നിശ്ശബ്ദതയുടെ മുറിവുകൾ
സഹായിക്കുക
എന്നതിനേക്കാൾ വലിയ
കാര്യമാണേറെ
ഉപദ്രവിക്കാതിരിക്കുക.
വാക്കുകളുടെ മൂർച്ച
മുറിവുകളാകുമ്പോൾ,
മൗനം പോലും
ഒരു ഔഷധമാകുന്നു.
നമ്മൾ കൈ നീട്ടാതിരുന്നാലും
കാലം തന്നെ
ഒരുപാട് പേരെ
എഴുന്നേൽപ്പിക്കും.
പക്ഷേ
തള്ളിവീഴ്ത്തുന്ന
ഒരു വാക്ക്
വർഷങ്ങളോളം
എഴുന്നേൽപ്പിക്കാനാവാത്ത
ഇരുട്ടായി
മാറിപ്പോകും
അപ്പോഴും
കേൾക്കപ്പെടാതെ പോകുന്ന
ഒരു നിശ്ശബ്ദത
എവിടെയോ

യൂനസ് മണത്തല

By ivayana

One thought on “നിശ്ശബ്ദതയുടെ മുറിവുകൾ”

Comments are closed.