രചന : അൻവർ ഷാ ഉമയനല്ലൂർ ✍
🌈🌷🌹🦋🦜💖🦩🌺🌾🌈
ഹൃദയം തളിർക്കുന്ന ദൈവാർദ്ര ചിന്തയാൽ
അറിയുന്നുലകിൻ പ്രകാശമാം സ്നേഹകം
അതിരറ്റയലിവിൻ കരുണാർദ്രമാം മുഖം;
ഈശ്വരനേകസ്വരമെന്നയാ, സുഖം.
പ്രപഞ്ചമേ, ചന്ദനക്കുറിയണി ഞ്ഞീടിലും
കുരിശുവരച്ചുനാമുണർന്നു വർത്തിക്കിലും
അഞ്ചുനേരം നമസ്ക്കാരമോടുണരിലും;
ഈശ്വരനില്ല മതമെന്നയാ,മദം.
മൽസ്മിതാനന്ദമാം ഹൃദയാർദ്ര സ്പന്ദനം
തന്നെയല്ലേ നിന്റെയുള്ളിലുമുടലിലും
വേർതിരിവില്ലെന്നുണർത്തുന്നു ഹൃദയങ്ങൾ;
കരുണാസ്വരൂപനി,ല്ലകലങ്ങ,ളതിരുകൾ.
ഏകദൈവത്തിന്നനുപമ സൃഷ്ടികൾ
എല്ലാമൊരേ സ്പന്ദനത്തിൻ തുടർച്ചകൾ
ഈ രമ്യവാക്യം മറക്കുന്നു നാം സദാ;
ഈശ്വരനേകനെന്നലറുന്നു,നാം വൃഥാ.
നമ്മിലിണങ്ങുന്ന കരളേകി തമ്പുരാൻ
തമ്മിലിണങ്ങി ജീവിക്കുവിൻ ലോകമേ,
പമ്മിനടക്കുന്നുലകിൽ സൃഗാലങ്ങൾ;
ജന്മിത്വ നക്ര ബാഷ്പം പൊഴിക്കുന്നവർ.
കരളുകൾക്കുള്ളിൽ വിഷംനിറച്ചിന്നവർ
വിഷമപ്രതിസന്ധിജ്വാലയാക്കുന്നകം;
ചിന്തനത്താലുണരട്ടെ നിൻ മർത്യകം;
മാനുഷരൊന്നെന്നയറിവിന്നുഷസ്മിതം.
ഇരയെന്നമട്ടിൽത്തകർക്കുന്നു കരളുകൾ
ഇടുങ്ങുന്നിടയിൽനാ,മുണരാത്ത മനസ്സുകൾ;
പ്രതിഭകൾക്കേകാതിരിക്കയാ, മുറിവുകൾ
പ്രതിധ്വനിക്കുന്നില്ലെയീശ്വര സ്മരണകൾ ?
മമ്മൂട്ടിയെന്നും മനുഷ്യപക്ഷങ്ങൾതൻ
അക്ഷയ ഹൃദയത്തുടർച്ചതൻ നന്മയാൾ
വൃക്ഷത്തിനില്ല തണലിന്റെയന്തരം;
നക്ഷത്രമാ,ണുദയമേകുന്ന സൂര്യനും.

