തുലാമാരി

രചന : ശാന്തി സുന്ദർ ✍. തുലാവർഷം ഓർക്കുമ്പോഴൊക്കെഅമ്മ തൻ നെഞ്ചിലൊരുപ്രളയക്കടലിരമ്പും…സൂര്യനോ..വേനൽ പൊടിച്ച കൂരയിലെഓലത്താളിലൂടെ സുഷിരങ്ങളിട്ട്അടുക്കളയിൽ മൂടിവെച്ചമൺച്ചട്ടിയെ തൊട്ട് വിളിക്കും…കോരിച്ചൊരിയാനായിമഴമേഘങ്ങൾ കാത്തു നിൽക്കുന്നുണ്ടെന്ന്കാതിലോതി തെന്നിമാറും..കാതിലിത്തിരി പൊന്നിലൊരുക്കിയകമ്മൽ കണക്ക് പുസ്തകം തുറക്കും..ഓലമേഞ്ഞ വീട്ടിലെതെക്കേ കോണിലിരുന്നൊരു പല്ലി ചിലയ്ക്കും.തുലാത്തിനു മുമ്പേപുത്തനോല മേയണംഉറുമ്പുകൾക്ക്പായസം വിളമ്പണം.കിഴക്കേ മുറിയിൽ…

വിടപറയുന്ന സന്ധ്യ

രചന : ജോയ് പാലക്കമൂല ✍. സന്ധ്യയുടെ അന്ത്യരംഗത്തിൽ,ദിനത്തിന്റെ ദീർഘശ്വാസം പോലെആകാശം മന്ദമായി ഒതുങ്ങുന്നു.മൗനത്തിന്റെ സാരംഗിയിൽ,കുങ്കുമവർണ്ണത്തിന്റെ തീപ്പൊരികൾവെള്ളി മേഘങ്ങളിൽ വിളങ്ങുന്നുഅസ്തമയ കിരണങ്ങൾതൂവൽപോലെ ചിതറി,ഭൂമിയിലെ ജീവചൈതന്യങ്ങളിൽമഞ്ഞഛായയായി ഒഴുകിപ്പടരുന്നുമേഘങ്ങളുടെ മുറിവുകളിൽ നിന്ന്ചോര ചിതറിയതു കണ്ടട്ടോ,അന്തിവാനംപൊള്ളുന്നൊരു മൗനത്തിൽശ്വാസം പിടിച്ചു നിന്നു.പെയ്തിറങ്ങുന്ന ഇരുട്ടിൽപറന്നകലുന്ന പക്ഷികളുടെ ശൂന്യതവലിയൊരു സാക്ഷ്യചിത്രമായിആകാശത്തിന്റെ…

ബീരാൻഭായിയുടെ പീടിക

രചന : ശ്രീജിത്ത് ഇരവിൽ ✍. തിരക്കുള്ള നേരം നോക്കിയാണ് ബീരാൻഭായിയുടെ പീടികയിലേക്ക് പരിപ്പ് വാങ്ങാൻ പോകുന്നത്. തിക്കിത്തിരക്കി മുന്നിലേക്കെത്തി. കാൽക്കിലൊ പരിപ്പെന്നും പറഞ്ഞ് ലഡ്ഡു ഭരണിയുടെ മുകളിൽ നൂറ് രൂപ വെച്ചിട്ടും ഭായി എന്നെ കണ്ടതായി ഭാവില്ല.‘ഭായി, കാൽക്കിലൊ പരിപ്പും…

പ്രേമലേഖനം

രചന : ഷിബിത എടയൂർ ✍. എനിക്ക്,പ്രിയപ്പെട്ടവനേഎന്ന തുടക്കമോടയക്കുന്നകത്തു കൈപ്പറ്റാൻവിലാസമുള്ളൊരുവന്റെപ്രണയമാണ് വേണ്ടത്.എന്ന്നിന്റെ സ്വന്തം.ചുടുചുംബനങ്ങളെന്ന്നിർത്തുമ്പോൾതൊണ്ട നനഞ്ഞിറങ്ങുന്നഒരു ഉമ്മഅയാൾനെഞ്ചേറ്റണം.ഇടയ്ക്കിടയ്ക്ക് ഞാൻഎന്റവനേഎന്നുറപ്പിച്ചെഴുതിയത്നിന്റേതെന്ന്പുഞ്ചിരിച്ചയാൾമാറോടണയ്ക്കുന്നത്അലക്കിയ തുണിപിഴിഞ്ഞുണക്കുമ്പോഴുംഇവിടെയറിയണമെനിക്ക്.ഈ നിമിഷവുംനിന്റെ നെഞ്ചുരോമങ്ങളിൽഎന്റെ വിരലുവണ്ടിഉരുളുകയാണെന്നു ഞാൻവിറച്ചുകൊണ്ട്എഴുതിയിട്ടുണ്ടെന്നറിഞ്ഞ്കത്തെത്തുന്നനാലാം നാളിലുമയാൾകോരിത്തരിക്കണം.രണ്ടാം പേറിന്റെവയറും ഞാൻമെനക്കെട്ടു കുറക്കുന്നുഎന്നെഴുതിയഅവസാനവരിവായിച്ചു നിർത്തുമ്പോൾഅയാൾനഗരത്തിരക്കിലെവാടകമുറിയിൽതളർന്നുകിടക്കുന്ന എന്റെകാൽവിരലുകളിലേക്ക്വെളുത്ത വിരിപ മൂടിയിട്ട്ഒരു പ്രേമലേഖനംവായിച്ചിറക്കിയെന്ന്വിയർപ്പോടെ എന്നിലേക്ക്ചേർന്നുകിടക്കണം.

നിങ്ങളുടെ അന്നം മുടക്കി

രചന : മിനി ഉണ്ണി ✍. ഇന്നവർ നിങ്ങളുടെ അന്നം മുടക്കികറുത്ത ദേവത അതേറ്റുപാടികോഴിക്കറി കൂട്ടി ഏമ്പക്കം വിട്ടുനാളെയവർ നിങ്ങളുടെ തലയറുക്കുംകറുത്ത ദേവത കണ്ണടയ്ക്കുംഭൂമിയുടെ അവകാശികളേ ഓടിമറയുകനിങ്ങൾക്ക് സമ്മതിദാനം ആധാറുരുപ്പടി കെടുപിടി ശൂന്യംതീൻമേശയിലൊരുവന്റെ രുചിമുകുളം ത്രസിക്കുന്നില്ലഎങ്കിലുംനേഹയുടെ പെട്ടകത്തിന്നിങ്ങളിലൊരുവന്റെ ബീജം ആവശ്യമുണ്ട്അടുത്തത് നിങ്ങളാണ്…

സന്തുഷ്ടരായ സുഹൃത്തുക്കളേ,

രചന : ഠ ഹരിശങ്കരനശോകൻ✍. സന്തുഷ്ടരായ സുഹൃത്തുക്കളേ,ദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ,ദുരിതങ്ങളെ കാത്തിരിയ്ക്കാതെദുഖിക്കണമെങ്കിൽ ദുഖിയ്ക്കൂ.സന്തോഷത്തിൻ്റെ വിരുന്നുമുറികളിൽ നിന്നുംനിങ്ങളെ പ്രലോഭിപ്പിക്കുന്നൊരു ദുഖത്തെയെങ്കിലുംകണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടാവില്ല.ആ ദുഖവുമായൊരു നേർത്ത കാൽപനികബന്ധംനെയ്തെടുക്കുന്നതും ഒരു ബുദ്ധിമുട്ടാവില്ല.ബുദ്ധിമുട്ടാവില്ലെങ്കിൽ മേലെ ഏകാന്തതയുടെമട്ടുപ്പാവിലേക്ക് കൂടെ പോരുന്നൊ…എന്ന് ചോദിച്ചാൽ കൂടെ പോരുന്നത്സന്തോഷത്തിൻ്റെ വിരുന്നുമുറികളിലെദുഖങ്ങൾക്കും ഒരു ബുദ്ധിമുട്ടാവില്ല.വിരുന്നുസൽക്കാരത്തിൻ്റെ…

തുലാമേഘമേ

രചന : മംഗളൻ. എസ് ✍. തുലാമേഘമേ കുളിർ കൊണ്ടുവരൂ നീതുടികൊട്ടുമായ് തുള്ളിയാടി വരൂ നീതുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |തുമ്പികൾ നൃത്തമാടുമീവഴി നീവാ.. കാലവർഷക്കെടുതികൾവരുത്തിവെക്കാതെകാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെകാട്ടാറ് കരകവിയാനിടവരുത്താതെകാടുകളും കുന്നുകളുമെടുത്തു പോകാതെ.. കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേകാലിലെ കൊലുസ്സുനാദം കാതിലെത്തേണംകാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേകാമിനിതൻ പദചലനമാസ്വദിക്കണ്ടേ..…

വിപ്ലവം

രചന : മോഹനൻ താഴത്തേതീൽ അ കത്തേത്തറ.✍. വാളൊന്നും വേണ്ടല്ലോവടിയൊന്നും വേണ്ടല്ലോവാക്കൊന്നു മാത്രം മതിവിപ്ലവം നയിക്കുവാൻവാക്കൊന്നു മാത്രം മതിഞാനെന്നുംപറയേണ്ടനീയെന്നും പറയേണ്ടനമ്മളൊന്നായിമാറാംവിപ്ലവം ജയിക്കാൻനമ്മളൊന്നായിമാറാംകാലം തിരയുക വേണ്ടകോലം പറയുക വേണ്ടകാവലാളായിടേണംവിപ്ലവം വളരാൻകാവലാളായി മാറാംനാലാളു പറയുമ്പോൾനാടതേറ്റു പറയുകനാലാളു മതിയാണല്ലോവിപ്ലവം ജയിക്കാൻനാലാളുമതിയാണല്ലോഎനിക്കല്ല നേട്ടങ്ങൾനിനക്കല്ല കോട്ടങ്ങൾനാടൊന്നിച്ചു മുന്നേറണംവിപ്ലവം ജയിക്കാൻനാമൊന്നിച്ചൂ…

🌹മനുഷ്യ കോലം🌹

രചന : ജി .വിജയൻ തോന്നയ്ക്കൽ ✍. കോലങ്ങൾ കെട്ടും മനുഷ്യരല്ലൊ നമ്മൾ…കോലങ്ങളാടും ജീവിതങ്ങൾ…കണ്ണുനീർ കോരി അളന്നു നോക്കി….ആകാശം മുട്ടെ സ്നേഹമുണ്ടെ…ഉള്ളുനിറച്ചും കരുണയുണ്ടെ…ഹൃദയം നിറച്ചും കനിവാണല്ലോ..!കണ്ണുനീർ പാഠങ്ങൾ തണലായുണ്ടെ …കാൽപാദം താങ്ങുവാൻ ആരുണ്ടെ… ?ഹൃദയം നിറച്ചും ദുഃഖമുണ്ടെ…. !ചാരത്തു വീണതു തമ്പ്രാനാണോ…

ലേഖനം (സ്വർണം-കുതിപ്പും കിതപ്പും)മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.

രചന : ഷാനവാസ് അമ്പാട്ട് ✍. മഞ്ഞ ലോഹമായ സ്വർണ്ണം ഒരു അവശ്യ വസ്തുവേ അല്ല.ആഡംബര വസ്തു മാത്രമാണ്.വളരെ കുറഞ്ഞ അളവിൽ ചില മെഡിസിനുകളിൽ ഉപയോഗിക്കാറുണ്ടെങ്കിലും ആഭരണ നിർമാണം തന്നെയാണ് സ്വർണം കൊണ്ടുള്ള പ്രധാന ഉപയോഗം.ഒരു തരി പൊന്നു പോലും ധരിക്കാത്ത…