അക്വേറിയത്തിലെ അലങ്കാര മത്സ്യം

രചന : സന്തോഷ് കുമാർ ശ്രാവണം ✍️ മരണത്തിനും, ജീവനത്തിനുമിടയിൽഅയാൾ കിടക്കുകയായിരുന്നു…സ്ഫടിക ഭരണിക്കകത്തു കിടക്കുന്നഅലങ്കാര മത്സ്യത്തെ പോലെ!ഒരു വ്യത്യാസം, മത്സ്യം ചലിക്കുന്നു,അയാൾ കിടക്കുന്നു!കാഴ്ച കാണാൻഐ സി യു വിനുവെളിയിൽഗ്ലാസ്സിലൂടെ നോക്കിഅയാളുടെ മക്കളുംചെറുമക്കളും!അക്വേറിയത്തിലെ –അലങ്കാര മത്സ്യത്തെ,അതിൻ്റെ സൗന്ദര്യം,ആസ്വദിക്കാനേ പറ്റൂ!സ്പർശിക്കാനാവില്ലല്ലോ !യഥാസ്തു, അയാളും!സ്ഫടിക ഭരണിക്കകത്തെ…

ഇഷ്ടനിലാവ്

രചന : രാജേഷ് പി ആർ ✍️ ഇഷ്ടനിലാവ്സമ്മോഹനത്തിൽഉദിച്ച നിലാവ്,പതിവായിഎന്റെ ജീവിതനദിയെപുണരുന്നുണ്ട്.രാത്രിയെന്നോ പകലെന്നോവ്യത്യാസമില്ലാതെ,മനസ്സിൽ കുടിപാർക്കുംനേരങ്ങളിൽഇടയ്ക്കിടെകണ്ണുകൾ വിടർത്തിചിരിക്കും.എന്റെ മലർവാടിയിലെപൂക്കളിൽ പുഞ്ചിരിയായി,സജലമിഴിയാഴമായിഇഷ്ടനിലാവ് മിഴിവാകുന്നുണ്ട്.വയലും ആറുകളുംമനസ്സിൽ നിറച്ചാണ്,കപടകോപത്തിൽഇഷ്ടനിലാവ്.എന്നെ നുള്ളി നോവിക്കുന്നത്,എന്റെ വിഷാദം കാണാൻ.എന്റെ ചിന്തകളെ കീഴടക്കിശാഖകളിലെഅക്ഷരത്തളിരുകളെതഴുകി തലോടിനിലാവിനു പറ്റിയആശയങ്ങൾ വളർത്തി,എന്നിൽ മധുരവസന്തങ്ങൾരചിക്കുന്നുണ്ട്.എന്റെ വീടിനെചൂഴ്ന്നും,വിശ്രമനേരങ്ങളിൽമാറിൽ ചിത്രം വരച്ചും,സർഗ്ഗലോകത്തെതൊട്ടുണർത്തിശരീരത്തിന്റെഓരോ…

എത്ര പെട്ടെന്നാണ് ചില മനുഷ്യർ

രചന : സെറ എലിസബത്ത് ✍️ എത്ര പെട്ടെന്നാണ് ചില മനുഷ്യർവെറും വാക്കുകൾ കൊണ്ട്മറ്റൊരാളുടെ ആത്മാഭിമാനത്തെതകർത്തെറിയുന്നത്.ഒരിക്കൽ സ്നേഹിച്ചിരുന്നുവെന്നഒരു ചെറിയ പരിഗണന പോലും ബാക്കിവയ്ക്കാതെ,ഒരുമിച്ച് പങ്കിട്ട നിമിഷങ്ങൾക്കുംപറഞ്ഞ വാക്കുകൾക്കുംയാതൊരു വിലയും കൊടുക്കാതെഅവർ ചില വാക്കുകൾ എറിഞ്ഞിടും—ശബ്ദമില്ലാതെ ഒരാളെ അകത്തുനിന്ന്തകർക്കാൻ കഴിയുന്ന വാക്കുകൾ.നമ്മൾ ഒരിക്കൽ…

