എൻരാഗരേണുക്കൾ
നിന്നിലേക്കെത്തിയതെവിടെ
വെച്ചാണെന്നതോർമ്മയുണ്ടോ…..
അറിയില്ല ഭാവനാ നയനങ്ങൾ
കൊണ്ടൊന്നു
മിഴിതുറന്നൊരുനോക്കു
നോക്കിയാലും…..
വെറുതേ വിചാരിച്ചുപോകുന്നു
കാലങ്ങൾ
പൂക്കാതിരിക്കുമോ
എന്നെങ്കിലും,
അല്ലെങ്കിലെന്തിന്ന് നാം,
അനുരക്തരായ്
ഉള്ളുപൊള്ളാനോ….
അകന്നിടാനോ…..
വെറുതേ വിചാരിച്ചു
ജീവിതം മേൽക്കുമേൽ
അഴകുള്ള മലർപോലെയായിരിക്കും….
കരിയാതിരിക്കുമീ കുസുമങ്ങൾ
നാൾക്കുനാൾ
ഇരുളിനും പകലിനും
കൂട്ടുപോകും………..
വിരിയാതെ വീണുപോയ്
മുകുളത്തിൽപ്രണയങ്ങൾ
ഒരു വേളപോലും
വിടർന്നതില്ലാ….,
കൊതിതീരുകില്ല….
നടക്കാത്തസ്വപ്നത്തിൻ
പുറകേ നടപ്പാണു
നമ്മളെന്നും….!!

ചന്ദ്രശേഖരൻ

By ivayana