അനാഥമാക്കപ്പെടുന്ന വീടുകൾ
രചന : സുമംഗല സാരംഗി ✍️ ഏറെ നാളുകൾക്കു ശേഷംവീട്ടിലേയ്ക്കെത്തുമ്പോൾ,അപരാഹ്നത്തിന് വിഷാദഛായയേകിപടിഞ്ഞാറെ ചക്രവാളത്തിലേയ്ക്ക്സൂര്യൻ യാത്ര തുടങ്ങിയിരുന്നുഉമ്മറപ്പടി കടന്നെത്തുമ്പോൾ,വലിയൊരു ഞരക്കത്തോടെഓടാമ്പലിളക്കി കതകുകളെന്നോട്അവ്യക്തമായെന്തോമന്ത്രിക്കുന്നുണ്ടായിരുന്നുഒരു ഗദ്ഗദത്തോടെഅതെന്റെ കണ്ണുകളിൽനഷ്ടമായതെന്തിനെയോതിരഞ്ഞുകൊണ്ടേയിരുന്നു,പൊടിപിടിച്ച മേശയും കസേരയുംഉപയോഗമില്ലായ്മയുടെനരച്ച പ്രതീക്ഷകളേയുംസ്വപ്നങ്ങളേയും, വരച്ചുകാട്ടിവാതിൽ തിരശ്ശീലകളിലുംജാലകത്തിൻ്റെ നീലവിരികളിലുംകാലം കയ്യൊപ്പ് ചാർത്താൻമറന്നിരുന്നില്ലെന്നു തിരിച്ചറിവ്ചുവരിൽ കോറിയിടപ്പെട്ടഅവ്യക്ത ചിത്രങ്ങൾക്ക് പറയാനുണ്ടായിരുന്നത്എൻ്റെ ബാല്യകാലത്തെക്കുറിച്ചായിരുന്നുമച്ചിൽ…
