Category: ലോകം

നിഴലുകളുടെ നാട്ടിൽ: മനുഷ്യരുടെ സ്വപ്നം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ പഴയ കോട്ടകളുടെ കല്ലുകൾ പോലെ,മനുഷ്യർ നിറങ്ങൾക്കിടയിൽ നിഴലാകുന്നു.ചിന്തകൾ—അവ സൂര്യാസ്തമയത്തിന്റെ രക്താകൃതികൾ,കാറ്റിന്റെ വിരലുകൾക്കിടയിൽ വിരിയുന്നകറുത്ത പുഷ്പങ്ങൾ, അവയുടെ വാസനമരണത്തിന്റെ മധുരമായ പൂച്ചോട്.ആലോചനകൾക്ക് ഒരു പഴയ മുറിയുടെ ഗ്രന്ഥശാലയുടെപൊടി പിടിച്ച പേജുകൾ പോലെയുള്ള ഭാരം,അവയിൽ മറഞ്ഞിരിക്കുന്നു…

അമ്പാടിക്കണ്ണൻ

രചന : പ്രകാശ് പോളശ്ശേരി ✍ അമ്പാടി തന്നിൽ മേവുംകണ്ണൻ്റെമാതുലക്കുറുമ്പോർത്തിടേണംപിന്നെ തുടർന്നതിൽപ്പരംകുറൂരമ്മക്കു നൽവതു നൽകുവാനുംഈരേഴു ലോകം കാണിക്കാനായിട്ടുനൽ പോറ്റമ്മക്കുനൽകിയ കാമ്യമെത്രആവോളമാസ്വാദനംനൽകുവാന്നൂ ,തുന്ന മുരളിക തന്നുടെ ഭാഗ്യമെത്രധീരനാം നീതന്നെ പൂതന മാറിടംഊറ്റിക്കുടിച്ചതുമോർക്കവേണംഇച്ഛയിലൊത്തിരി കാര്യങ്ങൾ ചെയ്യുമ്പോആ ,ച്ച്യുതി പോവാതെ നോക്കുന്നുണ്ട്എങ്കിലും നീയൊന്നു പെട്ടു പോയല്ലോ…

അമ്മ വരണം

രചന : സഫൂ വയനാട്✍ അമ്മ വരണം,മഴമാറി ഇളവെയിലെത്തുന്നതിരുവോണ തലേന്ന് കാടുപൂക്കണത് കാണുവാൻ പോകണം,ഞാവല് കായ്ക്കണ ഊട് വഴിയിലൂടെ.ആൽമരത്തിനുംആഞ്ഞിലി ഗ്രാമത്തിനുംകൂമൻ കാവിനുമപ്പുറം,കുഞ്ഞാനകൾ കുറുമ്പ് കാട്ടണവെണ്ടേക്കിൻകൂട്ടങ്ങളും കടന്ന്,പുള്ളി മാനുകൾതുള്ളിയോടണകാഴ്ച കണ്ടു,കണ്ട്തൈലപുല്ലു വകഞ്ഞു മാറ്റി,സൂര്യനസ്തമിച്ചമുണ്ടകൈയ്യുടെചൊടിയിൽ ജീവൻകതിരിടുന്നത് കാണണം.വെള്ളാർമലമീട്ടുന്നനെടുവീർപ്പുകളെ ഊതിയാറ്റികോടമഞ്ഞിനുള്ളിലൂടെ,ഇരുണ്ടു വെളുക്കുവോളംനിലാവിന്റെ മടിയിലിരുന്ന്തോരാകിനാവുകൾ നെയ്ത്,കാട്ടു ചെമ്പകത്തിന്റെ…

യുദ്ധം.

രചന : ബിനു. ആർ. ✍ കാലമെല്ലാം മയങ്ങിത്തിരിഞ്ഞുകിടക്കുന്ന കഴിഞ്ഞയിരുളുനിറഞ്ഞരാത്രികളിലെവിടെയോ പരസ്പര-മിടയുന്ന കൊമ്പിനുള്ളിൽപരമപ്രതീക്ഷയിൽ കോർക്കുന്നുവമ്പന്മാരുടെ ബുദ്ധിത്തലകൾ.പിടഞ്ഞുവീഴുന്നവരുടെ കവിളിൽസ്മാർത്തവിചാരത്തിന്റെബാക്കിപത്രമായ്, തെളിയാത്തനുണക്കുഴികൾ തേടാംനുണയിൽ കാമ്പുണ്ടോന്നുതിരക്കാംആർത്തികൾമൂക്കുന്നവരുടെ കോതി –ക്കെറുവിൻ ശാന്തതകൾ തിരയാം.ഇല്ലാക്കഥകൾ മെനയുന്നവരുടെകൂടയിൽ സത്യത്തിൻ കലകലയെന്നുചിലമ്പിക്കുംവെള്ളി നാണയങ്ങൾതിരയാം,അസത്യത്തിൻ മുള്ളുകൾകൈയിൽകോർക്കാതിരിക്കാൻനനുത്തപുഞ്ചിരിയുടെ ആവരണമിടാം.അടർന്നുചിതറിക്കിടക്കുന്നസ്നേഹത്തിന്നിടയിൽ കുശുമ്പിന്റെകൂർത്തു മൂർത്ത കുസൃതികൾതിരയാം,നേരല്ലാശരിതെറ്റിന്റെ കരിഞ്ഞുപോയപത്രത്തിന്നിടയിൽ…

പ്രണയശേഖരം

രചന : രാജേഷ് കോടനാട് ✍ അവരുടെ,വിരൽതുമ്പിൽ നിന്നെന്തോപറ്റിപ്പിടിച്ചതുപോലെതിരിച്ചു തന്നപെയിംഗ് സ്ലിപ് കുറ്റിയിൽനീല നിറത്തിലുള്ളബാങ്ക് സീലിനുള്ളിലായിഅവ്യക്തമായൊരടയാളംഒരു ദിവസംഎൻ്റെ ശ്രദ്ധയിൽ പെട്ടുബൗൺസ് ആവാത്തചെക്കുകൾ പോലെഎഫിഷ്യൻ്റ്ആയൊരു പ്രണയംഞാൻ കൊടുത്തകളക്ഷനുകൾക്കുള്ളിൽ നിന്ന്അവർ ,കൗണ്ടർ ഫോയിലുകളായിതിരിച്ചു തന്നുടൂറിസ്റ്റ് ഹോമിലെ പെൺകുട്ടികുപ്പായം തൊട്ടു നോക്കുംനൈസാണെന്ന് പറയുംഇടയിലെവിടെയോഅൽപംപൂമ്പൊടി വിതറിയിട്ടുണ്ടാവുംഅത് ,പ്രണയമാണെന്നറിയാതെ…

കണ്ണുകളുടെ ഭാഷ

രചന : റഫീഖ് പുളിഞ്ഞൽ ✍️ ഒരു കാലത്ത്കണ്ണുകളുടെ ഭാഷ കൊണ്ട്പറഞ്ഞിരുന്ന കഥകൾഇന്ന് ചാറ്റ് ബബിൾസ് ആയി മാറി,കണ്ണുകളുടെ ചൂട്പിക്സലുകളുടെ തെളിച്ചത്തിൽഒലിച്ചുപോയി.ചിരി കൾ അയക്കാൻഎമോജികൾ മാത്രം മതി,കണ്ണുനീരിനും പോലും‘Seen’ എന്ന മറുപടി മാത്രം.ഒരുകാലത്ത് കത്തുകൾവിരലുകൾക്കിടയിൽനിന്നൊഴുകിയിരുന്നപ്രണയത്തിന്റെ സുഗന്ധമായിരുന്നു.ഇന്ന് ഓട്ടോ-കറക്ടിന്റെനിഷ്ഠൂര സ്പർശത്തിൽമങ്ങിയിരിക്കുന്നു.വീടിന്റെ നടുവിൽഓരോരുത്തരുംസ്വന്തം ലോകങ്ങളുടെ…

മാവേലിക്കൊരു കത്ത്

രചന : റഹീം പുഴയോരത്ത്✍ അത്തം പിറന്നുഅകം കരിഞ്ഞു മണക്കുന്നു.നിത്യത്തൊഴിലാളികൾകറുത്ത പൂവ് തേടുന്നുകാലം തെറ്റിയ മഴ!അത്തം കറുത്താൽഓണം വെളുക്കും.അത്തത്തിനു മുൻപേപൂക്കൾ വാടി കഴിഞ്ഞു.സമത്വത്തിൻ്റെ അതിരുകൾവിശപ്പ്തിന്നുകളഞ്ഞു.കവലയിലെ കുപ്പായ കച്ചവടക്കാരുടെകുടല് കരിഞ്ഞു മണക്കുന്നു.ഒരു കോടിയെടുക്കുവാൻഇസാഫിലഭയം.നാളെ ഒരു മുളം കയറിലൊതുങ്ങുംഅകം ചുവരുകളിൽഈർപ്പം,പുറം ചുവരുകളിൽമഴപ്പാടുകൾഇനിയെവിടെ ചായം പൂശും?ഈ…

സൈഡ് സീറ്റിലെ യാത്രക്കാരി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പകൽ വെളിച്ചത്തെവകഞ്ഞൊതുക്കിസന്ധ്യ ഇരുട്ടിനെകൂടെ കൂട്ടിയിട്ട്അധികമായിട്ടില്ല……..കടലിൽ മുങ്ങിആത്മാഹൂതി ചെയ്യാൻസൂര്യൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന്മങ്ങിമായുന്ന ശോണിമഉറക്കെയുറക്കെവിളിച്ചോതുന്നുണ്ട്ഇടയ്ക്കിടക്ക് താളം തെറ്റുന്നതീവണ്ടിയുടെ അലർച്ചയെതെല്ലിട പോലും ഗൗനിയ്ക്കാതെതാൻ തന്നെ പകൽ മുഴുവൻതിളിപ്പിച്ചാറ്റിയ വെള്ളത്തിൽപകലോൻ നിപതിച്ചുമുങ്ങി ഉറഞ്ഞ് താണ് താണ്അടിത്തട്ടിൻ നിഗൂഢതയിലേക്ക് ……..ജനൽ പക്ഷം…

കൃത്രിമം*

രചന : ഷിഹാബ് ✍️ മനുഷ്യ മനസ്സിൻചിറകിൽ വിടർന്നുകീറിമുറിക്കാൻസർവ്വവും സ്വന്തമാക്കാൻസ്വമനവും അഭിമാനപൂരം…..ഭൂവിലുംമറുഭൂവിലും….ശാസ്ത്ര മുഖമാകെമാറ്റപെടും…വരുയുഗത്തിൻപാറാവുകാരനായിശരിക്കും ശയിക്കുംവിദ്യതേടും മനങ്ങളിൽ….ചിന്തകൾ കൈമാറുംമനവും മനവുമായിദൂരദേശത്ത്നിന്ന് പോലുമേ….എന്ത് വിദ്യസരസ്വതി പോലുംചിരിക്കും വന്ദിക്കുംവീണ കമ്പിയതിൽവിരൽ തൊടാതെ ….നക്ഷത്ര വാനംഏറെ കൊതിക്കുംതിളങ്ങും ശുക്രനായ്വഴികണ്ണുകൾകഥപറയുംഅടക്കമായിചെവിയിലും മന്ത്രിക്കുംകേളികൾ ചുറ്റും നിന്നും..കണ്ണുനീരൊപ്പുംവെള്ളപ്രാവുകളിലുംആതിരാശാല നാഥനിലുംചേക്കേറി കഴിഞ്ഞുകുടപോൽ ചിറകുവിടർത്തീ…കാലത്തിൻ…

വിധവയുടെ രാവുകൾ—

രചന : സെറ എലിസബത്ത് ✍ ഇരുളിൽ തീർത്തവേദനയുടെ ശില്പങ്ങൾ;രാത്രി അതിന്റെ ഇരുൾപുതപ്പ്നീർത്തുമ്പോൾവീടിന്റെ മുഴുവൻ ശബ്ദങ്ങളുംഒന്നൊന്നായി മാഞ്ഞു പോകുന്നു—അവളുടെ ശ്വാസങ്ങൾ മാത്രംഭിത്തികളിൽ പ്രതിധ്വനിക്കുന്നുശയ്യയുടെ ഒരു വശംഎപ്പോഴും ശൂന്യം—പഴയ തലയണയിൽഓർമ്മകളുടെ ഭാരം മാത്രംനിശ്ശബ്ദതയ്ക്ക് പോലുംഅവളോട് എന്തോ പറയാനുണ്ട്;ചന്ദ്രപ്രകാശം ജനലിലൂടെ വീണുഅവളുടെ കണ്ണുനീരുമായി കലരുന്നുകാലത്തിന്റെ…