“മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തത്, ഇവിടെ ഞങ്ങൾക്ക് സംരക്ഷണം ലഭിക്കും.”
പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം കേരളത്തിലെത്തിയത്.വീട്ടുകാരിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടി.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ്‌ ഫർമാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലാണ്.
ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു.
ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്.
മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ നടന്നു.
സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
രണ്ടാളുടെയും ജീവിതം സന്തോഷകരമായിരിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ ❤️

കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മോണാലിസ ഭോസ്ലെ പ്രണയസാഫല്യത്തിനു സാക്ഷിയായായി കേരളം . മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ വീട്ടുകാരുടെ എതിർപ്പും ഭീഷണിയും നേരിട്ടതിനെത്തുടർന്നാണ് മോണാലിസ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ അഭയം തേടിയത്. തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മതാചാരങ്ങൾ മാറ്റിവെച്ച്, തന്റെ കാമുകനായ മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാൻ മോണാലിസയുടെ കഴുത്തിൽ താലിച്ചാർത്തി. വീട്ടുകാരുടെ ഭയമില്ലാതെ ജീവിക്കാൻ സുരക്ഷിത ഇടം തേടിയാണ് ഇരുവരും കേരളത്തിലെത്തിയത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *