രചന : അനഘ ✍️
ഒരു സ്ത്രീ തന്നെ സ്നേഹിക്കുന്ന പുരുഷൻ മറ്റു സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് വളരെ ഗൗരവമായി ശ്രദ്ധിക്കാറുണ്ട് ഇതിലൂടെ അയാളുടെ യഥാർത്ഥ സ്വഭാവവും( Character) മനോഭാവവും( Attitude) മനസ്സിലാക്കാൻ അവർക്ക് സാധിക്കും
സ്ത്രീകൾ പ്രധാനമായി ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മര്യാദയുംബഹുമാനവും….അപരിചിതരായ സ്ത്രീകളോടും ജോലിസ്ഥലത്തെ സഹപ്രവർത്തകരോടും അയാൾ കാണിക്കുന്ന ബഹുമാനം ശ്രദ്ധിക്കപ്പെടും. എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരാളെയാണ് സ്ത്രീകൾ കൂടുതൽ വിശ്വസിക്കുന്നത്.
നോട്ടവും ശരീരഭാഷയും(Eye Contact & Body Language)…… സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കി സംസാരിക്കുമോ അതോ മറ്റു സ്ത്രീകളെ ശ്രദ്ധിക്കുമോ എന്നത് ഒരു പ്രധാന ഘടകമാണ്.. കൂടെയുള്ളപ്പോൾ മറ്റ് സ്ത്രീകളെ അനാവശ്യമായി ശ്രദ്ധിക്കുന്നത് ബന്ധത്തിൽ അനാദരവായി (Disrespect) കണക്കാക്കപ്പെടുന്നു.
അതിരുകൾ ( Boundaries)… മറ്റു സ്ത്രീകളുമായി ഇടപഴകുമ്പോൾ അയാൾ കൃത്യമായ അതിർവരമ്പുകൾ പാലിക്കുന്നുണ്ടോ എന്ന് സ്ത്രീകൾ നിരീക്ഷിക്കും…സൗഹൃദവും അതിരുകടന്ന പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം അവർ വേഗത്തിൽ തിരിച്ചറിയും.
സഹായംമനോഭാവം( Empathy )….ബുദ്ധിമുട്ടുന്നവരോട് അയാൾ കാണിക്കുന്ന അനുകമ്പ അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി അവർ കണക്കാക്കുന്നു.
സാമൂഹിക പദവി…. മറ്റുള്ളവർ അയാളെ എങ്ങനെ കാണുന്നു എന്നതും അയാൾ മറ്റുള്ളവരോട്( പ്രത്യേകിച്ച് സ്ത്രീകളോട്l) എങ്ങനെ പെരുമാറുന്നു എന്നതും അയാളുടെ വിശ്വാസ്യത വർധിപ്പിക്കും.
ചുരുക്കത്തിൽ ഒരു പുരുഷൻ തന്റെ പങ്കാളിയോട് കാണിക്കുന്ന സ്നേഹം സത്യസന്ധമാണോ എന്ന് തിരിച്ചറിയാൻ അയാൾ ലോകത്തിലെ മറ്റു സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നു എന്നത് ഒരു അളവുകോലാണ്.