മണ്ണിലെ പുഴുക്കൾ (ഗദ്യകവിത)

രചന : ബദറുദീൻ പികെ. ✍️ ഒരുകാലത്ത് മനുഷ്യൻമണ്ണിനോട് സംസാരിച്ചാണ് ജീവിച്ചിരുന്നത്.​പുലരിയിൽ മണ്ണിൽ പാദമൂന്നി,വിയർപ്പുകൊണ്ട് അതിന്റെ നെഞ്ചിൽ വിത്തെറിഞ്ഞ്,സന്ധ്യയിൽ മണ്ണിന്റെ ഗന്ധമുള്ള കൈകളുമായിഅവൻ തൻ കുടിലിലേക്ക് മടങ്ങിയിരുന്നു.​അന്ന് വീടുകൾ കൊട്ടാരങ്ങളായിരുന്നില്ല,വസ്ത്രങ്ങൾ അഹങ്കാരത്തിന്റെ പ്രദർശനങ്ങളായിരുന്നില്ല,ഭക്ഷണത്തിന് കൃത്രിമത്തിന്റെ മണവുമുണ്ടായിരുന്നില്ല.​എന്നിട്ടും,അവന്റെ ചെറിയ പുഞ്ചിരിക്ക്ഇന്ന് പണിതുയർത്തിയ സാമ്രാജ്യങ്ങളേക്കാൾ…

കഥ രാഘവീയം

രചന : ആർ. രഘുചന്ദ്രൻ. ✍️ കുറെ വർഷങ്ങൾക്ക് മുൻപാണ്. കോളേജിൽ പഠിക്കുന്ന കാലം. ഇംഗ്ലീഷ് നമുക്ക് ബാലികേറാമലയായിരുന്നു. സ്കൂൾ കാലം മുഴുവൻ മലയാളം മീഡിയത്തിലായിരുന്നതിനാൽ അതിന്റെ അപര്യാപ്തത നന്നായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടാണ് വീട്ടിൽ നിന്ന് കുറച്ച് ദൂരെ ഒരു സ്പെഷ്യൽ…

🧡 പൂരക്കളി🧡

രചന : രജിത. എൻ.കെ. ✍️ കാമദേവന്റെ പുനർജ്ജനിക്കുവേണ്ടി പതിനെട്ടു കന്യകമാർ കളിച്ച കളിയാണ് പൂരക്കളി.പൂവാളി, പൂർണ്ണാ ഹരി തുടങ്ങിയ ഏഴു രാഗത്തിൽ കളിച്ചതാണ് ആദ്യത്തെ സമ്പൂർണ്ണ ശ്രുതി.” നാരായണ… നാരായണ വാസുദേവാ കൈതൊഴുന്നേൻ’എന്നു തുടങ്ങി” നാരായണ നമനമാഹരി വാസുദേവ വാകളിപ്പാൻ’പേരായിരമുള്ളവനെ…

ഗൂഗിൾ മാപ്പ്

രചന : രാജേഷ് കോടനാട് ✍️ പണ്ടൊക്കെ,എൻ്റെഎല്ലാ ചോദ്യങ്ങൾക്കുമുത്തരംഅയൽപക്കത്തെതങ്കമ്മട്ടീച്ചറായിരുന്നുഷെർലക് ഹോംസിനെസൃഷ്ടിച്ചതാര് ?പുതിയതായി തെരഞ്ഞെടുക്കപ്പെട്ടലോകമഹാദ്ഭുതങ്ങളേതൊക്കെ?ഗ്രീക്ക് അക്ഷരമാലയിലെരണ്ടാമത്തെ അക്ഷരമേതാണ്?എന്നീ ചോദ്യങ്ങൾക്കൊക്കെതങ്കമ്മട്ടീച്ചർകൃത്യമായ ഉത്തരമായിരുന്നുവെറും ചോദ്യങ്ങൾക്കുള്ളഉത്തരമായിരുന്നില്ലതങ്കമ്മട്ടീച്ചർചക്കമൂത്താൽഉപ്പേരി വെക്കാൻനല്ല ചുളയുള്ളയിനംചക്കത്തുണ്ടംമതിലിനിപ്പുറം കാട്ടി“സുരേശാ…” ന്ന്നീട്ടി വിളിക്കുമായിരുന്നുതങ്കമ്മട്ടീച്ചർമുരിങ്ങയില ഒടിച്ചിടാൻവരുന്ന ടീച്ചർതൊടിയിൽഇഞ്ചിയുംമധുരക്കിഴക്കുമൊക്കെ നട്ട് നടക്കുന്നഎന്നെ കാണുമ്പോൾ” ൻ്റെ സുരേശാനിനക്കാ ഡിഗ്രിയൊന്ന്എഴുതിയെടുത്തുകൂടെ…”എന്ന പോലുള്ളചില ചോദ്യങ്ങളുംമുരിങ്ങയിലക്കൊപ്പംടീച്ചർ…

നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.

രചന : ഫിറോസ് ✍️ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.ഞാൻ വന്ന അതേ ഫ്ലൈറ്റിൽ കൊച്ചിയിലിറങ്ങിയ ഒരു യാത്രക്കാരനെ എയർപോർട്ട് ജീവനക്കാർ വീൽചെയറിൽ ഇരുത്തി ഉരുട്ടിക്കൊണ്ടുവരികയാണ്.കറുത്ത പാന്റ്സും നീല ഷർട്ടും ധരിച്ച ഒരു…

ഏകാദശി

രചന : ഷിബു കണിച്ചുകുളങ്ങര ✍️ വർണ്ണമെഴും പീലി ശോഭിതമായ്,അതിനൊത്ത കിരീടംമൗലിയിൽചാർത്തിയ ,മഴമേഘനിറമതോലുംതേജസ്വരൂപൻ ഹരിയെവന്ദിച്ചീടാം. നിന്നിലേക്കെത്താൻ കൊതിക്കുംമാനസചോരനായെന്നാളും വിഭോകൈക്കുടന്നയിൽ കുന്നിക്കുരുവുംഅതിന്നോളം ഭക്തിയുമായെത്തും. ഏകാദശി തൊഴുതുമടങ്ങും നേരംപരിഭവമൊടെൻചാരെ വന്നണയുംനിൻപരിപാവനമാം പ്രേമമതൊന്നേഉൾപ്പുളകത്തിൻ നാന്ദിയത് സത്യം. പലവിധഗാഥയാൽവാഴ്ത്തിപ്പാടുംനിന്നപദാനം അദ്രിപോലുയരെപലവുരു പരിചൊടു സേവിച്ചീടുംനിന്നുടെ പാദാംബുജമതെന്നാളും . പശിയാലടിയൻ…

മനസ്സിളക്കം

രചന : സന്ധ്യ എൻ .പി ✍️ മനോനില തെറ്റിയ സമയത്ത്ഒരു മനുഷ്യൻചെയ്യുന്നതെല്ലാംപരമരഹസ്യമായിട്ടായിരിക്കും!പിറുപിറുക്കും പോലെ പറയും.അടുത്തുനിൽക്കുന്നവർക്കുപോലുംമനസ്സിലാവില്ല.കുനുകുനുന്നനെഎഴുതും.കൈയ്യിൽകിട്ടിയാലും വായിക്കാനാവില്ല.വാ നിറയെ പറഞ്ഞുകൊണ്ടിരുന്നു ചേട്ടൻ.എന്താണു പറയുന്നതെന്നറിയാൻഒരിക്കൽ മാറി നിന്ന്ശ്രദ്ധിച്ചു കേട്ടു.ഒന്നും വ്യക്തമായില്ലഎന്താണ് എഴുതുന്നത്എന്നറിയാൻപായക്കടിയിൽതിരുകി വെച്ചത്കാണാതെ എടുത്തു നിവർത്തി.മുൾക്കമ്പിച്ചുരുൾ പോലെകൂടിപ്പിണഞ്ഞ് അക്ഷരങ്ങൾ !“പാർക്കിൻസൺ രോഗിയുടെവിരലുകൾ പോലെ…