മാറ് പിളർക്കുന്ന ഗർജ്ജനം കേൾക്കവേ
ഓർമ്മകൾക്കേറെ ജീർണ്ണത ഭവിക്കുന്നു
നെറികെട്ട ഓർമ്മകൾ മൂഢ സ്വപ്നം പോലെ
കാലത്തിൻ മൂഢതയിൽ തള്ളിക്കളഞ്ഞിടേണം
സമയം നൈമിഷികം എന്നങ്ങ് ചൊല്ലവേ
ശ്രദ്ധയാൽ ചിന്തിച്ചു കൂട്ടുക ജീവിതം
ആത്മാവിന് അജ്ഞത ഇല്ലെന്ന് ചൊല്ലവേ
കരളിലിടമില്ലെന്നോതി പറയുന്നു
പറയുവാൻ ഒത്തിരി കാര്യങ്ങൾ കോൾമയിർ കൊള്ളവേ
കാലചക്ര കഥയിൽ നിർവികാരത തുളുമ്പുന്നു
ഇന്നലകൾ കോർത്ത് എടുക്കുന്ന നിമിഷം
തെറ്റും ശരിയും ഗണിച്ചങ്ങ് കൂട്ടവേ
മനസ്സിൻ വിഷാദം അലയടിച്ചുയരുന്നു
വാർദ്ധക്യം കണ്ടൊരു ശ്രേഷ്ഠമാം സങ്കല്പം
ശ്രേഷ്ഠമാം ഇച്ഛയിൽ കോർത്തിടേണം
നഷ്ടവും കഷ്ടവും മറന്നങ്ങ് നീങ്ങവേ
ഇഷ്ടങ്ങൾ ഹനി ച്ചങ്ങു ജീവിച്ചു തീർത്തിടേണം
അവസരങ്ങൾ സമയബന്ധിതമാം എന്നങ്ങ് കൂട്ടവേ
ജീവിതം ഗ്രഹിച്ചിടുവാൻ സമയം അധികമില്ല താനും
കനിവിൻ ഉറവകൾ വറ്റാതിരിക്കവേ
പിതൃക്കൾ തൻ അനുഗ്രഹത്താൽ നന്മകൾ ചൊരിയുന്നു
മാറ് പിളർത്തുന്ന ഗർജ്ജനം
ഓർമ്മകൾ മൃത്യു വായിടുന്നു

ലീന ദാസ് സോമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *