അനുരാഗം തളിരിടുമ്പോൾ🌹🌹❣️❣️
രചന : ചന്ദ്രിക രാമൻ.🌷പാത്രമംഗലം✍ കാനനം നിറയുമാ സുമഗന്ധംകാറ്റതിൽ കലരുമാ മലർഗന്ധംകണ്ടിടാതെയറിയുന്നതു പോലെ,കൂട്ടുകാരിയിവൾ നിന്നെയറിഞ്ഞു!പൂവതിൽ നിറയും തൂമകരന്ദംനോവതിൽ നിറയും നിൻ സുഖമന്ത്രംവേവുമെൻ,മനസ്സിലിന്നുമുണർന്നാ ,മോഹതംബുരുവിൻ നാദം!സോമബിംബമരുളുന്ന വെളിച്ചംസീമയൊന്നുമരുളാത്ത തെളിച്ചംവ്യോമദീപരവിയേകിടുംപുലരി –ശോഭയായ് തഴുകും നിന്നനുരാഗം !ദൂരെയാണു തവ മാനസമെന്നാൽ,ചാരെ നിന്നുതുടിപ്പതു കേൾപ്പൂസൂര്യദേവകരലാളനമേൽക്കുംസൂര്യകാന്തി മലരെന്നതുപോലേ !മോഹപാശമതു…
