അന്തസ്സുള്ള മൃതശരീരങ്ങൾ

രചന : താഹാ ജമാൽ✍ ചുമ്മാഇളിച്ചുകൊണ്ട് നടക്കരുത്നെറ്റിയിൽ എഴുതി വച്ചതാണ്അന്തസ്സുള്ള,കുലമഹിമയുള്ള ഗോത്രമുള്ളഒരു മുതിർന്ന പൗരനാണെന്ന്എന്നിട്ടും?“അദ്ദേഹം “എന്നാണ് സാർ മറ്റുള്ളവരോട് എന്നെക്കുറിച്ച്എന്റെ ഭാര്യ പോലും സംബോധന ചെയ്യുന്നത്സ്വന്തമായി ഭൂമിയുണ്ട്കെട്ടിടമുണ്ട്സഞ്ചരിയ്ക്കാൻ മൂന്നാല്വണ്ടിയുണ്ട് സർ.നാട്ടിൽ ഞാൻപലതിന്റെയും പ്രസിഡൻ്റാണ്,സെക്രട്ടറിയാണ്ഖജാൻജിയാണ്വീട്ടുമുറ്റത്ത് പൂക്കളും ചെടികളും പട്ടികളുണ്ട്വരാന്തയിലിരിയ്ക്കാൻ ബെഞ്ചും,കൈവരികളുമുണ്ട് സാർഒരിയ്ക്കലും മരിക്കാൻകാത്തിരുന്നിട്ടില്ലജീവിച്ചിരിക്കുമ്പോൾഅന്തസ്സിലായിരുന്നു…

അകലങ്ങൾ

രചന : ജ്യോതിശ്രീ. പി.✍ എന്നിട്ടും,നീയെന്തിനാണ്അകലങ്ങളിലേക്കൊരുതീവണ്ടിപ്പാതയാകുന്നത്?തിരികെവരില്ലെന്നറിഞ്ഞിട്ടുംജനലഴികളിൽനേരങ്ങളെറിയുന്നത്?സമുദ്രത്തെ വലിച്ചടുപ്പിച്ചുമിഴികളെ നോവിക്കുന്നത്?കനവുകളിലേക്കൊരുകനൽപ്പൂവെറിയുന്നത്?അകലങ്ങൾ വിരഹരേഖ വരച്ചിട്ടുംനമ്മൾ സ്നേഹംകൊണ്ടുകവിതകളെഴുതുന്നു..മൗനങ്ങൾ മുറിവുകൾതൊട്ടുചാലിക്കുമ്പോഴുംനമ്മൾപ്രണയത്തെ മുത്തുന്നു..ഇടവഴികളിൽ നിന്നു നിലാവകന്നിട്ടുംനമ്മൾ ഒരുതുള്ളിനമുക്കായി കരുതുന്നു..പാതിരാമുല്ലയുടെ കവിളിൽചുംബനം വിതയ്ക്കുന്നു..ഇരവുകളുടെ ഇലത്തുമ്പിൽ നിന്നുംനമ്മൾ മേഘത്തുണ്ടുകളായിറ്റു വീഴുന്നു.ആത്മാവിന്റെ ആകാശങ്ങളിൽ നാംനമ്മെ വെച്ചു മറക്കുന്നു..നിമിഷങ്ങളുടെ നിമിഷങ്ങളിലുംപ്രണയിക്കുന്നവർ നമ്മൾ!!അകലങ്ങളുടെ അറ്റങ്ങളിലുംപുഞ്ചിരിനട്ടവർ.ആരുമറിയാതെ വിരലുകൾകോർത്തവർ.ദൂരമളന്ന…

പ്രവാസിയുടെ ദു:ഖം

രചന : കെ.ആർ.സുരേന്ദ്രൻ✍ വിദൂരതയിലെ,ഒറ്റപ്പെട്ട നക്ഷത്രം പോലെ,ഭൂമിയുടെമറ്റൊരു കോണില്‍തിരക്കിന്റെ,ശബ്ദങ്ങളുടെശ്വാസം മുട്ടിക്കുന്നതൊഴിൽ സമ്മർദ്ദങ്ങളുടെനീരാളിപ്പിടുത്തത്തില്‍ നിന്ന്തെല്ലൊരു നേരത്തേക്ക്മോചനം നേടുമ്പോൾപൊയ്പ്പോയൊരു കാലത്തെമുന്നിലേക്കാനയിക്കുന്നത്അപരാധമാകുമോ?ഗൃഹാതുരതനിഷിദ്ധമാകുമോ?കുഗ്രാമത്തിലെപുരാതനമായ,ഓടുപാകിയതറവാടിനെ,അതുപോലെദേശത്തെഒരു നൂറ് തറവാടുകളെആവാഹിച്ചു വരുത്തുന്നത്നിഷിദ്ധമാകുമോ?നടുമുറ്റങ്ങളിലെ തുളസിത്തറകളുംമുറ്റങ്ങളുടെ ഓരങ്ങളിലെപൂച്ചെടികളുംമുന്നില്‍ വന്ന് നില്‍ക്കുമ്പോഴുള്ളആഹ്ലാദവുംമറവിയുടെ മഞ്ഞുമറയ്ക്കപ്പുറത്തേയ്ക്ക്തള്ളിവിടാനാവുന്നില്ലല്ലോ ?തറവാടുകൾക്ക് താഴേക്കൂടികാലം പോലെകുതിച്ചൊഴുകുന്ന തോടും,തോട്ടുവക്കത്തെ കൈതച്ചെടികളുംവരിവരിയായി തലയുയർത്തി,തോട്ടിലേക്ക് ചാഞ്ഞ്മുഖം കൊടുക്കുന്നതെങ്ങുകളും,നോക്കെത്താ ദൂരത്തോളംപരന്നുകിടക്കുന്നപച്ചച്ച…

കരയുന്ന ബാല്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കരഞ്ഞുകൊണ്ടല്ലയോമനുഷ്യാ തുടക്കംകരയാതെയാണല്ലോനിൻ മടക്കംകളിച്ചും ചിരിച്ചും കരയിച്ചുംതന്നെയല്ലേഇടക്കുള്ള ജീവിതംമനുഷ്യ ജന്മംതുടക്കത്തിലല്ലയോബാല്യകാലംതുടിക്കുമല്ലോ അന്നുകൗതുകങ്ങൾകരയുന്ന ബാല്യത്തിൽകരൾ പിടയുംകഷ്ടകാലം വെറുംകണ്ണീർക്കയംകരഞ്ഞുകൊണ്ടാണ്ജനനമെങ്കിലൃംകളിചിരിമയമല്ലോബാല്യകാലംകൗതുകം നിറയുന്നസ്വപ്നലോകംബാല്യത്തിൻ നാളുകൾപുണ്യകാലംവിധിക്കുന്നു വിളറിയബാല്യമേറെവിളറിയ ജീവിതംവീഥികളിൽകഥയറിയാത്തൊരാകുരുന്നുകളെകണ്ണീർ തുടച്ചൊപ്പംചേർത്തുനിർത്താം.

എല്ലാത്തിനും സാക്ഷിയാണ്.

രചന : മധു മാവില✍ രാത്രി ഒരു മുറിയിൽ ഒരേ കട്ടിലിൽ കിടന്നിട്ടും രണ്ടു പേരും ഒന്നും മിണ്ടിയതേയില്ല. നനഞ്ഞ നിശബ്ദതയുടെ കനത്ത ഇരുട്ടായിരുന്നു മുറിയിൽ നിറഞ്ഞത്. രണ്ട് പേർ ഗുഹയിൽ നിന്നെന്ന പോലെ ശ്വാസം വലിച്ചെടുക്കുകയാണ്. നാലു കണ്ണുകളിൽ നോട്ടങ്ങൾ…

ആർത്തിയുള്ളോർ

രചന : രാജീവ് ചേമഞ്ചേരി✍ ഗ്രാമാന്തരീക്ഷത്തിലാർപ്പുവിളികൾ….ഗമയുള്ള പട്ടണം വർണ്ണാഭമായ്…..ഗാംഭീര്യമേറുന്ന കൊടികളുയരുന്നു….ഗണ്യമായ് പടരുന്ന ചുവരെഴുത്തും! ഗ്രാമത്തിനുന്നതിയെന്നും സാരഥി….ഗഗനം മുഴങ്ങുന്ന വാഗ്ദാനമന്ത്രം…..ഗീർവാണമാകുന്ന ഭാഷണഭേരിയും-ഗതിയില്ലാതെയുഴലുന്നുയിന്ന് ജനം! ഗീതങ്ങളൊത്തിരിയെഴുതുന്നു ചരിതം…ഗാഥയായൊഴുകുന്നു അധരത്തിലെന്നും…ഗ്രീഷ്മത്തിലുയരുന്നയീ കൊടും ചൂടിലും-ഗുരുഭക്തിയെന്നോണം കൈകൂപ്പി നേതാവ്! പടയണിക്കൂട്ടവും നാടകവണ്ടിയും –പതിവായ് പറയുന്നു നടക്കാത്ത സ്വപ്നം!പാവം തലച്ചോറെല്ലാം…

സിദ്ധാർഥന്റെ ദാരുണ മരണം.

