ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

വിടപറയും രാവിന്റെ വേദനക്കുള്ളിലെൻ
അടർന്നു പോയ സ്നേഹത്തിൻ ദലകുടങ്ങൾ .
അടർന്നുപോയിയടർന്നുപോയിയവ,
യെന്റെ ഹൃദിയിലായിരം മുറിവു ചാർത്തിയതല്ലെ .
ഇനിവരില്ല,വരെന്റെഹൃദയാക്ഷരങ്ങളിൽ
ഇനിവരില്ലനനവാർന്നമൃദുസ്പർശങ്ങളും
കൈവിരൽകോർത്തുനാംനടന്നവഴികളിലെ
കാൽവിരൽപ്പാടുകളുംകടലെടുത്തു പോയി
തിരവന്നു മറച്ചോരാലിപികളെ തിരികെ
ചേർക്കുന്നില്ലെൻ ഹൃദയത്തിലും
ഇനിവരുന്നോരു പ്രഭാതകിരണങ്ങളെ
വരവേൽക്കട്ടെ,നിങ്ങളെമനതാരിലേക്കായി
അന്തിച്ചുവപ്പലയാഴിയിൽപതിക്കട്ടെ
നീലാകാശപ്പെരുമ വളർന്നിടട്ടെ
ഇന്നോ ഉറക്കമില്ലാത്ത രാവിന്റെ
ആലസ്യത്തിൽ പുതുയുഗം പിറന്നിടട്ടെ.
✍️

പ്രകാശ് പോളശ്ശേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *