കാവൽക്കാരനെ ആവശ്യമുണ്ട്
രചന : ശ്രീജിത്ത് ഇരവിൽ ✍ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്.‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു.“ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട്…
