പെണ്ണായ്പിറന്നവർഭൂവിലിന്നേറെ,
പെണ്ണും മണ്ണുംഒരുപോലെന്നൊരുചൊൽ.
കണ്ണിനുകണ്ണായ് മാറുന്നിവളോ,
കണ്ണിൽകടിയാകും ,ചിലനേരമെല്ലാം..
ഒരുവൾചമഞ്ഞാലും,പെരുമവളർന്നാലും,
ഭാഗ്യത്തിൻദേവത,മറ്റൊരിടത്തായാലും .
ഉളളിൽപെരുമ്പറഅസൂയതൻവിത്തായ്,
പാകിവളർത്തും നനവുകളേകാതെ .
ഏഷണി, ഭീഷണി പരദൂഷണകുട്ടകം
ഒന്നായിനിരത്തുംപൊതുയിടങ്ങളിൽ .
മുന്നിൽകാണവെപുഞ്ചിരിയേകും ,
കണ്ണൊന്നുതെറ്റവെകുട്ട കമഴ്ത്തും.
പെണ്ണെന്നജാതിയ്ക്കുകളങ്കമാവല്ലേ
നമ്മൾ ,നന്മകൾപാരിൽ ചൊരിയാം
പുതുനാളെയിൽനമുക്കൊരുവസന്തം
തീർക്കാം.

റുക്സാന കക്കോടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *