മതമെല്ലാമേയനേക സഭകൾ
മനുഷ്യനാണതിനേക നിദാനം
മതാടിമകളോരോച്ചേരികളായി
മതത്തിന്നായി ആയുധമേന്തി.
മഹീപതിയായസ്ഥാപകരൂപൻ
മതാവധാരണമണികളിലായി
മനമതിലേറിയയാദർശത്താലെ
മർത്യനങ്ങനെമനുഷ്യദൈവമായി.
മുദ്രയായ അടയാളവുമേന്തി
മുമ്പേമുമ്പേ നടന്നോരാളുകൾ
മൂർത്തിക്കുളളത്ഭുതഘോഷം
മാനവരേറെയനുയായികളായി.
മോഹം പേറുംജനതതിയെല്ലാം
മാർഗ്ഗം കൂടാൻ മഹനീയകഥകൾ
മൂലമായൊരു പുസ്തകമേന്തി
മുട്ടിയ വാതിൽ തുറക്കപ്പെട്ടു.
മൂർത്തിക്കായി ദേവാലയമായി
മൃതുവായൊഴുകും സംഗീതവും
മന്ദം മന്ദം ചലിക്കും മതമതിൽ
മോടി കൂട്ടുംമേലാളക്കതിരുകൾ.
.മേളത്താലെ പരത്തും കഥയിൽ
മത്തരായോർക്കാശ്വാസമേകി
മേലെ കയറും സന്തുഷ്ടതയാൽ
മേന്മേൽഗതിയായൊരുവിശ്വാസം.
മേധാവികളോ കളസമണിഞ്ഞ്
മൃതരേയെല്ലാമമൃതരാക്കാൻ
മന:പൂർവുമേന്തിയ സദാചാരം
മേല്പടിയെല്ലാമാചാരങ്ങളായി.
മൃതിയുള്ളോരുത്താപരായി
മോദമില്ലാതെഭയവിഹ്വലരായി
മണ്ടത്തരമതുകാട്ടിയലഞ്ഞ്
മഞ്ജുളമില്ലാതായ ഇളയിൽ.
മണിദീപമായൊരു മുനിയും
മഹാശയമെങ്ങുമോതുമ്പോഴും
മഹത്തരമല്ലാതുഴലും ജീവിതം
മോക്ഷമില്ലാതെയും വടിയായി.
മണ്ഡിത മായകളേറ്റിയലോകം
മാലോകരെയെല്ലാമടിമകളാക്കി
മൂടികളൊന്നും മാറാതന്നുമിന്നും
മണ്ണിലഞ്ഞതു സ്വർഗ്ഗത്തിനായി.
മണ്ണിടമെല്ലാം പുണ്യാളക്കമ്പറിടം
മെല്ലെയേറിയ മാനുഷദൈവം
മൂഢമാരതു ആഢംബരത്താലെ
മനോരജ്ഞനമാക്കുംകനകസൗധം.
മുക്കിനു മുക്കിനു ദേവാലയങ്ങൾ
മഹത്വമോതുംകലമ്പലുമായുന്തി
മുഖചിത്രത്തിൽ തിരി കത്തിച്ചു
മുട്ടിപ്പായിപ്രാർത്ഥിക്കാനാളുകൾ.
മനുഷ്യൻ പടച്ച ദൈവവിതാനം
മോടി പിടിച്ചതുവൈരവുമായി
മാന്തി മാന്തിയടിച്ചുപ്പിരിഞ്ഞും
മഹിതനേയറിതായ പുഞ്ജം.
മകരന്ദത്താലൂറിയ മോഴികൾ
മഹിമയില്ലാതെ ആപത്തായി
മേലിലെങ്ങും വികൃതിയുമായി
മേലെ പൊങ്ങിയ മേളപ്പൂരം.
മഹിയിലമൃതമൂർജ്ജപ്പെരുമ
മേനിയില്ലാതെയോടിയലിഞ്ഞ്
മൃതുസഞ്ജീവനിയാമഗ്നിയാളി
മനമതിലലിയുമാനന്ദധ്വനി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *