ഓർമ്മച്ചെടികൾ
തളിരിടുമ്പോൾ
അതിനു പിന്നിൽ
കാണാം
മൊട്ടിടുന്നൊരു. സ്മിതം
ഉദയത്തെ
അമർത്തിപ്പിടിക്കുന്തോറും
സ്നേഹസൂര്യൻ
മൂന്നാം വട്ടവും
തന്നിലുദിക്കുന്നത്.
കൗതുകത്തോടു കൂടി
നിശ്ശബ്ദം
ആസ്വദിച്ചിരുന്നു.
അത്
പ്രസരിപ്പിക്കുന്ന
ആനന്ദം തന്നിൽ
നിറയുന്നത്
അവാച്യമായ
സുഖാനുഭൂതികൾ
മനസ്സിൽ
തിരമാലകളായി
ഉയരുന്നത്
നിലവിലെ
ജീവിതത്തെക്കാൾ
ഊഷ്മളതയാണ്
ചിന്തകർക്ക്
തരുന്നത്
എന്നിവയെല്ലാം
അത്യൽഭുതത്തേടേ
അംഗീകരിക്കേണ്ടി
വരുന്നു
അതിഗൂഢമായി
ആ
ഉദയത്തിലേക്കും
ഓർമ്മച്ചെടിയുടെ
തളിർപ്പിലേക്കും
ലയംതേടി
അലിഞ്ഞില്ലാതായി
ആശ്വാസം
സമാധാനം
ജീവിതം
ശാന്തം.

രാജേഷ് പി ആർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *