പൂർവ്വപിതാക്കൾ സ്വജീവൻ ത്യജിച്ച് നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യവും സ്വത്വബോധവും സ്വന്തം നേട്ടങ്ങൾക്കായി സായിപ്പിൻ്റെ കാൽക്കൽ അടിയറവ് വെക്കുകയാണ് ഭരണകൂടം. പൗര സ്വാതന്ത്ര്യവും ആത്മബോധവും ചോദ്യം ചെയ്യപ്പെടുകയാണിവിടെ.

ഞാനെന്തു ചൊല്ലണം ഞാനെന്ത് പറയണം
ഞാനെന്ത് പാടണം എന്നവർ പറയും
ഞാനെത് കേൾക്കണം ഞാനെന്ത് നോക്കണം
ഞാനെന്ത് തിന്നണം
എന്നവർ പറയും
ഞാനെന്തെഴുതണം ഞാനാരെ കാണണം
ഞാനെവിടെ പോകണമെന്നവർ പറയും
ഞാനുമെൻ ചിന്തയും
ഞാനുമെൻ കാഴ്ചയും
ഞാനുമെൻ കേൾവിയും
ഞാനുമെൻ രുചികളും
എന്നിലെ ഞാനും എൻ്റെ സ്വപ്നങ്ങളും
എൻ്റെ കിനാക്കളും
എൻ്റെ പ്രണയങ്ങളും
ഇപ്പോൾ തടവറക്കുള്ളിലത്രെ.
ഞാനറിയാതെ ഈ എന്നിലെ ഞാനിനെ
ജയിലറക്കുള്ളിലടച്ചുവത്രെ
എൻ്റെ സ്വതന്ത്ര്യമൊക്കെ
കവർന്നുവത്രെ.
ഞാനിനി ഞാനാകാൻ വീണ്ടുമൊരു
തീ കൊളുത്തിടാൻ നേരമടുത്തുവത്രെ.
തീയാവുക തീപ്പൊരിയാവുക
തീപ്പന്തമായി ജ്വലിച്ചിടുക
തീയാവുക തീപ്പൊരിയാവുക തീപ്പന്തമായി ജ്വലിച്ചിടുക
തീയിൽ എരിയാതെ എരിഞ്ഞടങ്ങിടാതെ എങ്ങും
പ്രകാശം പരത്തീടുക
നഷ്ട വസ്ന്തവും നഷ്ടപ്രതാപവും നഷ്ട സ്വാതന്ത്ര്യവും
തിരികെ പിടിച്ചിടാൻ
നട്ടെല്ല് വളയാതെ
ഞാനെന്ന്’ ചൊല്ലുക
ശിരസ്സൊന്നുയർത്തുക
നേരിനായ് പൊരുതുക

ടി.എം. നവാസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *