ഇരുട്ട് മുറികളിലല്ല,
ബോധ്യമില്ലാത്ത
മനസ്സുകളിലാണ്.
അവിടെ സൂര്യൻ ഉദിച്ചാലും
നിഴലുകൾക്ക് അവസാനമില്ല.
ഒരു വിളക്ക് തെളിയിച്ചാൽ
ഒരു മുറി മാത്രമേ തെളിയൂ;
ഒരു സദ്ദ്ചിന്തയിൽ
ഒരു സമൂഹം മുഴുവൻ ഉണരും.
വെളിച്ചം വിളക്കിൽനിന്നല്ല,
അറിവിൽ നിന്നാവണംജനിക്കേണ്ടത്
മാറ്റം വാക്കുകളിൽ നിന്നല്ല,
ബോധത്തിൽ നിന്ന് വിരിയണം
എന്നിട്ടും…
ചില മനസ്സുകൾ ഇന്നും
ഇരുട്ടിനെ തന്നെ കൂട്ടുപിടിക്കുന്നു.
സ്വയം ഒരു തിരി തെളിയിക്കില്ല,
മറ്റൊരാൾ തെളിച്ച വെളിച്ചത്തെയും
കുറ്റം പറഞ്ഞ് കെടുത്താൻ നോക്കും.
ഒന്നും ചെയ്യില്ല…
ചെയ്യുന്നവരുടെ
കുറ്റം മാത്രം പറയും.
നല്ലൊരു ചിന്തയെ
ഒരു വിരൽതുമ്പിൽ
പങ്കുവെക്കാനും മടിക്കും.
കാരണം,
വിളക്കുകളെക്കാൾ
ഭയപ്പെടുന്നത് ചിലർ
ബോധത്തിന്റെ
വെളിച്ചത്തെയാണ്……

By ivayana

Leave a Reply

Your email address will not be published. Required fields are marked *