Category: ജീവിതം

ആത്മസത്യം

രചന : ബീന ബിനിൽ* ✍️. ഏതോ ജന്മപുണ്യത്തിൻപിറവിയിൽ ഭൂമിയാംവാസയിടത്തിൽവിധിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻആവാതെ ഒഴുകുന്ന നദിപോൽ പ്രണയമാംഓർമ്മകളെ ശൂന്യമാക്കാൻ അവൾക്കായില്ലല്ലോ,ഹൃത്തിലെ സ്പന്ദനങ്ങളിൽ ആത്മാവിൻ്റെഅകത്തളത്തിൽ മൗനമായി പ്രതിധ്വനിക്കുന്നനേർത്ത കാറ്റിൻ തലോടലായി വിരഹത്തിൻ നോവിനെനഷ്ടത്തിൻ സൃഷ്ടിയെ നിശയുടെ നിശബ്ദതയിൽതേങ്ങലായി അവശേഷിക്കുന്നല്ലോ,പൂനിലാവിലെ ചിരിയിൽ നീയെന്നഹൃദയ താളങ്ങൾ…

വിഷലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വിഷയാസക്തികളേറുമ്പോളായിവിഷയങ്ങളേറെയീയകതളിരിൽവിഷയേന്ദ്രിയത്തിന്നടിമകളായിവിഷമതയേറിയാപത്തായുലകം. വകതിരിവില്ലാത്തൊരുലാക്കുകളിൽവക്കത്തെത്തിയസമയത്തതിധൃതംവിരളിപ്പിടിച്ചൊരു പാച്ചിലിലായന്ത്യംവെള്ളം കുടിച്ചൊരു ഗതികേടിൽ . വാശിയേറിയ യഹങ്കാരത്താലെവിഷമേറെയുള്ളിലുരിത്തിരിയേവേഗമെങ്ങനെയാളാകാമെന്നായിവേഗതയേറിയ ചിന്തയിലെല്ലാം. വേദമോതിയവരുടെ പുറകേവിലയില്ലാതെയണിയാകുമ്പോൾവലയിൽ വീണു കുടുങ്ങും നേരംവീണിടമൊന്നുരുളാനെന്ത് വഴി? വന്യതയേറിയ ആദ്യയുഗം മുതൽവീണു തളർന്നോരിവിടെ വരെയുംവികാരമേറിയ സമഷ്ടികളിലായിവിവേകമെല്ലാം മറന്നൊരു ലോകം. വാഴുന്നോരുടെ…

മരിച്ചവരുടെ മുകിൽ

രചന : സ്മിത സൈലേഷ് ✍️. നടന്നു നടന്നൊടുവിൽകിതച്ചും തളർന്നുംകുന്നിൻ മുകളിലെത്തുമ്പോൾതാഴ്‌വരയുടെആകാശനൊസ്സുകളെനോക്കി നോക്കി നിൽക്കുമ്പോൾകുളിർന്നു നുരക്കുന്നഅത്ര കഠിനമായപച്ചയുടെ ആഴത്തിലേക്ക്എനിക്ക് വെറുതെയങ്ങ്നില തെറ്റിവീഴാൻ തോന്നും..കാൽച്ചുവട്ടിലാകെകാറ്റിന്റെ വേര് മുളക്കുംകാറ്റിന്റെ ഈരില വിരിയുംകാറ്റിന്റെ മരത്തിൽപ്രണയത്തിന്റെമൺ വാതിലുകൾതുറന്ന് വരുന്ന തുമ്പികളപ്പോൾകൂട് വെക്കാൻ തുടങ്ങുംചില്ല നിറച്ചുംവസന്തമുള്ള കാറ്റ്ഇള വെയിലിന്റെ…

ഇതളുകൾ

രചന : ഷാജി കെഎം ✍ “ഇതളുകളുകളൊന്നൊന്നായി വിടർന്നുമലരുന്തോറും സുഗന്ധമേറ്റി സുഖമുണർത്തുന്നപാതിവിരിഞ്ഞ നിശാപുഷ്പമാണെനിക്ക് നീ”ചെവിയെ മൂടി കഴുത്തിലേയ്ക്കൊലിച്ചകുറുനിരയെ മാടിമാറ്റി, ചെവിപ്പുറകിൽവിരലാൽ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു.“ഉം”അവൾ മൂളി.ചെവിമറവിലെ വിരലനക്കങ്ങൾ,അല്പംകൂടി നേർപ്പിച്ചപ്പോൾ അവൾകൂടുതൽ ഇക്കിളിപ്പെടുന്നത് ഞാൻ കണ്ടു.“ഇനി നീ പറയു പെണ്ണെ…”പിന്നെയും “ഉം” മൂളിക്കൊണ്ടവൾ…

മോഹം

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. നാട്ടുപാതതാണ്ടിയിന്നൊരു സവാരിപോകേണംഇരുചക്രമാമീസൈക്കിളിൽനാടുചുറ്റേണംനാളെയെൻ്റെകളിക്കൂട്ടുകാരെകൂട്ടിടേണംമേലെയേറിപാഞ്ഞിടാനറിയില്ലതുകഷ്ടം! വയൽനിറഞ്ഞുവിളഞ്ഞുനെൽമണികൾപാടനടുവിൻപ്പാതയിലൂടിന്നുഞാൻപാകമാകാത്തൊരിശകടമേറ്റിപ്പോകയാണ്പാതിപാതിചവിട്ടിപ്പാഞ്ഞിടുകയാണുഞാൻ! പുലരിതാണ്ടിവന്നിടേണമീ പ്പാതയിൽനാളെനേരമേറിപ്പോയീടുകിൽ വെന്തുപോകുംദേഹംവെയിൽമൂത്തുമൂത്തു ചൂടേറിപ്പോയിടുന്നുകരുതണംനാളെക്കുടിനീരുമായിവന്നിടാം! ഇടച്ചവിട്ടുമാറ്റി,യിരുന്നുച്ചവിട്ടി നീങ്ങണംഇനിധൈര്യമേറിടുന്നുണ്ടെന്നിലേറെയായ്വീണുരുണ്ടുമുറിഞ്ഞുപാടുമാഞ്ഞിടുമല്ലോമോഹമുള്ളിൽ മുളച്ചുപൊന്തിത്തളിർത്തു! എത്രകഠിനമെങ്കിലും വിട്ടുപോകുകില്ലതട്ടുമുട്ടുശീലമായൊട്ടുനാളായതിൻമട്ടുമാറിതട്ടുമറന്നുമുട്ടൻവണ്ടിയിലേറിഒട്ടുനാളിൻമോഹമതെല്ലാമിന്നുസ്വന്തമായ്!!

കുഞ്ഞു മിഥുൻ

രചന : മേരിക്കുഞ്ഞു ✍ കണ്ണീരടക്കിമരണംമൊഴിഞ്ഞുജീവനോട്ഒന്നുമേ ഞാനാ –കുരുന്നിനോട്മന:പൂർവ്വമായ്ചെയ്തതേയല്ലകളികൂട്ടുകാര-നെറിഞ്ഞിട്ടൊരുചെരുപ്പെടുക്കാൻമഴനനഞ്ഞപരന്ന തകര –മേൽക്കൂരയിൽ പദംഊന്നിയതായി –രുന്നവൻ നിവർന്ന്വഴുതിയപ്പോൾജീവനാണുള്ളിൽഉണർന്നലറി –യുരുവിട്ടത്” പിടിവള്ളി……”വള്ളിയിലൂടൊ –ഴുകിടുന്നതത്രയുംജീവനത്തിന്മധുരിമ ചേർക്കുംനിത്യ വിസ്മയവൈദ്യുതോർജ്ജം.അറിഞ്ഞതേയില്ലഞാനവനിലേ –ക്കൂർന്നു വീണത്സ്നേഹമേ പൊറുക്കുകതളർന്നൂ മരണം……സ്വയം ശപിച്ച്തല കുനിച്ച്വെറും നിലത്ത്കുനിഞ്ഞിരുന്നുമിഴി പരതിസ്തബ്ധത ചുറ്റിലും;പകച്ചു പോയിതാൻ പോലുമറിയാത്തതന്നിലെകൊടും ക്രൗര്യ മോർത്ത്…..വിണ്ണിലേക്കു…

അമ്മയായപ്പോൾ

രചന : ദിനേശ് ചൊവ്വാണ ✍ അമ്മയായൊരു നേരമെന്നുടെ അന്തരാത്മാവിൽ,വന്നുദിച്ചുചിരിച്ചിടുന്നൊരു ചന്ദ്രഗോളം നീ!എന്റെ സുന്ദരചിന്തകൾക്കു നിറംപകർന്നെന്നിൽ,പൂത്തുനിന്നതു സൂനമല്ലൊരു പൂവനംപോൽ നീ! ആർത്തലച്ചൊരു മാരിപോൽ മിഴിയാകെ പെയ്തപ്പോൾ,ചൂടിയന്നൊരു സാന്ത്വനക്കുടയെന്റെ നെഞ്ചിൽ നീ!ആശചോർന്നൊരു നാളിലെൻമനമേറെ നൊന്തപ്പോൾ,ദോഷദൃഷ്ടിയകറ്റുവാൻ നിറമാരിവില്ലായ് നീ! നോവുതന്നുദരം പിളർത്തിയ നേരമാനന്ദം,നോമ്പെടുത്തതു കാര്യമെന്നൊരു…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

ശാന്തതയുടെ കരിമ്പടം.

രചന : ദിവാകരൻ പി കെ. ✍️ വിറയാർന്ന കൈയ്യാൽ ഞാനെന്റെ,സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കട്ടെ,അറുത്തു മാറ്റട്ടെ കുരുക്കിയ താലിചരടും.കണ്ണീരോടെ വിടപറയട്ടെ മണിയറയോടും. നാട്ട്യശാസ്ത്രത്തിലില്ലാത്ത മുദ്രകൾ,കാട്ടിഒരുമെയ്യുംമനസ്സുമാണ് നമ്മളെന്ന്,ഫലിപ്പിക്കാൻവയ്യെനിക്കിനിയുംഇരു,മെയ്യും മനസ്സുമായെന്നോ അകന്നവർ നാം. അടിമചങ്ങലയിലിത്രനാൾ നിങ്ങളെൻ,സ്വപ്നങ്ങളെതളച്ചു,ഓർമ്മകൾബാക്കി,വെയ്ക്കാതെൻ വീർപ്പു മുട്ടും സ്വത്വ ത്തെ,നിങ്ങളെ ന്നോ…

‘മോക്ഷം’

രചന : ഷാജി പേടികുളം✍️ ഒരു നാൾ പോകണംവന്നതു പോലെഒന്നുമില്ലാതെ പോകണംഇത്തിരി തുളസി തീർത്ഥംകിട്ടുകിൽ ഭാഗ്യം ചെയ്തവർമറ്റൊന്നും ആവശ്യമില്ലാത്തവഅന്ത്യ നിമിഷങ്ങൾമനസ്സിനെ ശാന്തമാക്കണംമാലിന്യമൊക്കെ തുടച്ചുനീക്കിമനസ്സ് ശുദ്ധിയാക്കണംമനസ്സാക്ഷിക്കു മുമ്പിൽസമസ്താപരാധങ്ങളുംഏറ്റുപ്പറഞ്ഞു ഭാരമൊഴിക്കണംകടമകളുടെ കടങ്ങൾഇറക്കിവച്ചേകനാവണംകണ്ണീരൊഴുക്കിൽ പാപപശ്ചാത്താപമുണ്ടാവണംപൂർവകാല ചെയ്തികൾചിന്തകൾ നെടുവീർപ്പുകളായിവായുവിലലിയണംചുറ്റുമുള്ളവരൊന്നൊന്നായിമിഴികളിൽ നിന്നു മായണംകൃഷ്ണമണികൾ മെല്ലെ മെല്ലെനിശ്ചലമാകവേ തേങ്ങലുകൾനേർത്തു നേർത്തില്ലാതാവണംപ്രാണാഗ്നി…