കടലാസ് തോണി
രചന : ജെസിത ജെസി ✍ ചിലപ്പോൾ അക്ഷരങ്ങൾഒരു പൂക്കാലമായി എന്നിൽനിറയാറുണ്ട്…മറ്റു ചിലപ്പോൾ മറവിയുടെകുത്തൊഴുക്കിൽ.അങ്ങ് അകലേക്ക് ഒഴുകി –പരക്കാറുമുണ്ട്.ഇനിയൊരു മഴക്കാല രാവിൽഒരിക്കലും എഴുതി തീരാത്ത,ആത്മ നൊമ്പരങ്ങളെ..എരിഞ്ഞുനീറും ഓർമ്മകളെഒരു വെളുത്ത കടലാസിൽകോറിയിടണം..പിന്നെയത് പല ആവർത്തി വായിച്ചു.പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞുംആത്മ നിർവൃതി പൂകണം.അതൊരു കടലാസു –തോണിയാക്കി…