രചന : പ്രസീദ ദേവു ✍️
വ്യാപാരങ്ങൾക്ക്
വേണ്ടി കപ്പൽ കയറി വന്ന
മുസ്ലീമുകൾ കൊടുങ്ങലൂര്
പള്ളിയുണ്ടാക്കി
അടുത്തിരിക്കുന്ന
ദേവി ക്ഷേത്രം
പൊളിക്കാതെ തന്നെ,
കച്ചവടത്തിനു വേണ്ടി
ഇവിടുത്തെ ഹിന്ദുരാജാക്കൻമാർ
സാമൂഹികപരമായും , മതപരമായും
ജീവിക്കാൻ അവർക്ക് അവസരം നൽകി,
അറബികളുടെ കച്ചവടത്തിൽ
രാജാക്കൻമാർ സന്തുഷ്ടരായിരുന്നു,
പോർച്ചുഗീസുകാരുടെ വരവോടെ
അക്രമങ്ങളിലൂടെ നമ്മുടെ നാടിനെ
പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ
മുസ്ലീമുകൾ നമ്മുടെ കൂടെ നിന്നു,
വൈദേശിക അക്രമണങ്ങളെ
എല്ലാം തന്ത്രപരമായും
സമരപരമായും ചെറുത്തു നിൽക്കാൻ
കേരളീയ ഹിന്ദു സമൂഹത്തോടൊപ്പം
മുസ്ലീമുകൾ ഒറ്റക്കെട്ടായി നിന്നു,
കച്ചവടത്തിനു പുറമെ
കൃഷി മാർഗ്ഗങ്ങൾ സ്വീകരിച്ചു,
ഭൂവുടമകളെല്ലാം ഉയർന്ന ജാതികളായതിനാൽ
കുടിയാൻമാർ ഗണത്തിലേയ്ക്കവർ
നമ്മുടെയാളുകളോടൊപ്പം
താഴ്ത്തപ്പെട്ടു
ഹൈദരലിയുടെ ഭരണം
പല നല്ല മാറ്റങ്ങൾക്കും
കാരണമായി,
ജന്മി വ്യവസ്ഥകളുടെ പതനം
അവിടെ നിന്ന് തുടങ്ങി,
കേരളത്തിലെ പാവപ്പെട്ട
ജനതയ്ക്കു ഒപ്പം മുസ്ലീമുകൾ
ഉണ്ടായിരുന്നു,
ബ്രീട്ടീഷുകാരെ ചെറുത്തു തോൽപ്പിക്കാൻ
നമ്മുടെ നാടിനൊപ്പം നിന്ന
സഹോദര തുല്യരാണവർ,
നമ്മുടെ നാടിൻ്റെ ഗതിവിഗതിക്കനുസരിച്ച്
ഇവിടം ജീവിതം പൊക്കി കെട്ടിയവർ,
നമ്മുടെ ഭാഷയുടെ
ഉച്ചാരണരീതിക്കനുസരിച്ച്
ഇവിടെ സംസാരിച്ചു തുടങ്ങിയവർ,
നമ്മുടെ രുചിഭേദങ്ങൾക്കനുസരിച്ച്
ഉണ്ടവർ,
നമ്മുടെ സംസ്കാരത്തിനൊത്ത്
കൂടെ ചേർന്നവർ,
നമ്മുടെ വൈവിധ്യങ്ങൾക്കനുസരിച്ച്
ഒരുമയായവർ,
ഇന്നിതു വരെ ഇവിടെ കുടിയേറിയ
പാർത്ത ഒരു മുസൽമാൻ്റെ നാവിൽ നിന്നും മുസ്ലീം രാജ്യം വരണമെന്ന
വാക്കുയർന്നിട്ടില്ല,
ഒരു മുസൽമാനും നമ്മുടെ
ഇടയിൽ മതസ്പർദ്ധ പാകിയിട്ടില്ല,
ഹിന്ദുവും മുസൽമാനും എന്ന
ചിന്തയില്ലാതെ
മതാതിഷ്ഠിതമായി
അവർ ജീവിച്ചു പോരുന്നു.
അവർക്കിടയിൽ
കൂലിപണിക്കാരനുണ്ട്
വൈദികനുണ്ട്
കവിയുണ്ട്
എഴുത്തുകാരനുണ്ട്
മറ്റെല്ലാമുണ്ട്,
അതിനേക്കാൾ അപ്പുറം
കേരളമെന്ന നാടിനെ നെഞ്ചോടു ചേർത്തി
അഞ്ചു നേരം ചൊല്ലുന്ന ദിക്കറുകളുണ്ട്,
ചോര പകരുന്നവരുണ്ട്,
വിശപ്പാറ്റുന്നവരുണ്ട്
കരുണയുള്ളവരുണ്ട്,
നന്മയുള്ളവരുണ്ട്,
അല്ലയോ ഹിന്ദുരാജ്യത്തിനായ്
മുറവിളി കൂട്ടുന്ന നരാധമരെ
നിങ്ങളിൽ നിന്ന് നിങ്ങൾ
പുറത്തു കടക്കാത്ത പക്ഷം
ഞങ്ങൾക്കിവിടെ മറ്റൊരു
സ്വാതന്ത്ര്യ സമരത്തിൻ്റെ
ആവശ്യകതയുണ്ട്,
മറ്റു സംസ്ഥാനങ്ങളെ പോലെ
അതിക്രമങ്ങളഴിച്ചു വിട്ടാൽ
ന്യൂനപക്ഷമായ് ഞങ്ങളെന്ന
രണ്ടു കൂട്ടർ ഭൂരിപക്ഷമായ്
മാറുന്ന കാഴ്ച വിദൂരമല്ല,
ഞാനറിഞ്ഞ ചരിത്രത്തിൻ്റെ
ചുവടുകൾ പിടിച്ച് നിങ്ങൾ
നടക്കുമ്പോളേയ്ക്കും
ഞങ്ങളിവിടെ ഭാവിയ്ക്കു വേണ്ടി
നിലകൊള്ളാൻ പ്രാപ്തരാകും
“‘കേരളം നമ്മുടെ നാട് “
