രചന : ഡോ: സാജു തുരുത്തിൽ ✍️.
ഒരു വേള നീയെന്നെ കാണാതെ
പോയാലും
ഓർമ്മിക്കും നമ്മളീ
പാരസ്പര്യങ്ങളെ
നീർ കുമിളയാകും നിമിഷാർദ്ര
ചിന്തയിൽ
നുകരുവാനാകില്ല എന്നും എനിക്ക്
ഹൃദയത്തിൽ ഞാൻ കരുതിയാ
കാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….
പകരുവാനും
കഴിയും എനിക്കിപ്പോൾ
ഭ്രാന്തമാം സ്നേഹസ്‌പുരണ കണികയെ
ഹൃത്തിൽ ഏറ്റി നടക്കുന്നു
കാലമെത്രയായി
പകരുവാൻ കഴിയാത്തതേതൊന്നുമേ
എന്നിലില്ല പലകുറി
ഞാൻ തന്നെ അരുളിയതുമെല്ലാം
മലർക്കെ തുറന്നുവെച്ചൊരാ
ഹൃദയത്തിൽ അനുരാഗമെന്നപോൽ
നിൻ ചിരിപടർന്നു
പാരിതിൽ ലഭിക്കാനാവുന്നതിൽ
അപ്പുറം
കാതരമാം പ്രണയ ബിന്ദുക്കളെ
തന്നു നീ
ഇനിയും നിനക്ക് ഞാനെൻ
സ്നേഹം പകർന്നില്ലങ്കിൽ
എന്റെ മനതാരുപൊട്ടി
തകർന്നു പോയേക്കുമോ …
സ്നേഹ മതിൽ തള്ളി നിറഞ്ഞു
കവിഞ്ഞൊഴുകുമീ
ബന്ധ ബന്ധനങ്ങളെ
അറിയാതെ പോകുമോ
ഒരിക്കലും
പിരിഞ്ഞിരിക്കില്ലെന്നുറപ്പായ
സന്ധ്യയിൽ
അമരാതിരിക്കാനായി ഞാൻ
ഇനിയും ഉണരണ്ടേ
സന്ധ്യക്ക് സിന്ദൂരമില്ലെങ്കിൽ
സന്ധ്യയെ
എങ്ങിനെ ആ പേരു ചൊല്ലി വിളിക്കും
തീർത്ഥത്തിൽ ഇത്തിരി തുളസ്സിപൂ
ഇല്ലെങ്കിൽ
പിന്നെന്തിനപ്പേര് തീർത്ഥമെന്നാകുന്നു
ഹൃത്തിൽ മുളക്കുന്ന നന്മ മരമല്ലേ
നല്ലതിന് വേണ്ടി കുടപിടിക്കേണ്ടത്
ആവോളമെല്ലാം നുകർന്നിട്ടുവേണം
അടയാളമായി ഇവിടെയെൻ
പാദം മുദ്രിതമാകുവാൻ ….
