പെണ്ണെന്ന വാക്കിനാൽ
മൂടിപുതച്ചവർ
പലനാളുമെന്നെ
മെരുക്കി,
ഇരുട്ടത്തിറങ്ങല്ലെയെന്ന
വാക്കലവർ
വെളിച്ചത്തു നാട്ട്യം
നടിച്ചു,
ഒച്ചയുണ്ടാക്കല്ലേയെന്നു
ചൊല്ലി കൊണ്ടു
പിച്ചവെയ്ക്കാനവർ
ചൊല്ലി,
ഒതുങ്ങിയിരിക്കണമെന്നു
പറഞ്ഞവർ
കൂട്ടിലെ കിളിപോൽ
വളർത്തി,
വളരുന്ന മാത്രയിൽ
പേടിപ്പെടുത്തുന്ന
ശരികളാവരെന്നെ
മൂടി.
കാലിലൊരു ചങ്ങലയിട്ടു
തളച്ചപോൽ
അവരെൻ്റെ വഴികൾ
മുടക്കി ,
ആണധികാരത്തിനൂറ്റം
പറഞ്ഞവർ
എവിടെയുമെന്നെ
വിലക്കി,
സമത്വമില്ലാത്തൊരു
വാക്കിൻ പിടച്ചലിൽ
ഞാനൊരു പാവയായി
തേങ്ങി ,
സംവരണമെന്നു
സ്‌ഫുരിച്ചവരെന്നെ
പിന്നെയും
പലനാളിറുക്കി,
ഒരു മുഴം കയറിൻ്റെ
ഓരിയിലവരെന്നെ
അടിമയെ പോലെ
വളർത്തി,
അതിഗൂഢമായവർ
ഇന്നും ചിരിച്ചെനിക്കെത്രയോ
പേരു നിരത്തി ,
സഹനത്തിൻ
റാണിയായി
സകലകാലങ്ങളിലും
പദമേറ്റിയവരെന്നെ വാഴ്ത്തി,
എവിടെയാണിവൾക്കു
സ്വാതന്ത്ര്യം……
എവിടെയാണിവൾക്കു
സമത്വം …..

By ivayana

Leave a Reply

Your email address will not be published. Required fields are marked *