പ്രണയം എന്നിൽ ഏൽപ്പിച്ച
മുറിപ്പാടുകൾ മായും മുമ്പേ
മറ്റൊരുവൾ എന്നെ തേടിയെത്തി
എന്റെ ചലനങ്ങൾ നിരീക്ഷിച്ചവൾ
“ഞാൻ നിന്റേത്” എന്നുറക്കെ പറഞ്ഞവൾ
​എൻ മാറോടണച്ച് എന്നെ വാരിപ്പുണർന്നവൾ
പ്രണയം ഒരു ലഹരിയായിരുന്നിരിക്കാം
ഇത്തിരി സ്നേഹത്തിനായി ദാഹിച്ചവൾ
പെറ്റു വീണപ്പോഴേ തൻ മടിയിലെ കുഞ്ഞിനെ
ആരോ തെരുവിൽ ഉപേക്ഷിച്ചു പോയ്……
​ആരോരുമില്ലാത്ത ഏകാകിനിയായവൾക്ക്
ഞാൻ കൂട്ടിരിക്കുന്നേ…
എന്റെ പ്രാണന്റെ പകുതിയും
ഞാൻ ഇവൾക്ക് പകുത്തു നൽകുന്നേ…..
ഇനി നമുക്ക് അന്യോന്യം പ്രണയിക്കാം
ഒരു പുതുയുഗം കെട്ടിപ്പടുക്കാൻ
നിനക്ക് ഞാൻ കാവലിരിക്കാം……
​മൗനം രാത്രിയെന്നാരോ പറഞ്ഞു
വിതുമ്പുന്ന സ്നേഹവും സ്വപ്നങ്ങളും
നമുക്കൊരുമിച്ചു കാണാം…..
മൗനം രാത്രിയെന്നാരോ പറഞ്ഞു
മരണപത്രത്തിൽ ഒരു ഒപ്പിട്ട് ജീവിതം
യാത്ര പോകുന്നു.

സനിൽ പ്രഭാകർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *