വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽ
പരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .
വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻ
ഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.
അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെ
കച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .
ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,
യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .
കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,
കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.
എല്ലാരും കാണില്ലെന്നേ! നമുക്കാ
പച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .
നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കു
നീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .
എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ ,
നിന്നിലെശ്രീമയ മാനസ്സം ചേരേണ്ടതായുണ്ടല്ലോ!
സ്വപ്നങ്ങൾകൊണ്ടു നമുക്കു രണ്ടു പേർക്കും ,
സ്വപ്നാടനം നടത്താൻ
കർക്കശപ്രപഞ്ചത്തിനൊത്താശ വേണ്ടേവേണ്ട!
രൂപാന്തരങ്ങൾ ഭവിക്കട്ടെ ലോകമൊട്ടുo, എന്തുണ്ടു നഷ്ടപ്പെടാൻ
നമുക്കുസ്നേഹമല്ലാതെയെന്തുണ്ടു ചൊല്ലുക സഖേ !
ആലവാലത്തിൻ തണുപ്പു വരുന്നുണ്ടല്ലോ,
നിന്നാലവാലത്തിൻ ഭംഗിയേറിയുംവരുന്നുണ്ട്
ലോലമാംനിൻ കുക്ഷിയിലതെത്രഭംഗിയിലലംങ്കരിച്ചിക്കുന്നു
കാഴ്ച ഭംഗിയേറെ കൂട്ടി.
എല്ലാമുറങ്ങുംഒരുനാൾകേവലമജ്ഞാതമായ് നാമുംപോയിടും.
ഏതഭൗമോൽക്കട നിർവ്വാണപൂർത്തിക്കായി
എന്നിലേക്കെത്തി നീയെന്റെ പുണ്യമേ!

പ്രകാശ് പോളശ്ശേരി

By ivayana