രചന : PR രാമചന്ദ്രൻ ✍
ഒരു അറവുശാലയുടെ മുമ്പിൽ എനിക്കുള്ള ആഹാരങ്ങൾ എടുത്തു തരാൻ വേണ്ടി അമ്മ എന്നെയും കൂട്ടി പോയി
അവിടെനിന്ന് ഇറച്ചിക്കഷ്ണങ്ങൾ എടുത്ത് എനിക്ക് തന്നു
അത് ഞാൻ തിന്നുകൊണ്ടിരിക്കുമ്പോൾ ഒരാൾ ഇറച്ചി വാങ്ങാൻ അവിടെ വന്നു
“ഇത് നിങ്ങളുടെ പട്ടി ആണോ “
“അല്ല ഇവിടെ വരുന്നതാണ്”
” ആ കുഞ്ഞിനെ ഞാൻ എടുത്തോട്ടെ” “പിന്നെന്താ എടുത്തോളൂ”
അങ്ങനെ ഇറച്ചിക്ക്ഒരു പ്ലാസ്റ്റിക് കൂടും മറ്റൊരു പ്ലാസ്റ്റിക് സഞ്ചിയിൽഎന്നേയുംഎടുത്തു കയറ്റി അയാൾ വീട്ടിലേക്ക് തിരിച്ചു
അങ്ങനെ ഞാൻ ആ വീട്ടിലെ അംഗമായി
വിശാലമായ മുറ്റം ധാരാളം വൃക്ഷങ്ങൾ
എനിക്കു വീട് വളരെ ഇഷ്ടമായി
പക്ഷേ എൻറെ അമ്മയെ കാണാൻ കഴിയില്ല എന്നുള്ളത് എനിക്ക് വളരെ ദുഃഖകരമായ അനുഭവമായി മാറി
പിറ്റേന്ന് എൻറെ കഴുത്തിൽ ഒരുബെൽറ്റും ചങ്ങലയും ഇട്ട് ഒരു കുറ്റിയിൽ എന്നെബന്ധിച്ചു
അതെനിക്കു ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല
മനുഷ്യരുടെ കഴുത്തിൽ ഇതേപോലെ ചങ്ങല ബന്ധിച്ച് എവിടെയെങ്കിലും കെട്ടിയിട്ടാൽ എന്തായിരിക്കും അവർ വിചാരിക്കുക?
അങ്ങനെ ചിന്തിച്ചു ദുഃഖിച്ചു കിടക്കുമ്പോൾ ഒരു കവിത എൻറെ കാതിൽ വന്നുകയറി
ഉടമസ്ഥന്റെ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി ചൊല്ലുന്ന കവിതയാണിത്
“വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ -ഞാ-
നൊട്ടു വാനിൽ പറന്നു നടക്കട്ടെ “
അത്എൻറെയും അപേക്ഷയാണെന്ന് എനിക്ക് തോന്നി
ആരും എൻറെ മനസ്സു മനസ്സിലാക്കിയില്ല സഹോദരങ്ങളെ കാണാനോ അമ്മയെ കാണാനോ സാധിക്കാതെ ഞാൻ ഉഴറി
ഞാൻ കരഞ്ഞും ഏങ്ങലടിച്ചുംഅങ്ങനെ കഴിഞ്ഞു കൂടി
ആഹാരത്തിനു മാത്രം ഒരു പഞ്ഞവുമില്ല
റോഡിലൂടെ ഒരു പരിചയമുള്ള കുര ശബ്ദം കേട്ടു
അത്
എൻറെ പെങ്ങളുടെ ശബ്ദമാണതെന്ന് ഞാൻ തിരിച്ചറിഞ്ഞു
പക്ഷേ എനിക്ക് അവളെ വിളിക്കാൻ കഴിഞ്ഞില്ലഞാൻ ഉച്ചത്തിൽ കുരച്ചിട്ടുംഅവൾക്കും മനസ്സിലായില്ല
ഞങ്ങൾ പട്ടികൾക്ക് 18 വയസ്സാണ് ആയുസ്സ്
ഞങ്ങളുടെ യൗവനം ആരംഭിക്കുന്നത് മൂന്നു നാല് വയസ്സിലാണ്
കന്നിമാസമായാൽഞങ്ങൾക്ക് ഒരു വൈകാരിക വേലിയേറ്റവും അതനുസരിച്ചുള്ള ഉൾപ്രകമ്പനവും ഉണ്ടാകുoഞങ്ങളുടെ ലൈംഗികാവയവങ്ങൾക്ക് ഒരു തരു തരിപ്പും പിരി പിരിപ്പും ഉണ്ടാകും
ആ അവസരം ഞങ്ങൾ ഇണചേരാൻ ആഗ്രഹിക്കും അതിനുള്ള പ്രകടനങ്ങൾ എല്ലാം ഞാൻ കാഴ്ച വെച്ചിട്ടും
പക്ഷേ ,എൻറെ ആഗ്രഹത്തെ എൻറെ യജമാനൻ ഒരിക്കലും കണക്കിലെടുത്തതേയില്ല
അദ്ദേഹംവികാര വിവശനായി കാട്ടിക്കൂട്ടുന്ന ചില പരാക്രമങ്ങൾ ഞാൻ പലവുരു കണ്ടിട്ടുണ്ട്
പിന്നെ എന്തിന് എനിക്കുമാത്രംഇണചേരൽ നിഷേധിക്കുന്നു?
എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്
മൃഗങ്ങൾക്ക് ആഹാരം കൊടുത്താൽ എല്ലാമായി എന്നാണ് ഈമനുഷ്യരുടെ വിചാരം
അവർക്ക് വേണ്ടത് എന്താണ്? അപരിചിതനായ ഒരാൾ വരുമ്പോൾ കുരച്ചു ശബ്ദം ഉണ്ടാക്കണം
കള്ളന്മാരാണെങ്കിൽ അവരെ ഓടിച്ച കറ്റണം ഇതൊക്കെയാണ് അവർ ആഗ്രഹിക്കുന്നത്
പക്ഷേ എനിക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കാറില്ല
പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത് ?
അദ്ദേഹം എന്നെ ഓമനിക്കാൻ വരുമ്പോൾ കടിച്ചു കീറിമുറിവേൽപ്പിക്കുക എന്നിട്ട്എങ്ങോട്ടെന്നില്ലാതെ ഓടിമറയുക
അതിന് തയ്യാറെടുത്തിരിക്കുകയാണ് ഞാൻ !
നിങ്ങളെന്തു പറയുന്നു?
