രചന : ദിവ്യ സി ആർ ✍️
പരാജയങ്ങളുടെ
മുറിപ്പാടുകളിൽ വീണ്ടും
പൂക്കൾ വിടരുമ്പോൾ;
വിഷാദമൊരുന്മാദമാ-
യിന്നെന്നിൽ പടരുന്നു.!
ഞെരിഞ്ഞമർന്ന
ഏകാന്തതകളുടെ
കരിയിലക്കിലുക്കങ്ങളിൽ
കാറ്റൊളിപ്പിച്ചൊരു
വിത്ത്: പാറിപ്പറന്ന്,
മുള പൊട്ടുമെന്നോതി
വിജനമാമെൻ വീഥികളി-
ലൊരു വെയിൽനാളം
മെല്ലെ തൊട്ടുവിളിക്കുന്നു.!
ചുണ്ടിൽ പതിച്ചു
വച്ചൊരാ പുഞ്ചിരിയാൽ
പുഴയൊഴുകുമ്പോൾ;
ചുറ്റിലുമൊരിലത്താളം
പെരുമ്പറ കൊട്ടുന്നതുപോലെ..

