രചന : ബിനു. ആർ. ✍
ഏകാദശി തൊഴുവാൻ ഗൂരുവായൂർനടയിൽ
ഏകാഗ്രചിത്തനായ് ഞാൻ നിന്നിടുമ്പോൾ
ഏത്തമിട്ടുനമിക്കുവാൻ ഏകദന്തൻ മനസ്സിൽ
ഏറിടുമ്പോൾ സന്മന്ത്രചിത്തനായ്
ജപിച്ചുനിന്നു ഞാൻ ധ്യാനിച്ചു നിന്നു.
കാലത്തിൻ തിരുമുമ്പിൽ ഏകാന്തമാം
ചിത്തത്തിൽ കാരുണ്യമൂർത്തിതൻ
പാദം സ്മരിച്ചിടുമ്പോൾ കരളിൽ
തൊട്ടുവന്ദിച്ചൊരാൾ മനം നിറഞ്ഞു
കായാമ്പുവർണ്ണൻ നീലിപ്പീലിക്കാർവർണ്ണൻ.
അന്നൊരു പിറന്നനാളിൽ ശരണഘോഷവുമായ്
പതിനെട്ടാം പടിയേറി തത്ത്വമസിപ്പൊരുളിനെ
വന്ദിച്ചീടുവാൻ ഹരിഹരന്റെ അനുവാദം
വാങ്ങാൻ വന്നെത്തീ ഞാനീ തിരുനടയിൽ.
ശരണംവിളിയെന്നിൽ വന്നെത്തുംനാൾ
ശരണപാതയെന്നിൽ വർണ്ണമായ് നിറഞ്ഞു
ചിന്മുദ്രകൾ എന്നിൽ മന്ത്രമായ് സ്വയംഭൂവായ്
ശരണമന്ത്രമുദ്രകൾകേട്ടു അരികിൽ
വന്നണഞ്ഞു ഹൃദയഇരുമുടിയിൽ നിറഞ്ഞു.
കാലം അറിയാതെവിളിച്ചൊരുനാളിൽ രാത്രിയിൽ
വാഗ്ദേവതാമന്ത്രം മാത്രം നിറഞ്ഞൊരാവേളയിൽ
ചെന്നെത്തി ഞാൻ സൗപാർണികാ നദിക്കരയിൽ
കണ്ടു,ദേവിയും മന്ദാരങ്ങളുമെൻ മനോമുകുരത്തിൽ
നിറമന്ദഹാസമോടെ, തന്നുവരങ്ങളും നാവിലത്താദരം
ഇപ്പോഴും സ്മരിക്കുന്നു ഞാൻ, എൻ മരണം വരേയ്ക്കും.