അകത്തേയ്ക്കുമാത്രം
തുറക്കുന്നവാതിൽ …!
രചന : സുമോദ് പരുമല ✍ അകത്തേയ്ക്ക് മാത്രംതുറക്കപ്പെടുന്നവാതിലുകളിലൂടെയാകാശം തേടുന്നവരിലൂടെയാണ്കാലം ചുരുണ്ട്തുടങ്ങുന്നത് .വർണവെറികളുടെപുഴയോരത്ത്പൂർവ്വസ്മൃതികളുടെമരത്തണലിൽചിതൽപ്പുറ്റുമൂടിയതലച്ചോറുകൾപാപനാശിനിതേടുന്നത് .പേരിട്ടുവളർത്തിയനായകളുടെചങ്ങലത്തുണ്ടുകളിൽത്തളച്ചവീട്ടകങ്ങളെപ്പൊതിഞ്ഞ്അശാന്തിയുടെയാകാശംവില്ലുകുലച്ചുനിൽക്കുമ്പോൾപുരുഷായുസ്സ് കത്തിച്ച്പോറ്റിവളർത്തുന്നത്ആരാന്റെ മക്കളെയെന്നകാലത്തിന്റെ കാവ്യനീതിയിലൂടെഅവിശുദ്ധകുമ്പസാരങ്ങൾകാതുകുത്തിത്തുളയ്ക്കുന്നത് .വാതിലുകൾഅകത്തേയ്ക്കുതുറക്കുമ്പോഴാണ് ,പഴയകളിക്കൂട്ടുകാരൻമരണപ്പെട്ടുപോയിട്ടുംമാറ്റിവയ്ക്കാൻ തോന്നാത്തമറിമായങ്ങളാൽമഞ്ഞുപോലുറഞ്ഞുപോയമനസ്സിന്,മറഞ്ഞുനിൽക്കേണ്ടിവരുന്നത് .അരക്ഷിതന്റെ ശിരസ്സറുത്തപ്രാകൃതന്റെ പൗരുഷംവീരഗാഥകളായിത്തീർന്ന്ക്രൗഞ്ചഹൃദയങ്ങളിലൂടെശരമുനകൾ പായുന്നത് .അകത്തേയ്ക്കുതുറന്നവാതിൽപ്പടിയ്ക്കുള്ളിൽഒറ്റപ്പെട്ടുകിടക്കുമ്പോഴാണ്അതിനിർജ്ജീവമായ ,നാണയത്തുട്ടുകൾമാത്രമായിത്തീർന്നജീവിതത്തിൽ നിന്ന്സ്വബോധത്തെവലിച്ചൂരിയെടുക്കുന്നതുംജനിതകപരിശോധനയോളംഎത്തിച്ചേർന്ന വേവലാതികൾപൊട്ടിത്തെറിയ്ക്കുന്നതിനുമുമ്പ്നാവ് ചുരുണ്ടുപോകുന്നതും .ആരാന്റെ സന്തതികളെന്നുംആരാന്റെ മോഹങ്ങളെന്നുംആരാന്റെ ജീവിതമെന്നുംനീട്ടിവരച്ചവിഭജനരേഖകൾക്കിപ്പുറംഞെക്കിത്തുറുപ്പിച്ചന്യായബോധങ്ങൾതല്ലിത്തകർത്തിട്ടാവാംഅവസാനമെത്തുമ്പോൾആരെങ്കിലുമൊക്കെഏറ്റവുമൊടുവിൽകടന്നുവന്നെത്തുക…