ഈ രാത്രി …. Pavithran Theekkuni
ഏതോ കിനാവിൻ്റെമോർച്ചറിത്തണുപ്പിൽ ഏറേ മുറിവുള്ള അനാഥ ജഢം പോൽ ഈ രാത്രി — ഏറ്റുവാങ്ങി ഞാനീ കല്ലിച്ചക്കറുപ്പ് നെഞ്ചിലടക്കുന്നതിൻ മുമ്പ് ഒറ്റവരിക്കവിതപോൽനിൻ്റെ വിരൽഒന്നു നീട്ടുകകൂട്ടുകാരീ ഒറ്റ ചുംബനത്താൽപൊട്ടിത്തെറിക്കട്ടെഉറ്റവരില്ലാത്തഓർമ്മകളത്രയും! പേമാരീ കത്തുന്ന വെളിച്ചത്തിൽവാതിൽ ചാരിയിട്ട ശവക്കല്ലറകൾ നിൻ്റെ കന്യാചർമ്മത്തിലറ്റവസന്തങ്ങൾ പലായനത്തിൻ്റെ അക്ഷാംശ രേഖകൾമുറിച്ചുകടക്കയായ്പ്രണയമേ!