നനവ് പടരുന്നു വഴിയോരങ്ങളിൽ
നിണമുതിർക്കുന്ന കാറ്റിൽ
നിനവു മറയുന്നു ശിരസിൽ പതിച്ചുള്ള
കാഴ്ചകൾക്കുള്ളിലെ നോവിൽ
ചിതറി തെറിച്ചുള്ള സ്ഫടിക കഷണമാൽ
ഹൃദയം നുറുങ്ങുന്ന രാവിൽ
മരണമാം ഭീതിയിൽ
വെകളി പിടിക്കുന്നു
പൈംപാൽ കുടിക്കും കിടാവ്.
കാട്ടാള ചിന്തകൾ നാവിൽ നുരക്കവേ
കത്തുന്നു ഈ വർണ്ണ ലോകം.
കരുതലില്ലാത്തവർ
കടമയില്ലാത്തവർ
കാട്ടുന്നു പേക്കൂത്തുകൾ
ആർത്തനാദങ്ങളാൽ
അട്ടഹാസങ്ങളാൽ
അലമുറയിട്ടവരെത്ര
മർത്യരെ കൊല്ലുന്ന
മൗഢ്യൻമാരവർ
കാട്ടാളൻമാരവർ ചുറ്റും.
നിർത്തുക നിങ്ങളീ
യുദ്ധത്തിൽ കാഹളം
നിങ്ങടേതല്ലയീ ലോകം
പറയുവാനാകാത്ത വ്യഥകളാൽ
ഞാനെൻ്റെ
ഹൃദയം തുറന്നു വെക്കുന്നു.
പലവുരു ഞാനെൻ്റെ
മൗനമാം യാത്രയിൽ
നിങ്ങൾക്കായിരക്കുന്നു.
നനവു പടരുന്നു വഴിയോരങ്ങളിൽ
നിണമുതിർക്കുന്ന കാറ്റിൽ
നിനവു മറയുന്നു ശിരസിൽ പതിച്ചുള്ള
കാഴ്ചകൾക്കുള്ളിലെ നോവിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *