ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഓർമ്മിക്കുമോ നീ സഖീ,
ഇന്നീ വെറും പഥികനായ എന്നെ ,നീയും
ചേർത്തുവച്ച നാളിൻ്റെ സുഗന്ധം
മാറാതെ മാറ്റാതെ നിന്നിലുണ്ടെന്നാൽ
ചേർത്തുവച്ച നാൾ മുതലെന്നിൽ നീയെന്നും,
പേർത്തു പറയാതെ ഞാൻ ഹൃദിയാലെസ്വീകരിച്ച
നൽമണിമുത്തുമാലയായി ശ്രീവത്സത്തിലുണ്ടെന്നാളിലും
ഓർക്കുക സഖീ ഒരിക്കലെങ്കിലും
ഓർക്കാതിരിക്കാനാവില്ലയൊരു നാളിലെങ്കിലും
നേർത്തുനേർത്തു പോകുമൊരുദേഹി ദേഹത്തിൽ നിന്നാ,
നാളിലെങ്കിലുംഓർക്കാതിരിക്കാനാവുമോ,
സ്വസ്തിക ബന്ധത്തിന്റെ പവിത്രതയാലുരിയാടുമോ നീ
കാത്തിരിക്കാറുണ്ടായിരുന്നു നമ്മൾ
മൂകമായ് ഇടക്കിടെ മനപൂർവ്വം
തീവ്രബന്ധത്തിന്നാഴംഅളക്കുവാനതിനായി
മാത്രം ചേർത്ത കുറുംബുകള റം പറ്റിയതാവുമോ ഇന്ന്
അകലെയാണെങ്കിലും നേർത്ത ഘ്രാണ വഴികളിലും
മനോകാഴ്ചയിലും സജീവ സാന്നിധ്യമായെന്നുമുണ്ടല്ലോ,
ഇല്ല അതു മാറ്റിടാനെൻസല്ലയംവിടപറയണംഅതിനായി,
ശവശരീരനായൊരുപട്ടടയിലൊതുങ്ങാതെ പറ്റില്ല
അതു മാത്രമാണ് സത്യം പരമസത്യമതു മാത്രമാണല്ലോ
✍️

പ്രകാശ് പോളശ്ശേരി

By ivayana