Youthful Seniors Club എന്നൊരു പ്രസ്ഥാനം രൂപം കൊള്ളുകയാണ്.

പ്രൊഫ പി എ വര്ഗീസ് ✍ Youthful Seniors Club എന്നൊരു പ്രസ്ഥാനം രൂപം കൊള്ളുകയാണ്.കൂടുതൽ കാലം ആരോഗ്യത്തോടെയും പ്രസരിപ്പോടെയും ജീവിക്കുക– ഇതാണ് ലക്‌ഷ്യം. പ്രായമാകുമ്പോഴത്തെ പല അസുഖങ്ങളും സ്വ പരിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ജീവിത ശാലി നിയന്ത്രിക്കുന്നതിലൂടെ കുറേക്കാലം കൂടി പരസഹായം…

കനവിലെ പുതുമഴ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മുറ്റത്തെ മാഞ്ചോട്ടിൽ നിന്നപ്പോൾ സന്ധ്യയ്ക്ക്,ചെറുതെന്നൽ ഓടിക്കളിച്ചു വന്നു.ചുറ്റും വലoവച്ച് പൂക്കളെ ലാളിച്ചുംതളിരിളം ലതകളെ ഓമനിച്ചു.ചുട്ടുപൊള്ളുന്നൊരു ഭൂമിക്കു കുളിരേകിപുതുമഴ വീണ്ടും വിരുന്നു വന്നു.ഒളികണ്ണാൽ ഭൂമിയെ നോക്കിക്കൊതിപ്പിച്ച് പനിമതി,എങ്ങോ മറഞ്ഞുപോയി.കൂരിരുൾ മൂടിയ നീലവാനം നീളെമഴമേഘം കൊണ്ടു നിറഞ്ഞു…

വഴിപിരിയുന്നവർ.

രചന : ബിനു. ആർ✍ കാലം ജിൽജിലം ചിലമ്പിട്ടാർത്തുകറിക്കൂട്ടുകൾതീർത്തുമറയവേ,വൈരാഗ്യഹേതുക്കളാകുന്നവർ,നിരത്തിൽ നിരനിരയായിരിക്കുംമൺകളിപ്പാട്ടം പോൽ,നവംനവങ്ങളായ് ണിംണാം മണികൾ മുഴക്കുന്നതുകാണാം!രജനീചരികൾ സംഘനൃത്തംചെയ്യുംരാവിൽരാജവീഥികളിൽ സപ്തസ്വരങ്ങൾനിറയവേ,രാക്കോഴികളിരയെ തേടിയിറങ്ങുന്നേരംരാവിൻനേരില്ലാകാഴ്ചകൾമന്ദംനിറയുന്നു!മലർവാടികളിൽ മന്ദിരംപണിയുന്നവർമാനസരഥത്തിൽകനകമണികളാൽ തത്ത്വമസിഭാവമായ്രാസക്രീഡയാൽമൗനരാഗമാലപിക്കവേ, കറങ്ങിയുയരുന്നുകാലത്തിന്നധിപന്മാർകൊസ്രാക്കൊള്ളികൾ നോക്കുത്തികൾ!അഞ്ജനക്കണ്ണുകൾ മിനുക്കിയെടുക്കുംതാമ്രപർണ്ണികൾജ്ഞാനശലാകകളിൽ വെൺമുത്തുകളാൽഅംബരചുംബികളാകും വട്ടെഴുത്തുകാർചന്തമായ്ചിന്തകൾ നിറയ്ക്കുംസ്വപ്നാടകർ,അഴകിയ വേറിട്ടമാനസമന്ദിരം പണിയുന്നു!ഇഹലോകത്തിൽ ഗണിക്കപ്പെടാത്തവരിവർകൽമഷത്തിൽ അവ്യക്തതനിറയ്ക്കുന്നവർഇന്നീക്കാലത്തിൽ നിമഗ്നനാവാനാവാതെവഴിപിരിയുന്നവരെക്കണ്ടു മുഖംമറയ്ക്കുന്നു!

ഉയിർപ്പ്

രചന : തോമസ് കാവാലം✍ അന്ധകാരത്തിന്റെ അന്ത്യപാദം പൂണ്ടഅന്ധജനങ്ങളെ രക്ഷിക്കുവാൻസ്വന്തജനമെന്നു കണ്ടവൻ വന്നില്ലേസ്വന്തമാക്കീടുവാൻ പണ്ടൊരുനാൾ. ഭൂമിയിൽ വന്നവൻ ഭൂധരനായവൻഭൂവാസികൾക്കെല്ലാം മാർഗമായിഅരചനെങ്കിലും ഐഹികമല്ലാത്തആകാശ ദേശത്തെ നൽകിയവൻ. സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനമഹിമയെസർവ്വ ജനത്തിനായ് ത്യജിച്ചവൻപാപക്കുഴികളിൽ പെട്ടമനുഷ്യരെപാരതെ വിണ്ണിന്നധിപരാക്കി. മരക്കുരിശിന്മേലാണികൾ മൂന്നിലായ്മരിച്ചു മർത്യനെന്നതുപോലെമൂന്നുനാൾ മന്നിന്റെയുള്ളിലിരുന്നിട്ടുമന്നിനെ വെന്നിയുയിർത്താദ്ദേഹി. വെള്ളം…

അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?

രചന : സിജി സജീവ് ✍ അവൾ നിരന്തരം അയാളോട് വഴക്കടിച്ചുകൊണ്ടിരുന്നത് എന്തിനായിരുന്നു?ഈ ചോദ്യം ഇപ്പോൾ അവൾ പലയാവർത്തി അവളോടു തന്നെ ചോദിച്ചു കഴിഞ്ഞു,,അവൾക്കൊരു വിചാരമുണ്ടായിരുന്നു,, അവൾക്കല്ലാതെ ആർക്കും അയാളെ ഉൾക്കൊള്ളാനാവില്ലയെന്നും അയാളെ സ്നേഹിക്കാൻ കഴിയില്ലയെന്നും,,എന്നാൽ ഇന്ന് ബീച്ചിലെ തിരക്കിനിടയിൽ തിരമാലകൾക്കൊപ്പം…

വിഷുപ്പുലരി .

രചന : ശ്രീനിവാസൻ വിതുര.✍ നാളെപ്പുലരുവാനായി,ഞാനുംഏറെയോ,കാക്കുന്നു രാവിതിലായ്.മേടപ്പുലരി വിടർന്നിടുമ്പോൾ!കാർമുകിൽ വർണ്ണനെയൊന്നു കാണാൻ.മഞ്ഞക്കണിക്കൊന്ന പൂക്കളാലേ!പൂജാമുറി ഞാനലങ്കരിച്ചു.പച്ചക്കറികൾ പഴങ്ങളുമായ്നല്ല കണിഞാനൊരുക്കി വച്ചു.തൂശനിലയിൽ വിളമ്പുവാനായ്തുമ്പപ്പൂ ചോറും കരുതിയല്ലോ!അംബലനാദത്തിനൊച്ച കാത്ത്നേരം പുലരുവാൻ കാത്തിരുന്നു.പ്രിയമാർന്നവർക്കൊരു കൈനീട്ടമായ്നൽകുവാൻ ഞാനും കരുതിവച്ചു!നാണയത്തുട്ടുകൾ മാത്രമാണെങ്കിലുംഅതിലെന്റെ ആത്മാവ് ചേർത്തു വച്ചു.എൻമുഖമൊന്ന് കണികാണുവാൻദർപ്പണം മുന്നിലായ് വച്ചുവല്ലോ!പൊൻക്കണി…

മരണമില്ലാത്തത്

രചന : രാജു കാഞ്ഞിരങ്ങാട്✍ നോക്കൂ ,ഞാനന്നൊരു കുഞ്ഞായിരുന്നുഒരിക്കൽ;വീട്ടുവക്കിൽ വന്നപഴച്ചെടി വിൽപ്പനക്കാരനിൽ നിന്നുംഒരു ചെറിമരച്ചെടി വാങ്ങിച്ചു. ഇന്ന് വളർന്നു വലുതായിചെറിമരം പൂവിട്ടു കായിട്ടുപ്രണയികളുടെ ഗന്ധമാണ്ചെറിപ്പൂവുകൾക്ക് !ചുംബിച്ചു ചുംബിച്ചു ചുവന്നചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !! പ്രിയേ,നീ എന്നിലെന്നപോലെചെറിമര വേരുകൾമണ്ണിലേക്ക് ആഴ്ന്നിരിക്കുന്നുപ്രണയമെന്നതു പോലെഅത് മണ്ണിൻ്റെ ഹൃദയത്തിൽപറ്റിച്ചേർന്നു…

പൂവണിക്കൊന്ന

രചന : ഹരികുമാർ കെ പി ✍ പൂഞ്ചോലയിൽ പൂത്ത പൂനിലാവേകണ്ടുവോ പൂത്ത കണിക്കൊന്നയെമേടമാസത്തിന്റെ മേളപ്പകർപ്പിനായ്കൈനീട്ടമായി പിറന്നവളേ തേനുണ്ടു വണ്ടുകൾ പാറിടുന്നുനിന്റെ ശിഖരത്തിൽ മുട്ടിയുരുമ്മിടുന്നുമധുമോഹിനിയായി മാധവമുരളി തൻമധുരഗീതം കേട്ടുണർന്നവളേ കുളിർമഴ ചാറ്റി മറഞ്ഞു പോയോനിറമുള്ള സ്വപ്നപ്പകർപ്പുമായിഒരു വാക്കിലെല്ലാമൊതുക്കുവാനായി നീഒരു മാത്ര പൂത്തു…

🩸 കണികണ്ടുണരാം കണ്ണൻ്റെ കുസൃതികൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ കണികാണാൻ കണ്ണൻ്റെ കരിനീലവിഗ്രഹംകമനീയമായിട്ടലങ്കരിച്ച്കരതാരിലെത്തുന്ന പുഷ്പ ഫലങ്ങളുംകരുതലോടങ്ങു നിരത്തി വച്ച്കണ്ണൻ്റെ ലീലാമൃതങ്ങളെയോർത്തങ്ങുകൺതുറക്കുന്നീ വിഷു ദിനത്തിൽകണി വച്ചതില്ലയെൻ ഹൃദയത്തിൽ വാഴുന്നകമനീയരൂപനാം ശ്രീകൃഷ്ണനെകഥയൊന്നുമോർക്കാതെ കരളിൽക്കരുതുന്നകവിതയായെന്നും കുറിച്ചിട്ടു ഞാൻകണ്ണനെക്കാണുവാൻ കണി വേണമോ മന:കണ്ണിലാ രൂപം പതിഞ്ഞു പോയീകസവുള്ള മഞ്ഞപ്പുടവയണിഞ്ഞുമാകാനനമാലയണിഞ്ഞു…

ഫോമാ “ടീം യുണൈറ്റഡ്”-ന് ഫ്ലോറിഡയിലെ വിവിധ മലയാളി അസ്സോസിയേഷനുകൾ സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുന്ന ചുമതലക്കാരുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ മത്സരാർഥികളെല്ലാം ഇലക്ഷൻ പ്രചാരണാർധം വിവിധ അംഗ സംഘടനകളിലൂടെ വോട്ടഭ്യർഥിച്ചും സൗഹൃദം പുതുക്കിയും മുന്നേറുന്നു. വാശിപിടിച്ചൊരു തെരഞ്ഞെടുപ്പിലേക്ക്…