Category: അറിയിപ്പുകൾ

ഓർമ്മകളിലെ ചുവന്ന സൂര്യൻ …. Raj Rajj

ജനനം 1928 മാർച്ച്‌ 25 മരണം 1975 ഒക്ടോബർ 27 സ്വന്തം ജന്മസ്ഥലം തന്നെ പേരാക്കി മാറ്റിയ മഹാകവിയായിരുന്നുവയലാർ രാമവർമ്മ.ആദ്യ കാലങ്ങളിൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ കേളിരംഗം പിന്നെ നാടകഗാന രചനയിലേക്കും, ചലച്ചിത്ര ഗാനരചനയിലേക്കുംഅദ്ദേഹത്തിന്റെ തൂലിക വിസ്മയത്തിന്റെ ഇന്ദ്രജാലങ്ങൾ തീർത്തു.സാമൂഹ്യ അനീതിക്കും, വർഗീയതക്കുക്കുമെതിരെ…

ഹൃദയപൂർവ്വം അബിക്ക് …. Shihabuddin Purangu

ഞാൻതപിച്ചയത്രയുംനീ വെളിച്ചമാവുകമകനേ …ഞാനലഞ്ഞമരുവിനത്രയുംനീ തണലാവുകമകനേ …ഞാൻഊർന്നുപോയതിലേറെനീ നിറവാവുകമകനേകനൽവഴികളിൽവാഴ് വുലർന്നൊരുവന്റെആത്മാവിനർത്ഥനമായ്പിറന്നവനേപർവ്വതങ്ങളുടെഔന്നിത്ത്യത്തേക്കാളേറെസാഗരങ്ങളുടെആഴങ്ങളേക്കാളേറെനിന്നിലെ നിന്നെനീദീപ്തമാക്കുകഏത് നക്ഷത്രവുംകനവ് കാണുന്നആകാശമാവുക …ശിഹാബുദ്ധീൻപുറങ്ങ്

വളരണം മാനവമനസ്സുകൾ …. Rajesh Chirakkal

പുസ്തകങ്ങൾ പൂജക്ക് വച്ചു…ആയുധങ്ങൾ പൂജയിൽ ആണ്.ചിന്തിക്കുവാൻ സമയം ഉണ്ട്,ശാസ്ത്രം വളരുന്നുണ്ട്.നാം അങ്ങ് ചൊവ്വവരെ എത്തി,പക്ഷെ വളരുന്നില്ല മനസ്സുകൾ…!മാനവ മനസ്സുകൾ എന്തോ അറിയില്ല,മതഗ്രന്ഥങ്ങളിൽ എല്ലാം…അന്യ മതങ്ങളെ സ്നേഹിക്കാൻ,പറയുന്നു ദൈവങ്ങൾ,എന്തേ ചെയ്യുന്നില്ല..!പഠിച്ചവരാണ് നാം നമുക്ക്,കുഴികൾ വെട്ടണോ സോദരേ…നമ്മുടെ ഭാവി തലമുറ,നമ്മെ കണ്ടു പഠിക്കണം.അവർ പറയണം…

വിദ്യാരംഭം …. Prakash Polassery

കുഞ്ഞിളം നാവിലിന്നുകുന്നോളം സ്നേഹത്തോടൊന്നു കുറിച്ചു ആദ്യാക്ഷരംഇത്തിരി തേൻ തൊട്ടപോലൊത്തിരി സ്നേഹമായ്ആ തളിർച്ചുണ്ടിൽ വിരിഞ്ഞൊത്തിരിപ്പുഞ്ചിരിയുംഇല്ല കരഞ്ഞില്ല, ചെഞ്ചുണ്ടുവിതുമ്പിയില്ല ചേട്ടൻ –തൻ വിദ്യ കണ്ടതല്ലേഎഴുത്തു വിരൽ തൊട്ടുഅരി മണി തന്നിലായ്എഴുതിത്തുടങ്ങി ഓങ്കാരവുംകൊഞ്ചും മൊഴിയിലാഅക്ഷരം ചൊല്ലുമ്പോഎമ്പാടുവിരിയുന്ന പൂക്കൾ കണ്ടുഏറെ പ്രതീക്ഷയുണ്ടുണ്ണീനിന്നിലെന്നാത്മഗദംഏറെ ഉയരുന്നെല്ലാർക്കുമേകന്നിയെഴുത്തിൻ്റെ കൗതുകംപേറിയ, പോന്നോമനയുംപുളകിതഗാത്രയായിഉള്ളങ്ങൾ നിറഞ്ഞാ-മോദമോടവെ,…

വിചിത്രം…. Pattom Sreedevi Nair

ചിത്രംവിചിത്രമേതെന്നുചിന്തിച്ചു..ചിത്രംവിചിത്രമേതെന്നുനോക്കിഞാന്‍..ചിത്രംവിചിത്രമായ്കാണ്മതുകണ്ണിന്റെകണ്ണായയുള്ളിന്റെവിചിത്രമാംചിത്രമായ്..!കണ്ണില്‍കാണ്മതാംകാഴ്ചതന്നുള്ളിലെകാണാത്ത കാഴ്ചകളെന്നുംവിചിത്രമായ്..കാണുന്നകണ്ണിന്റെകാഴ്ചയും പിന്നെ,അകക്കണ്ണുകാണുന്നകാഴ്ചയുംവിചിത്രമായ്..!അകക്കണ്ണുകൊണ്ടുകാണുന്നമര്‍ത്യന്റെപുറംകണ്ണുപിന്നെയേറെവിചിത്രമായ്…രൂപവൈരൂപ്യംകാണുന്നകണ്ണിന്റെകാഴ്ചയുമെന്നുള്ളിലെത്തി,വിചിത്രമായ്..!ഏതെന്നറിയാതെനമ്മെപ്പുണരുന്നഉള്ളിന്റെഉള്ളിലെസത്സ്വരൂപങ്ങളെകാണ്മതുകണ്ണുകള്‍,കേള്‍പ്പതുകാതുകള്‍,എന്നുംചെവിയോര്‍ത്തിരിപ്പതുജന്മങ്ങള്‍..!(പട്ടം ശ്രീദേവിനായർ)

വീട് അടുക്കളയാണ് …. Sreelatha Radhakrishnan

വീട് അടുക്കളയാണ്…..അടുക്കളയില്ലെങ്കിൽ വീടില്ല;വീട്ടുകാരുടെ സ്നേഹവും സന്തോഷവുംപരിഭവവും പിണക്കവുമെല്ലാംഅടുക്കളയിൽ കാണാം..വീട്ടിലുള്ളവർ പിണക്കത്തിലാവുമ്പോൾഅടുക്കളയും പിണക്കത്തിലാവും.പാത്രങ്ങളെല്ലാം വിറങ്ങലിച്ച് ,മുഖം കറുപ്പിച്ച് വീർത്ത മുഖത്തോടെ,കിടന്നു കളയും.തലേന്ന് കഴിച്ച ഭക്ഷണത്തിന്റെഅവശിഷ്ടങ്ങൾ ദൈന്യതയോടെനമ്മെ നോക്കിനിൽക്കും..അടുക്കളയിൽ സൂക്ഷിച്ച പഞ്ചസാരയുംമുളകും കടുകുമെല്ലാം മധുരമോ എരിവോപൊട്ടിത്തെറിയോ ഇല്ലാതെനിർജ്ജീവമായിരിക്കും.മുളകിന്ന് എരിവേറ്റണമെന്നുണ്ടായിരിക്കുംമഞ്ഞളിന്റെ വിളർച്ച കണ്ട് മടുപ്പായിപ്പോയതായിരിക്കും.പഞ്ചസാരയ്ക്ക് മധുരമായി…

പ്രണാമം (എ.അയ്യപ്പന്)….. Pavithran Theekkuni

മരണത്തിൻ്റെകൈമടക്കിൽ ചുരുട്ടിവെച്ച,ഗ്രീഷ്മത്തിൻ്റെഇടത്തെ കണ്ണായിരുന്നു നീഭൂമിയുടെചോര പൊടിയാത്ത മുറിവുകളുടെ,കാവൽക്കാരനായിരുന്നു നീചിത്തരോഗാശുപത്രിയിലെഇളംമഞ്ഞകലർന്ന ദിവസങ്ങളുടെ,അമ്മയും,ജയിൽ മുറ്റത്തെഇരുണ്ട ഇതളുകളുള്ള പൂക്കളുടെ,അച്ഛനുംനീ തന്നെയായിരുന്നുമാളമില്ലാത്തപാമ്പായി നി ചിറകടിച്ചതും,വെയിൽ തിന്നുന്നപക്ഷിയായി നിഇഴഞ്ഞതും,നിന്നെ വായിച്ചു തീരാത്തആഴങ്ങളുടെസിരകളിലായിരുന്നുആട്ടിൻകുട്ടിയിൽ നിന്ന്ബുദ്ധനിലേക്കുള്ളബലിക്കുറിപ്പിലും,തെറ്റിയോടുന്നസെക്കൻ്റ് സൂചിയുടെതുമ്പത്തെ,കറുപ്പിലും,ജീവിതത്തെഒറ്റവിരലിൽനൃത്തം ചെയ്യിച്ചവനെ,കൽക്കരിയുടെനിറമുള്ള,കവിതകളുടെഖനികളിൽ നിന്ന് ‘മൃത്യുവിനെപൂപോലെയെറുത്തെടുത്ത്,ഉള്ളം കയ്യിലെവഴിതെറ്റിച്ചിതറിയരേഖകളിൽ വെച്ച്,കാലഘടികാരങ്ങളുടെ,ഇടവഴികൾ താണ്ടി,രതിയുടെയുംപ്രണയത്തിൻ്റെയുംസ്വപ്നത്തിൻ്റെയുംവിശപ്പിൻ്റെയുംതെരുവുകൾമുറിച്ച് കടന്നവനെഇതാഞങ്ങളിപ്പോഴുംനിനക്കൊരു മറയും തരാത്തമരങ്ങളായി നിൽക്കുന്നുഞങ്ങളുടെ…

പൂവായി തന്നെ നിൽക്ക നീ….. സുരേഷ് പാങ്ങോട്

കൊഴിഞ്ഞു വീഴാറായ പൂവിന്റെഇതളിൽ പറന്നു വന്നിരുന്ന വണ്ടാണ് ഞാൻ.മഞ്ഞുവീണു നിൻ ഇതളുകളിൽതളം കെട്ടിയ തേൻ തുള്ളികൾ അലിയിച്ചിട്ട്‌പറന്നു പോകാൻ കഴിയില്ലെനിക്ക്.പ്രണയിച്ച പൂവുകൾ എന്നിൽ വിടർത്തിയഹൃദയതാളം പലവട്ടം കൊഴിഞ്ഞുപോയി.പലനാളുകൾ ഞാൻ പറന്നു കേറിയ മലകളിലെമഞ്ഞുതുള്ളികൾ എന്നെ പുതപ്പിച്ചശീതള തണുപ്പാണ് എന്റെ പ്രണയം.മൗനം എന്റെ…

മരണത്തിൻ്റെ വിക്ഷേപണത്തറ …. Jestin Jebin

പ്രാർത്ഥനകൾഅധിനിവേശമെന്ന് ദൈവംവിലാപങ്ങളെഊതി നീറ്റിമനുഷ്യനോവിൻ്റെ ,സുഖമുള്ള തീ കായുന്നുവിലാപങ്ങൾനരകത്തിൻ്റെ ഉത്തരാർദ്ധത്തിൽ ചെന്ന്ദൈവത്തിൻ്റെ കയ്യിലെപട്ടങ്ങളാവുന്നുഭൂമി ,കൊറോണയുടെഉത്തരധ്രുവത്തിലേക്ക് ചെരിഞ്ഞ്ആകാശത്തിൻ്റെഐസൊലേഷനിൽ കിടന്ന്മഹാവ്യാധിയുടെഊർദ്ധശ്വാസം വലിക്കുന്നു .ദുരന്തത്തിൽനങ്കൂരമിളകിയ ദുരിതഗോളംമരണത്തിൻ്റെശൈത്യത്തിലൂടെ നടന്ന്അച്ചുതണ്ടിനെകൊറോണയുടെസൂഷുമ്നനാഡിയാക്കുന്നു .പാതിപെറ്റ പെണ്ണ്പാതിപിറന്ന കുഞ്ഞിൻ്റെശ്വാസം മുട്ട് കേട്ട് ,മുലപ്പാൽ വിറ്റ്മറ്റൊരു കുഞ്ഞിൻ്റെഅന്നം വാങ്ങൽ കാണുന്നുഒരുവൻകൊറോണയെ ചുംബിച്ച്പ്രണയത്തിൻ്റെരക്തസാക്ഷിയാകുന്നു .ജീവിതമിന്ന്മരണത്തിൻ്റെവിക്ഷേപണത്തറയാണ്ഓരോ മനുഷ്യനുംസജ്ജമായി നിൽക്കുന്ന…

പട്ടിണി കിടക്കുന്ന കുട്ടി……. ജോർജ് കക്കാട്ട്

കറ്റകളുടെ ഒരു സ്വർണ്ണ വയൽ ഉണ്ട്അത് ലോകത്തിന്റെ വക്കിലേക്ക് പോകുന്നു.വിശാലമായ ദേശത്ത് കാറ്റ് നിശ്ചലമാകുന്നുആകാശത്തിന്റെ അരികിൽ ധാരാളം മില്ലുകൾ ഉണ്ട്.ഇരുണ്ട സൂര്യാസ്തമയം ഉണ്ട്,അനേകം ദരിദ്രർ അപ്പത്തിനായി നിലവിളിക്കുന്നു.രാത്രി കൊടുങ്കാറ്റിൽ അമ്മയുടെ മടിയിൽ പിടയുന്ന വിശപ്പ്കൊടുങ്കാറ്റ് വയലുകളെ വീശുന്നുഇനി ആരും വിശപ്പ് എന്ന്…