കെപറ്റിയൊരിടം. ഒരേ പാതയിലാണങ്കിലുംഒരേ കാഴ്ചയായിരിക്കില്ലകണ്ടുകൊണ്ടിരിക്കുന്നത്.സീറ്റിൽകൃത്യമായ അകലത്തിൽകുഴിച്ചിട്ട തൈകൾ.തൂങ്ങി നിൽക്കുന്നവർഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു.ശരീരത്തെ ചാരിയിരുത്തിഇറങ്ങി നടക്കും പലരും.കടൽക്കരയോഒഴിഞ്ഞ മരത്തണലോതേടിപ്പോകും.ചിലർ ആലോചനകളുടെകമ്പി മുറുക്കിച്ചുറ്റും.വീട്ടിൽ പറയേണ്ട നുണകൾഅടുക്കി വെച്ചു കൊണ്ടിരിക്കുംവേറെ ചിലർ.ബസ്സ് ചിലപ്പോഴൊക്കെ മരണവീടാകുംഅടക്കിപ്പിടിച്ച സംസാരങ്ങൾദീർഘനിശ്വാസങ്ങൾ. ബസ്സിൽ കേറുമ്പോഴൊക്കെഞാൻ കടൽയാത്ര…

അന്തകമാരിക്കന്ത്യം കുറിച്ചിടാം!!.. Raghunathan Kandoth

വിളറിയ കവിളുകൾ ജന്നൽ‐ക്കമ്പികളിലമർത്തിവിറങ്ങലിച്ച വിജനവീഥികളി‐ലുടക്കിനിന്നൂ കണ്ണുകൾ! ഷോപ്പിങ്ങ് നേരമ്പോക്കാക്കിക്രഡിറ്റ്കാർഡുരപ്പിച്ച്കറൻസികൾ വീശിയെറിഞ്ഞ്ട്രോളികൾ തള്ളിനീങ്ങിയസായാഹ്നമാളുകളിൽ ശ്മശാനമൂകത!കമിതാക്കൾ സയാമീസുകൾ പോൽ മേഞ്ഞകടലോരപാർക്കുകൾ ശൂന്യംചുഴലിചുഴറ്റിയെറിഞ്ഞ വാഴത്തോപ്പുപോൽചിതറിച്ചത്തുമലച്ചെത്ര ജീവിതങ്ങൾ! സാമ്രാജ്യത്ത്വ രാജനീതികളിലെന്നുംമാനവികത യാന്ത്രികമെന്നറിഞ്ഞു നാംകൂട്ടമരണങ്ങളെ ചാകരക്കാലമാക്കികൊള്ളവിപണികൾ കൊഴുക്കവേ,മൂലധനമുഖംമ്മൂടികളൂർന്നു വീണു.കരകൗശലപുഷ്പദളങ്ങളിലെന്നെങ്കിലുംകിനിഞ്ഞൂറുമോ മധുകണം,സുഗന്ധവും!പ്രാർത്ഥനകൾതൻ വ്യർഥതതയ്ക്ക്നിദർശനമീ ദുരിത ദശകമെന്നറിക! അതിജീവനമനുശാസിപ്പൂഅകലം പാലിച്ചിടാം കൂട്ടരേ!ഒരു…

നോക്കൂ … വൈഗ ക്രിസ്റ്റി

നോക്കൂ …നിന്റെ നടത്തത്തെക്കുറിച്ച്എന്താണ് നീ കരുതുന്നത് ?യുദ്ധത്തിൽ നിന്നുംപിൻമാറിയ രാജ്യമേ. കാലുകൾ കൊണ്ടോകണ്ണുകളോ മനസ്സോ കൊണ്ടുപോലുമോഒരു രാജ്യവും കീഴടക്കുവാൻനീ ആഗ്രഹിക്കുന്നതേയില്ലേ ?തീർത്തും വിഭിന്നമായഒരു സംസ്കാരത്തെ …ജീവിത രീതികളെ …കാഴ്ചകളെ …ചിന്തകളെയൊക്കെനിന്റെ വരുതിയിലാക്കുവാൻ ? അതിർത്തിക്കപ്പുറംഎന്നെങ്കിലുംനീ സഞ്ചരിച്ചിട്ടുണ്ടോ?കാലുകൾ കൊണ്ടു വേണ്ടകണ്ണുകൾ കൊണ്ടോമനസ്സുകൊണ്ടോ എങ്കിലും…