🗡️ കണ്ടില്ല, ഇത്രയും⚰️
രചന : കൃഷ്ണമോഹൻ കെ പി ✍ കരിയില അഞ്ചാറെണ്ണം ചിതറിക്കിടന്നപ്പോൾ,കരുത്തങ്ങു പകരുവാൻകൂട്ടിച്ചേർത്തല്ലോ പണ്ട് ……,കണ്ടതാ, വേർപെട്ടു കിടക്കുന്ന ,കല്ലുകൾ മൂന്നെണ്ണത്തെ,എടുത്തത് അടുപ്പാക്കീ,നാശങ്ങൾ തിളപ്പിക്കാൻ..കാരണമില്ലാത്തൊരു കാര്യത്തെയെടുത്തൊരുകരവാൾ ഉയർത്തിയാ,കലാപം തുടങ്ങുമ്പോൾ,കരുതിയില്ലാ, ഇങ്ങീ അടുപ്പിലായാളിപ്പോകുംകരിയിലകൾ, തൻ്റെ നാശമാമതുമെന്ന്കയ്യിലങ്ങിരുന്നൊരു ഭൂമി തന്നാധാരത്തെകത്തുന്നതു കണ്ടു കരയുന്നു, ചന്ദ്രക്കലകമലാംഗി…