രചന: സുരേഷ് പൊൻകുന്നം✍

എന്റെ യേശുക്രിസ്തുവെ
നിന്റെ ക്രൂശ് മരണത്തിൽ
ഞങ്ങളേറ്റം ഖേദിക്കുന്നു
നിന്റെ കൈകളെ മുത്തി
നിന്റെയൊപ്പം നടന്ന ജൂദാസ്
നിന്നെയൊറ്റിയല്ലോ
കാൽവരിയിൽ ക്രൂശിലേറ്റി
പീഢകളാൽ നൊന്ത് പോയോൻ
ദുഖവെള്ളി ഞങ്ങൾക്ക് മോദവെള്ളി
നിന്റെ പുനരുത്ഥാന ഓർമ്മ ഞായർ
ഞങ്ങൾക്ക് ഖേദഞായർ
നിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും
സ്മരിക്കേണമേ!
എന്ന്
പന്നി
പോത്ത്
പശു
ആട്
മുയൽ
താറാവ്
കാട
കൂടാതെ കോഴി എന്ന മൃഗവും.

സുരേഷ് പൊൻകുന്നം

By ivayana

One thought on “ദുഃഖവെള്ളിയാഴ്‌ചയിലെ പ്രാർത്ഥന”

Comments are closed.