അതിമനോഹരമായി
എഴുതി ചിട്ടപ്പെടുത്തിയൊരു
കവിതയല്ല ജീവിതം
ചിലർക്കെങ്കിലും,
അവഗണനയുടെ സംഗീതമാവോളം
ആസ്വദിച്ചിട്ടുള്ളതിനാൽ
ഓർമ്മിക്കപ്പെടാനുള്ളതും
മധുരതരവുമായൊരു
സംഗീതമായിരിയ്ക്കില്ല
കദനമുരുക്കി സ്നേഹം വിളമ്പി
സ്വത്വം പോലും നഷ്ടമായതിനാൽ
ആകർഷകവും വായനക്കാർക്ക്
അനുഭൂതിപകരുന്നതുമായ
ഒരു നോവലുമായിരിയ്ക്കില്ല
കദനക്കടൽ പലവട്ടം
നീന്തിക്കടന്നതിനാൽ
എഴുതപ്പെടാത്ത ചിന്തകളും
എഴുതി പൂർത്തിയാകാത്തതുമായ
ഒരു നീണ്ടകഥ മാത്രമാകും
അവസാന പേജിൽ
എന്നെന്നേയ്ക്കുമായി
മറക്കപ്പെടേണ്ട
ഒരു ശോക ഗാനത്തിൻ്റെ
അവസാന വരികൾ കുറിച്ചിട്ടുള്ള
ഒരു കുഞ്ഞു പുസ്തകം …..!

By ivayana

Leave a Reply

Your email address will not be published. Required fields are marked *