ഒരു പുഷ്പം മാത്രം
രചന : ചോറ്റാനിക്കര റെജികുമാർ ✍ ഓർമ്മയിൽ നീമാത്രമായിരുന്നന്നെന്നി-ലൊരു കുഞ്ഞു പൂവായ് വിടർന്നതെന്നും..ഓർക്കാതിരിയ്ക്കുവാനാകുമോയിനി നീയെൻമുന്നിൽ നിന്നെന്നേയ്ക്കുമായ് മായുകിലും..ഓർമ്മകൾക്കിത്രമേൽ മധുരമെന്നോ നിന്നെ –ഓമനിച്ചീടുവാൻ ഞാൻ കാത്തുവല്ലോ..തിരകളീ തീരങ്ങളിലുമ്മവയ്ക്കും നീല –മുകിലുകൾ സ്വയം മറന്നിളകിയാടും..അകലെനിന്നെത്തുന്നൊരീ പൂങ്കുയിൽപ്പാട്ടിൽഅറിയാതെ നീ താളം പിടിച്ചു നിന്നൂ..പൊഴിയുമെന്നറിയാമെങ്കിലും നിന്നുള്ള –മാർദ്രമായ്…