രചന : ജയരാജ്‌ പുതുമഠം✍ വെറ്ററിനറി വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം വലിയൊരു ചോദ്യം നമ്മോട് ചോദിക്കുന്നുണ്ട്.മരണത്തിന്റെ പിന്നാമ്പുറ വൃത്താന്തങ്ങൾ പുറത്തുവരാൻ സമയമെടുത്തെന്നുവരാമെങ്കിലും, സിദ്ധാർഥൻ എന്ന കുട്ടി ഇനി മടങ്ങിവരാൻ പോകുന്നില്ല. ഇത്‌ കൊലപാതകമാണെന്ന സാഹചര്യസംശയത്തിന്റെ നിഴലിൽ ഇതിനുപിന്നിലുണ്ടായിരിയ്ക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദീകരണവാർത്തകൾ…

ഒരുമ

രചന : ഷാജു. കെ. കടമേരി✍ പച്ചയ്ക്ക്കൊന്ന് തിന്നാൻവട്ടം ചുറ്റി നിന്നപുലികൾക്കിടയിലൂടെഞാനെന്റെ വാക്കുകളെപറഞ്ഞയക്കാറുണ്ട് .ഓലപാമ്പ് കാട്ടിഎന്റെ ശബ്ദത്തെകെട്ടിയിടാനാവില്ലനാക്കിനെഅരിഞ്ഞു കളയാൻനിങ്ങൾ ആയുധമെടുക്കാം.ഖുർആനും , ബൈബിളുംഭഗവത് ഗീതയും അടുക്കി വച്ചമനസ്സിലേക്ക് തീപ്പന്തംചുഴറ്റിയെറിയാനാവില്ല .ചുരുണ്ടു കൂടി കിടന്നനിങ്ങളെപ്പോഴാണ്ഉണർന്നെണീറ്റ്ഭരണഘടനക്ക് നേരെതോക്ക്ചൂണ്ടുന്നതെന്നറിയില്ല .അമ്പലവും , പള്ളിയുംവരച്ച് തമ്മിൽ കൊമ്പ്കോർക്കുന്നചെകുത്താന്മാരെയേശുവിനെയും…

ന്യൂജന്‍ ”പെണ്ണ് ”

രചന : നരേന്‍പുലാപ്പറ്റ✍ പുതുലോകമേചതിയുടെ നിലവും ഉഴുതുവിതക്കും കാലമേ…..കലികാലരൂപമോചതിയുടെ പേരോ അവള്‍ പെണ്ണ്…..ശലഭമായി പൂവായ് തേനായി പാലായിദേവിയായി ഒടുവില്‍ യക്ഷിയായ്…..അവള്‍ പെണ്ണ്പൊന്നെന്ന് മുത്തെന്ന് കണ്ണനെന്ന്പേരുമിട്ട് കൊഞ്ചിവിളിച്ചവള്‍…അവള്‍ പെണ്ണ്കളങ്കമില്ലേ നിന്‍ ചിരിയില്‍ചതിയൊളിഞ്ഞതല്ലേ വാക്കില്‍പല്ലിളിച്ച് കൊഞ്ചിയാടി കരള്കുത്തി പറിച്ചതാണി അഴക്…..അവള്‍ പെണ്ണ്കണ്ണില്ല കാതില്ലകാണലില്ല കേള്‍വിയില്ല…

🪂ആകാശമുണരുമ്പോൾ🪁

രചന : കൃഷ്ണമോഹൻ കെ പി ✍ അംബരത്തിൻ്റെ ആരാമ സീമയിൽഅംബുജത്തിൻ്റെ ആത്മപ്രകാശമായ്അഗ്നിവർണ്ണമോടുജ്ജ്വലതേജസ്സിൽഅർക്കനെത്തിച്ചിരിക്കുന്ന നേരമായ് ചിത്രഭാനുവിൻ പുഞ്ചിരി കണ്ടിതാചിത്തമാകെത്തുടിക്കുന്നു കാലമേചന്തമേറുന്നു ഭൂമിക്കു മേല്ക്കുമേൽചിന്തകൾക്കോ ചിറകു മുളയ്ക്കുന്നൂ ഭംഗിയാർന്നുള്ള ചിത്രശലഭങ്ങൾഭംഗമെന്നിയേ ചുറ്റിപ്പറക്കുന്നുഭാവദീപ്തി പരക്കുന്ന വാനിലായ്ഭാവി തന്നുടെ സ്വപ്നം വിളയുന്നു നന്മ തന്നിലെ സന്മനോഭാവത്താൽതിന്മ…