Category: അറിയിപ്പുകൾ

കുട്ടിക്കുറുമ്പീ.. കുഞ്ഞനുജത്തീ

രചന : മംഗളൻ കുണ്ടറ✍️. കൂടെപ്പിറപ്പിനെ ചേർത്തുനിർത്താംകൂടെനടന്നാകൊഞ്ചൽ കേൾക്കാംകൂടെക്കളിക്കാനുമൊപ്പം കൂടാംകൂട്ടിനുഞാനെന്നും കൂടെ വരാം കൂവരം കിളിക്കൂട് കാട്ടിത്തരാംകൂടണയും കുയിൽ പാട്ടുകേൾക്കാംകുട്ടിക്കുറുമ്പുകൾ കാട്ടിത്തരാംകുഞ്ഞിളം കവിളിൽ ഉമ്മനൽകാം കാറ്റത്തുപട്ടം പറത്തിനോക്കാംകാറ്റിൻ ഗതിക്കൊപ്പമൂയലാടാംകാലികൾ മേയുന്ന കണ്ടം കാണാംകാട്ടുമൈനപ്പാട്ടൊന്നേറ്റു പാടാം കാണാമറയത്തൊളിച്ചിരിക്കാംകാതിൽ ചെല്ലപ്പാട്ടുപാടിത്തരാംകാതങ്ങൾ നാമൊന്നുചേർന്നുനീങ്ങാംകാവലാളായേട്ടൻ കൂടെ വരാം.

ഓർമ്മയിൽ നീ മാത്രം

രചന : സതി സുധാകരൻ ✍️. നാളേറെയായ് കാത്തിരിക്കുന്നു ഞാൻഒരു നോക്കു കാണുവാൻ വേണ്ടി മാത്രംകരയുവാൻ കണ്ണുനീർ ബാക്കിയില്ലഇരുൾ മൂടിനില്ക്കുന്നോരീ വേളയിൽപെയ്തൊഴിഞ്ഞ നയനങ്ങളായി ഞാൻനോക്കി നില്കുന്നു ആകാശവീഥിയിൽവെൺ മേഘ പാളിക്കിടയിലൂടെതോണി തുഴഞ്ഞു പോയെന്റെ കണ്ണൻഓടക്കുഴൽ വിളിനാദവും കേട്ടില്ലപീതാംബരപ്പട്ടു കണ്ടതില്ലകാർമുകിൽ വർണ്ണനാം കാർവർണ്ണനെമേഘങ്ങൾ…

ഓർമ്മയിലെ ബാല്യം

രചന : ബിന്ദു അരുവിപ്പുറം✍️. ബാല്യമെൻ്റെയുൾത്തടത്തി-ലോർമ്മയായ് തികട്ടവേമാനസം തുളുമ്പിടുന്നുമധുരമായ് മനോജ്ഞമായ്.തിരികെയൊന്നു വന്നിടാത്തനാളതാണതെങ്കിലുംനടനമാടി നിൽക്കയാണ-തെൻ്റെ ചുറ്റുമെപ്പൊഴും!കൂട്ടുകാരൊടൊത്തുകൂടിനാട്ടകത്തിലെപ്പൊഴുംആടിയോടി മധുരമായ്ജീവിതം നുകർന്ന നാൾഓർത്തിടുമ്പോളുള്ളമിന്നുംപൂത്തുലഞ്ഞു നിൽക്കയായ്!വർണ്ണശലഭമായ് പറന്നു-യർന്നുപോയ നാളുകൾകുളിരുതിർക്കും തെന്നലായെ-ന്നുള്ളിലൊഴുകിടുന്നുവോ!മാരിവിൽ നിറങ്ങളായി-ട്ടിതൾ വിടർത്തും കനവുകൾകാൽച്ചിലമ്പണിഞ്ഞു മുന്നിൽനടനമാടിടുന്നുവോ!മാഞ്ഞിടാത്ത ചിത്രമായ്മാറിടുന്ന കാഴ്ച്ചകൾഅമ്പിളിപ്പൂച്ചിരിയുമായ്യെത്തിനോക്കിടുന്നുവോ!കൊഞ്ചലും കിനാക്കളുംകുളിരിയന്ന സ്നേഹവും….നഷ്ടസ്വപ്നമെന്നപോലെമാഞ്ഞകന്നു പോകുമോ?അകലുവാൻ കഴിഞ്ഞിടാതെമണിചിതറും മൊഴികളുംമധുകണങ്ങളെന്നപോലെമനമൊഴിഞ്ഞു നിൽക്കുമോ?

പ്രണയാർദ്രതീരം ..

രചന : സാജു തുരുത്തിൽ ✍️ പ്രണയാർദ്ര തീരം …..നിനക്കായ് ഒരുങ്ങി ഞാൻ നിന്നുനിന്റെ നീലക്കടമ്പിന്റെ ചാരെ …പറയാതെ പോകുവതെന്തേ .. കണ്ണാനീ പറയാതെ പോകുവതെന്തേ ….പ്രണയാർദ്ര തീരം ….എന്റെ..കരളുരുകുന്നു ……………………ഹൃദയത്തിൻ താളിൽമിഴി നീരു പടരുന്നു കണ്ണാനിന്റെ കനിവിന്റെ കരങ്ങളിൽകാതോർത്തിരുന്ന വിരഹിണി…

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ.

ഫാ : ജോൺസൺ പുഞ്ചകോണം ✍️ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. ജൂൺ 29 ഞായറാഴ്ച്ച…

പ്രഭാത വന്ദനം

രചന : എം പി ശ്രീകുമാർ✍ ഇളംമഞ്ഞുതുള്ളികൾവെയിലേറ്റു പൂക്കുന്നപുലർകാലസുന്ദരമുഹൂർത്തങ്ങളെഇടറാതെ പറവകൾപാടിത്തിമർക്കുന്നസുന്ദരസുരഭിലയാമങ്ങളെഇതളുകൾ വിടർത്തിപരിമളം പരത്തിനിറമധു മലരുകൾനൃത്തമാടിപുതുമയോടെന്നുംമുന്നിൽ വിടരുന്നകാലലതയുടെമുകുളങ്ങളെനിത്യവും ദിവ്യമാംദീപം ജ്വലിക്കുന്നനിലവിളക്കേന്തുന്നപുണ്യങ്ങളെനിറദീപമേന്തിനിറശ്രീ തുളുമ്പിഇതുവഴി ചുവടുവച്ചെത്തീടുകതീർത്ഥം തളിച്ചുനറുപൂക്കൾ വിതറിതൊഴുകൈകളുമായ്കാത്തിടുന്നുഎതിരേല്ക്കുവാനായ്കാത്തിടുന്നു.

ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ് ടി സി അലക്സാണ്ടർ നിര്യാതനായി.

ജിൻസ്മോൻ സഖറിയ ✍ അറ്റ്ലാൻ്റ, ജോർജിയ:ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗ്രാസ്റൂട്ട് സ്‌ട്രാടജിസ്റ്റും, GOIC ജനറൽ സെക്രട്ടറിയുമായ അമേരിക്കൻ മലയാളി ഷാജൻ അലക്സാണ്ടറിൻ്റെ പിതാവ്, ടി സി അലക്സാണ്ടർ ( ജോർജ്ജ് കുട്ടി – 95) തിരുവല്ലയിൽ നിര്യാതനായി. കേരള SIDCO ജനറൽ…

ഒന്നായി തോൽപ്പിക്കാം ഇന്നിൻ്റ ശത്രുവേ

രചന : ലാൽച്ചന്ദ് മക്രേരി ✍️ ആസുരതാണ്ഡ വമാടുന്നുണ്ടിവിടെനിരോധിത ലഹരിതൻ വ്യത്യസ്തമൂർത്തികൾയുവതതൻ മനസ്സിൻ്റെ ഉള്ളറകളിലവർസംഹാര താണ്ഡവമാടുന്നുണ്ടങ്ങിനെനിറമില്ലാ മണമില്ലാ ലഹരികളുടനീളംകുടുംബം തകർത്തിട്ട് മുന്നേറുകയാണിപ്പോൾബാല്യകൗമാരവും യുവതയുമൊക്കെലഹരിതൻ എരിയുന്ന തീയ്യിൽപ്പെട്ടിട്ട്ഈയ്യാംപാറ്റപോൽ പൊലിയുകയാണല്ലോ…..രാജ്യത്തിൻ ഭാവിതൻ വാഗ്ദാനങ്ങളാംബാല്യകൗമാരങ്ങളും യുവതയുമിവിടെവിഷച്ചോറു നിറഞ്ഞോരു തലച്ചോറുമായിഅക്രമകാരികളായ് മാറുന്നുവല്ലോനിത്യവും വാർത്തകളിലിടം പിടിച്ചീടുന്നുനിരോധിത ലഹരിതൻ അടിമകളായുള്ളയുവതതൻ…

ഞാനൊരു നേരമ്പോക്ക്

രചന : ലാൽച്ചന്ദ് മക്രേരി✍️ ഞാനൊരു നേരമ്പോക്കായിരുന്നെല്ലാർക്കുമെന്നതിരിച്ചറിവുണ്ടാവാൻ വല്ലാതെ വൈകിപ്പോയ്നാലാം തരത്തിൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾഎൻ്റെയാ ഒറ്റ മുറിയുള്ള വീട്ടിലായ്,എൻ്റമ്മ പെറ്റല്ലോ ഇരട്ടകളവരേ…അനുജനുമനുജത്തിയും പിറന്നോരാ സന്തോഷംമാറുന്നതിനിടയിലായ് അമ്മ പറഞ്ഞുഅവരെയും തന്നിട്ട് എവിടെയോ പോയച്ഛൻ…നീയിനി പഠിക്കുവാൻ പോകാതെ നമ്മൾക്ക്ജീവിക്കുവാനുള്ള വക തേടുക വേണം.അമ്മതൻ…

🌹🌹 ഉഷസ്സിൽ വിടരും പൂക്കളോടൊപ്പം🌹🌹

രചന : കൃഷ്ണമോഹൻ കെ പി ✍️ തുമ്പപ്പൂ തന്നുടെ വെണ്മയെക്കണ്ടിട്ടാ ,തൂവാന മേഘം വിളറിടുന്നുമുക്കുറ്റി പേറുന്ന മഞ്ഞ നിറം കണ്ടു,മുഗ്ദ്ധയായ് നില്ക്കുന്നു, പൊൻവെയിലും……ശംഖുപുഷ്പത്തിൻ്റെ നീല നിറം പാർത്ത്,ശങ്കയാർന്നീടുന്നു, നീലാംബരം …..ചെമ്പരത്തീയുടെ,ചോപ്പു നിറം കണ്ടു,ചെമ്മാനം, തന്നെ മറന്നു നില്പൂ ,…..കനകാംബരത്തിൻ്റെ ശോഭ…