ആദിയുഷസ്സണയും മുന്നേയന്ധകാരം
ആഭയിലാനന്ദിച്ചൂർജ്ജമാകുന്നണ്ടം
ആങ്കാരമോടെ തൃത്ത്വമായിപ്പിരിയെ
ആഴമാർന്നൂറുന്ന നീർച്ചോലയായി.

ആദിമസൃഷ്‌ടിയായതുമീനാഗരൂപം
ആതപമസഹ്യമാകെയങ്ങിറങ്ങുന്നു
ആശ്രയിച്ചാരണ്യകത്തിനുള്ളിലായി
ആകാരവംശാവലീച്ചരിതമാരംഭമായി.

ആദികുലമതുയൊന്നായയനത്തിൽ
ആമന്ദമതുപ്പലയിടവും പലതാകവേ
ആനയനമൊന്നായഭിയാനത്തിനന്ത്യം
ആളുകളോരോദേശാവാസികളാകെ .

ആമോദമതിശൈത്യമേഖലയിലെത്തി
ആസ്ഥാനമാക്കിയോർ വെളുത്തവർ
ആസ്ഥാനിയിലത്ത്യുഷ്ണമേറ്റവരെല്ലാം
ആകൃതിയിലിരുളുന്നു പോകെ പോകെ.

ആകരമീവണ്ണം വെളുത്തും കറുത്തും
ആപാതമിരുവിധരൂപങ്ങളാകുമ്പോൾ
ആയാസമലിഞ്ഞോരുസങ്കരയിനമായി
ആര്യരായവരുമിടയവംശാവലിയായാദ്യം.

ആയത്തിലധിനിവേശനത്തിനൊരുങ്ങി
ആവിലമടരാടാനായി ആയുധമേന്തവേ
ആശയപ്രതീകമനേക ദർശനങ്ങളായി
ആദരവില്ലാതായോരു തഥ്യയിലുന്നുന്നു.

ആർക്കാരുമിത്രമെന്നതുമറിയാതവർ
ആളുoപേരും ഇരുഭാഗത്തണിനിരന്നു
ആർത്തട്ടഹസിച്ചവരോയുദ്ധച്ചൂടിൽ
ആരവമോടടർക്കളത്തിലറുതിയാകെ.

ആദ്യമേയായുധമെടുത്തവരെല്ലാമേ
ആഹാരത്തിനായിരുന്നെന്നാലിന്നോ
ആഭാസമടരാടിയതധികാരത്തിന്നും
ആർജ്ജനത്തിനായത്യാർത്തിയാൽ.

ആസ്ഥയാലഹങ്കാരത്താലെയുറച്ചും
ആസ്ഥിയിരട്ടിയാക്കാനൊരുങ്ങിയും
ആരെയുമാക്ഷേപിച്ചൊരുവഴിക്കാക്കി
ആദ്യാന്താവലിയുൽക്കണ്ഠാകുലരായി .

ആഹവമായതും പെണ്ണിനായി തന്നെ
ആവരണമെന്തിയ കോന്തന്മാരെല്ലാം
ആസന്നകുത്സിതച്ചിന്താഗതികളാൽ
ആസനമുറപ്പിക്കാനുള്ളോട്ടപ്പാച്ചിലിൽ .

ആരെയും അവിശ്വസിക്കുന്നവരായി
ആക്ഷേപമോടാരേം വകവെയ്ക്കാതെ
ആകാശത്തോളമുയരുവാനാശിക്കെ
ആപത്തായോരായാസുരികജന്മങ്ങൾ.

ആജ്ഞയേകുന്നുയികഴ് ത്തുന്നവർ
ആണ്ടോടാണ്ടാകുരുക്ഷേത്രത്തിലായി
ആർത്തട്ടഹിച്ചോരു തലപ്രാന്തിലായി
ആക്രോശിച്ചലയുന്നദുരാത്മാക്കളായി.

ആയുധമേന്തുന്നുശിലായുഗത്തിലായി
ആശിസ്സില്ലാതാക്കിയാമാത്സരികച്ചിന്ത
ആഹമായിയന്ത്യത്തിലശാന്തമാക്കവേ
ആഴിതോറുംതീരാപാപമൊഴിക്കാനായി.

ആശുനശിച്ചു ഉപായമറിയാതായവർ
ആദിപിതൃത്വനന്മയറിയാതെയെന്നും
ആർത്തിയാലധിപ്പതിച്ചോരുയടയാളം
ആപാതത്തോടെയലയുന്നെവിടെയും.

ആദിമസ്വരൂപത്തേയജ്ഞതയെന്നും
ആധാരമായതെല്ലാമവസാനിക്കാൻ
ആളാകാനൊരുങ്ങുന്നോരാളികൾ
ആക്രന്ദനത്തോടന്ത്യമടിപ്പതറുവാൻ.

ആസന്നമാകിയദുരന്തങ്ങളെല്ലാമേ
ആഭാസമേറിയസ്വയം കൃതാനർത്ഥം
ആർത്തട്ടഹിച്ചപ്രകൃതിയുഗ്രയാകെ
ആപത്തായെല്ലാമറുതിയാക്കാനായി.

By ivayana

Leave a Reply

Your email address will not be published. Required fields are marked *