ആരവമില്ലാതെ ആഘോഷമില്ലാതെ
ആരേയും കൂട്ടിന് പോലുവിളിയ്കാതെ
അമ്പലക്കല്ലിൻ തിരിവെട്ടം സാക്ഷിയായ്
ഇന്നലെ ഞാനൊരുമിന്നു കെട്ടി
പെണ്ണവൾ നൽകിയ സ്നേഹത്തിൻ നൂലിലെൻ്
ഹൃദയമുരുക്കി പണിതൊരു പൂത്താലി
കെട്ടിയെൻ പെണ്ണിനെ സ്വന്തമാക്കി
നാടറിഞ്ഞ ഞ്ചാറു വീടറിഞ്ഞു പിന്നെ
നാട്ടു കാരെല്ലാരും കേട്ടറിഞ്ഞു…
പെണ്ണിനെ കാണുവാൻ എണ്ണമറ്റാളുകൾ
വന്നു നിറഞ്ഞെൻ്റെ വീട്ടുമുറ്റം
കുറ്റം പറഞ്ഞില്ല, കോട്ടം പറഞ്ഞില്ല
കൂടിയ പെണ്ണങ്ങൾ ഒന്നും പറഞ്ഞില്ല ….
പെണ്ണിനഴകുണ്ട് മുന്നിലും പിന്നിലും
പിന്നെന്തു കുറ്റം പറഞ്ഞിടുവാൻ…..
മേനിക്കൊഴുപ്പുണ്ട്
ചേലിൽ മുടിയുണ്ട്
ചുണ്ടിലോ മങ്ങാത്ത വെള്ളരിപ്പുവുണ്ട്…..
കണ്ണിൽ കറുപ്പല്ല നീലിമയാണെന്ന്
കാതിൽ പറയുന്നു പെണ്ണൊരുത്തി
സന്ധ്യയ്ക്ക് ചന്തം കടുത്തിടുന്നു
അന്തിവെയിൽ നിറം മങ്ങിടുന്നു
കൂടിയ പെണ്ണങ്ങൾ മോന്തി മുറ്റെ
മോടി ചിരി ചൂടിയാത്ര ചൊല്ലി
ആകാശമുറ്റത്തെയമ്പിളി പെണ്ണവൾ ,
അപ്പോഴും ഞങ്ങളെ നോക്കി നിന്നു ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *