Category: സിനിമ

കടലാഴങ്ങൾ

രചന : ജ്യോതിശ്രീ. പി. ✍ നോക്കൂ,തോരാത്ത മഴയുടെഅലിയാത്തമഴവില്ലിൽ തൊട്ടാണ്നീയെന്നിലേക്കൊരുകടൽവരച്ചുവെച്ചത്!തീരാത്ത മഷിയുടെഅവസാനത്തെതുള്ളികളെയുംകോരിയെടുത്താണ് ഓരോ മണൽത്തരികളിലുംഎന്റെ പേരെഴുതിയത്!കാത്തിരിപ്പുകൾഎത്ര വന്നു മുട്ടിവിളിച്ചാലുംതുറക്കാനാകാത്തപാകത്തിൽഎന്നെ വെൺശംഖിലൊളിപ്പിച്ചുനെഞ്ചോടു ചേർത്തത് !വെയിൽച്ചീളുകളെകണ്ണിലെതൂവൽമേഘങ്ങളാക്കികാറ്റിന്റെ വിരലുകളിലേയ്ക്ക്പതിയേ..പകലിരമ്പങ്ങളെആകാശത്തിന്റെ ഇടുങ്ങിയവളവുകളിലേക്ക്തൊടുത്തുവിട്ടുനീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..തിരകളുടെ വേരുകളിൽനാം പൂവിടുന്നു..ഉച്ചവെയിലിന്റെപകൽച്ചിത്രങ്ങളിൽവാടാതെരണ്ടു പുഞ്ചിരികൾതളിർക്കുന്നു.സന്ധ്യകളുടെ കവിളുകളിൽനമ്മുടെ വിരൽപ്പാടുകൾ!!ആയിരം തവണ ചുംബിച്ചിട്ടുംമതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ…

സുരസുന്ദരി

രചന : എസ്കെകൊപ്രാപുര✍ ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹര പുത്രന്റെ തിരുമുറ്റത്ത്..അമ്പലനട ചുറ്റി അയ്യനെ വണങ്ങിപരിവേദനം പറഞ്ഞനുഗ്രഹം തേടിനെറ്റിയിൽ കുറിതൊട്ടിട്ടിറങ്ങിയപെണ്ണിവളാരോ.. സുരസുന്ദരിയോ..പൂർണ്ണനിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…പൂർണ്ണ നിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…മന്ദഹാസം തൂകുമാമൃദു വദനംവശ്യമായീശ്വര വരദാനമോ..വശ്യമായീശ്വര വരദാനമോ…ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹരപുത്രന്റെ തിരുമുറ്റത്ത്..അമ്പല നടചുറ്റി…

ശില്പിയും ശില്പവും

രചന : ബിന്ദു അരുവിപ്പുറം✍ ഉള്ളിൽ നിറഞ്ഞൊരാ രൂപം മനോഹരംശിലയിലായ് ശില്പിയൊരുക്കി വച്ചു.നീലിമയാർന്ന മിഴികളിൽ നോക്കി ഞാൻസങ്കല്പലോകത്തു ചിറകടിച്ചു. മധുരമൂറും നല്ല പവിഴാധരങ്ങളെൻഹൃദയതാളത്തിലായ് താലമേന്തി.വാർമുടിക്കെട്ടിൻ സുഗന്ധം നുകർന്നവൻപ്രണയാദ്രഭാവത്തിലൊന്നു നോക്കി. എത്രകണ്ടാലും മതിവരാതുള്ളൊരുസുന്ദരമേനിയെയോർത്തിരുന്നു.കൊത്തിയെടുത്തൊരു ശില്പമാണെങ്കിലുംഹൃദയത്തുടിപ്പിലായ് ചേർന്നതല്ലെ! സ്വപ്നങ്ങളായിരം നെയ്തുകൂട്ടിക്കൊണ്ടുചഞ്ചലചിത്തനായ് ശില്പിയപ്പോൾ.എത്രമറഞ്ഞിരുന്നാലുമെൻ ശില്പമേ,അത്രമേൽ നിന്നെയിന്നിഷ്ടമായി.…

ചന്ദ്രികപ്പൊന്ന്

രചന : ഹരികുമാർ കെ പി✍ മെയ്ക്കറുപ്പ് മെനഞ്ഞു കണ്ണിൽ പൂമിഴിച്ചന്തംപ്രണയരാവിൽ കവിത മൂളും ചന്ദ്രികപ്പൊന്ന്പുടവയൂരി നിലാക്കളത്തിൽ ഇരുളു മറയുമ്പോൾപോയ് മറഞ്ഞ ദിവാകരന്റെ മൗനമറിയുന്നു. പുലരി തേച്ചുവെളുത്ത കണ്ണിൽ സുകൃത മൂറുമ്പോൾചുണ്ടു ചോന്നൊരു ചെമ്പരത്തി പുഞ്ചിരി തൂകിതേൻവരിക്കക്കൊമ്പിലായൊരു കൂടൊരുക്കീ നീനീട്ടി മൂളിപ്പാട്ടു…

പ്രാണസഖീ

രചന : എസ്കെ കൊപ്രാപുര ✍ മാനത്ത് നിറയും പൂവെട്ടംഉള്ളിൽ നിറയുന്നുന്മാദം..തിങ്കൾ പൊഴിക്കും പൊൻനിലാ വെളിച്ചംഉള്ളിൽ ഉണരും പ്രേമാനന്ദം…നിലാപോയ്കയിൽ കുളിച്ചീറനുടുത്തി –ട്ടെത്തിടുമോ യെൻ പ്രാണസഖീ..നിലാ.. പൊയ്കയിൽ കുളിച്ചീറനുടുത്തി-ട്ടെത്തിടുമോയെൻ പ്രാണസഖീ..എത്തിടുമോ യെൻ പ്രാണസഖീ…. അണയുമോ എന്നകതാരിൽനിശാ ശലഭമായ് പാറിപറന്നു നീ..അണയുമോ എന്നകതാരിൽനിശാ ശലഭമായ്…

അമ്മയുടെ മരണം.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ അമ്മയുടെമരണവുമായി ബന്ധപ്പെട്ട്എന്നെവിചാരണ ചെയ്തുകൊണ്ടിരിക്കയാണ്.തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾ.ഞാനാവും വിധംതെളിവുകൾ നിരത്തുന്നുണ്ട്മറുപടി തൃപ്തികരമല്ലാത്തിനാൽചോദ്യങ്ങൾആവർത്തിച്ചു കൊണ്ടേയിരിക്കുന്നുഞാനിപ്പോഴും കോടതിയിലാണ്.വാദിയും പ്രതിയും ഞാൻ തന്നെയാണെന്ന്വിശ്വസിക്കാനാവുന്നില്ലചിന്തിക്കും തോറുംഞാനൊരാൾ വേറിട്ടു പോകുന്നു.അമ്മ മരിക്കുമ്പോൾനീയെവിടെയായിരുന്നുഒന്നു കാണാൻ അവരാഗ്രഹിച്ചിരുന്നുഅമ്മയുടെ മരണവുംഅനുബന്ധ ചടങ്ങുകളുംജീവിതം മുഴുവൻവേട്ടയാടാൻ പാകത്തിലാണ് നിൽക്കുന്നത്.വീട് വിട്ടിറങ്ങുന്നുനാട് വേണ്ടെന്ന്…

പ്രണയമേ നോക്കൂ,

രചന : ജോയ്സി റാണി റോസ്✍ നാം പ്രണയം പങ്കുവെച്ച ആ നിമിഷം നമ്മളുടേതാണ്നമ്മളായിരുന്ന ഇടംനാം പകുത്തെടുത്ത വായുപുറകോട്ട്പാഞ്ഞ സമയംതിരിച്ചുവരാത്ത കാലത്തിന്റെ ചുവര്ഒരിക്കൽ നമ്മളെ കുറിച്ചുവെയ്ക്കുകയുംശേഷം അടച്ചുവെക്കുകയുംപിന്നീടൊരിക്കൽ ഓർമ്മകളെന്നുഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യുന്നപ്രണയനിമിഷങ്ങളുടെമനോഹരമായ അദ്ധ്യായംഅവിടെ മാത്രമേ ഇപ്പോൾ നമ്മളുള്ളൂനാളെ നമ്മൾ മറ്റൊരിടത്താകുംചുറ്റും നിറയുന്ന…

“നെൽപാടത്തൊരു പൂങ്കുയിൽ”

രചന : നിസാർ റഹിം ✍ നെൽകതിരേ പൊൻകതിരേഎൻ കരളേ ഓടിവാവരമ്പിലൂടെ കുണുങ്ങി കുണുങ്ങിഎന്നരുകിൽ ഓടിവാനെല്ലേ പാടത്തെ പൂത്തുമ്പിഎന്റെ മനസ്സിലെ പൂങ്കുയിലേപുല്ലാങ്കുഴലിൻ നാദമായ്എന്നരുകിൽ ഓടിവാ തേടി തേടി വന്നു നിൽപ്പോ?നോക്കി നോക്കി മിഴി തളർന്നോ?എന്തിനെന്നു ചൊല്ലിയാൽ ഞാൻഓടി ആരുകിലെത്തിടാം കുഞ്ഞരുവിയിൽ തേനരുവിയിൽചാടി…

തണൽമരങ്ങൾ.

രചന : ബിനു. ആർ✍ ഞാൻ നട്ടുനനച്ചു കുറെതണൽ-മരങ്ങളെന്റെ പറമ്പിലെ വെള്ളാരംകല്ലുകൾക്കിടയിൽ, ഒരിക്കലുംമുന്നേറിവേരുപിടിക്കാത്തൊരുവരണ്ടജീവിത-സത്യത്തിൻ മൂർച്ചകൾക്കിടയിൽ!ചില ചിത്രങ്ങളെന്നെനോക്കിയിപ്പോഴുംകൊതിപ്പിക്കാറുണ്ട്നിറഞ്ഞഹരിതത്തിന്റെ ദേവരചനയിൽ,എന്നെങ്കിലുമെൻമനസ്സിന്റെചീങ്കല്ലുകൾക്കിടയിൽ കൊതിക്കാറുണ്ട്,ഏറെ വളർന്നുകിട്ടുമെൻപ്രതീക്ഷതൻ ജീവിതഹരിതങ്ങൾ!കാലം പലപ്പോഴുംകൊഞ്ഞനം-കുത്തി ചിരിക്കാറുണ്ട്എന്റെ ജീവിതമാകും വരണ്ടനിലത്തിൽതണൽമരങ്ങളെ കണ്ടിട്ട്ജീവിതപച്ചപ്പുകളെല്ലാം പഴുക്കാതെവാടിക്കൊഴിയുന്നതുകണ്ടിട്ട്സ്വപ്നങ്ങൾപ്പൂക്കും ചെറുകായ്കൾഒരുവാക്കുപോലും ചൊല്ലാതെവിണ്ടുകീറി പൊഴിയുന്നതു കണ്ടിട്ട്,വാനത്തിൽതാരനിരകളുംകൺചിമ്മുന്നുണ്ട് മൗനമായ്!എന്നെങ്കിലും പൂക്കുംകായ്‌ക്കുമെന്ന്ചിന്തിക്കുന്നുണ്ടാവുമീ സമത്വസുന്ദരതണൽമരങ്ങളെങ്കിലുമെൻജീവിതസായാഹ്നത്തിലെങ്കിലും,ഒരുപറ്റംകിളികളുടെ സന്തോഷാരവങ്ങൾകേൾക്കുവാൻ…

എന്റെ കുട്ടിക്കാലം

രചന : രമണി ചന്ദ്രശേഖരൻ ✍ ഇന്നുണ്ടെന്നോർമ്മയിൽ മിന്നിത്തിളങ്ങുന്നപൂവാടിയുള്ളൊരു കൊച്ചുവീട്.തെങ്ങോല പാകി അഴകായ്മെനഞ്ഞൊരുപൂവാടിയുള്ളൊരു കൊച്ചുവീട്. സോദരർ ഞങ്ങളന്നാത്തുല്ലസിച്ചൊരുമാമ്പഴക്കാലത്തിന്നോർമ്മകളെന്നിൽ.മകരമാസത്തിലെ കുളിരുള്ള നാളിൽഇളം വെയിൽ കൊള്ളുന്ന കുട്ടിക്കാലം. പള്ളിക്കുടത്തിൽ പോകുന്ന നേരത്ത്കൈതോലയൊന്നു മടക്കിക്കെട്ടും.പഠിക്കാത്തപാഠങ്ങൾചോദിക്കുമ്പോൾതന്നെപൊട്ടിക്കരഞ്ഞാരാ കുട്ടിക്കാലം. പൈക്കളെ മേയ്ക്കുവാൻ പോകുന്ന നേരത്ത്അമ്മതൻ പിന്നാലെ പോയ കാലംകൊയ്ത്തുകാലങ്ങളിൽപാടങ്ങളിൽ…