രചന : അഡ്വ: അനൂപ് കുറ്റൂർ ✍️.
ആഴിയോളമറിവിന്നലിവോടേകിയ
അറിവിന്നുപാസകരാമദ്ധ്യാപകരെ
അനന്തമുദിച്ചൊരുപ്പൂർണ്ണേന്ദുവായി
അറിഞ്ഞടിമലരിലശ്രുപൂജയാലടിയൻ .
ശബ്ദരേണുവാലിമ്പമാർന്നറിവ്
ശാകംബരീ നിനാദനിർഝരിയാൽ
ശാരീരമാകെശാരികപൈങ്കിളിയായി
ശരത്പൂർണ്ണിമയിലമലതയാർന്നു.
ജയഭേരിയിലായിയാമയൂഖനാദം
ജന്മനാടിന്നഭിമാനമായുണർന്ന്
ജീവാതുവായിയുത്തമരായോർ
ജനിച്ചുജീവിച്ചനശ്വരമായിവിടെ.
പഞ്ചമം പാടുന്ന കോകിലനാദം
പ്രണവതാളത്തിലലിയുമ്പോൾ
പ്രണതോസ്മിസന്തതമകമേവ
പ്രമോദമുണരുംധവളനാദമായി.
പാഠശാലയിലോതുന്നറിവുകൾ
പാകമാകാൻശിക്ഷ്യഗണങ്ങളെ
പാഠങ്ങളാവർത്തിച്ചുച്ചരിച്ചുച്ചരിച്ച്
പകർന്നോരുശിക്ഷണദീക്ഷകൾ.
പാഠങ്ങൾകേട്ടുംപ്പഠിച്ചുമാലോചിച്ചും
പഠിപ്പിക്കാനുദകുന്നുപാധ്യായകർ
പാശാലയിലഗ്രതാംബൂലമാകുന്നു
പണ്ഡിതമന്യമാരാണിന്നേറെയും.
പഠിച്ചോരുപ്പാഠങ്ങളനുഭവമാക്കണം
പകർത്തുന്നോരുൾക്കാഴ്കളേറുമ്പോൾ
പുസ്തകരൂപത്തിലേവർക്കുമേകണം
പുകൾപ്പെറ്റതുഭാരതിക്കഭിമാകേണം.
പേരിനായൊരിക്കലുമേകരുതൊന്നും
പണത്തിനത്യാഗ്രഹവുമരുതെന്നുറച്ച്
പലരിലായതുപ്പകരേണമെന്നെന്നും
പ്രപഞ്ചത്തോടുള്ളപ്രേമമുണ്ടാകണം.
പ്രണവധ്വനിനിദാനശ്രുതിയാകേണം
പകരമാകാനൊന്നില്ലതിനുതുല്യമായി
പ്രപഞ്ചമേവർക്കുമടയാളഗുരുവായി
പ്രണുതമോടേവരുമഞ്ജലിയേകുന്നു.
അറിവാരുപ്പകർന്നാലുംഗുരുവാണ്
അതാദ്യമേകുന്നതുയച്ഛനുമമ്മയും
അറിയുന്നീച്ചുറ്റിലുമുള്ളതിൽ നിന്ന്
അറിവേകുവാനായി പാന്ഥരുമുണ്ട്.
അന്ധകാരമൊഴിയാൻ കനിയേണം
അറിയേണ്ടറിവുദാനമായിയേകണം
അറിവനസ്യൂതമകതാരിലൊഴുകണം
അദ്ധ്യയനമേകണം ചിട്ടപ്പാലിച്ചവർ.
അംബുവായതുയമലമുതിരുമ്പോൾ
അരങ്ങിലുണ്ടാവുമേതർഥിയുമപ്പോൾ
അറിയാൻപ്പരസ് പ്പരമുത്സാഹിച്ചേവരും
അറിഞ്ഞതങ്ങോട്ടുമിങ്ങോട്ടുംപ്പകരണം.
പുസ്തകമേകുന്നതിനളവുണ്ടെന്നാൽ
പലവുരുപ്പലരിൽനിന്നാശയമറിഞ്ഞ്
പഠിപ്പിക്കേണ്ടമാത്രമദ്ധ്യയനമാക്കിയും
പഠിക്കേണ്ടാത്തതുയോർമ്മയിലരുത്.
പറഞ്ഞും ; പഠിപ്പിച്ചും ; പരിശ്രമിച്ചും
പരിശീലിപ്പിച്ചേവരേമുത്തമരാക്കാൻ
പ്രപഞ്ചത്തിലൊരേ പരമ്പരയിലായി
പ്രണവഗുരുക്കന്മാരവതരിക്കുന്നു.
പാഠമോതുന്നവരുണ്ടുദരനിമിത്തം
പേരിനുമാത്രമറിയാമുപജീവനത്തിന്
പാഠശ്ശാലയിലിന്നുള്ളദ്ധ്യാപകർക്ക്
പകരാനറിയില്ലൊന്നുമുചിതമായി.