വൈറൽ മീഡിയ ✍️
ഒരു മനുഷ്യന് ജീവിതത്തിൽ എത്രത്തോളം താഴേക്ക് വീഴാൻ കഴിയും? ബാങ്ക് ബാലൻസ് പൂജ്യമായി, നിൽക്കുന്ന മണ്ണ് പോലും കൈവിട്ടുപോയി, വിശപ്പടക്കാൻ വീട്ടിലെ ജീവനക്കാരോട് വരെ പണം ഇരക്കേണ്ടി വന്ന അവസ്ഥ… അവിടെനിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്രാജ്യത്തിലേക്ക് ഒരാൾ തിരിച്ചുവന്ന കഥയാണിത്!
അതെ, സിനിമാ ലോകത്തെ അമാനുഷികനായ അമിതാഭ് ബച്ചന്റെ കഥ!
1970-കളിൽ ഇന്ത്യ മുഴുവൻ നെഞ്ചിലേറ്റിയ നടൻ. എന്നാൽ 90-കളിൽ കഥ മാറി. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ബിസിനസ്സിലേക്ക് ഇറങ്ങാൻ തീരുമാനിച്ച ബച്ചൻ 1995-ൽ ‘അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ്’ (ABCL) തുടങ്ങി. പക്ഷേ, വിധിയെന്നോണം കമ്പനി നിർമ്മിച്ച സിനിമകളും മിസ് വേൾഡ് മത്സരവും വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു.
ഒടുവിൽ 1999-ൽ ബച്ചൻ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു.
90 കോടിയുടെ കടം!
തലയ്ക്കു മുകളിൽ 55-ഓളം കേസുകൾ!
കുടുംബത്തിന്റെ അഭിമാനമായ ‘പ്രതീക്ഷ’ എന്ന വസതി ജപ്തി ചെയ്യപ്പെട്ടു!
രാവിലെ വാതിൽ തുറന്നാൽ ഭീഷണിയും തെറിവിളിയുമായി നൽക്കുന്ന കടക്കാർ. അമേരിക്കയിൽ പഠിക്കുകയായിരുന്ന മകൻ അഭിഷേക് ബച്ചന് അടുത്ത നേരത്തെ ഭക്ഷണത്തിന് വഴിയില്ലാതെ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തകർന്നുപോയ ആ ഘട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ വ്യവസായി ധീരുഭായ് അംബാനി പണം നൽകി സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും, സ്വന്തം അധ്വാനം കൊണ്ട് കരകയറാനായിരുന്നു ബിഗ് ബി യുടെ തീരുമാനം.
അങ്ങനെ, ഒരുകാലത്ത് സിനിമാലോകം ഭരിച്ച ആ 57-കാരൻ, തന്റെ ഈഗോയെല്ലാം മാറ്റി വെച്ച് സംവിധായകൻ യാഷ് ചോപ്രയുടെ മുന്നിൽ ചെന്നു പറഞ്ഞു:
“എന്റെ കൈയിൽ ജോലിയില്ല, എനിക്കൊരു ജോലി വേണം…”
അവിടെനിന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് (The Great Comeback) ആരംഭിക്കുന്നത്!
യാഷ് ചോപ്രയുടെ ‘മൊഹബത്തേൻ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ശക്തമായി തിരിച്ചെത്തി.
ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിച്ച ‘കൗൻ ബനേഗാ ക്രോർപതി’ (KBC) എന്ന റിയാലിറ്റി ഷോയുടെ അവതാരകനായി.
പിന്നീട് കേട്ടത് പോരാട്ടത്തിന്റെ കഥയായിരുന്നു!
നടൻ രജനികാന്ത് വെളിപ്പെടുത്തിയത് പോലെ, കടങ്ങൾ വീട്ടാൻ വേണ്ടി തനിക്കുള്ള ആരോഗ്യപ്രശ്നങ്ങൾ പോലും മറന്ന് അമിതാഭ് ബച്ചൻ തുടർച്ചയായി 3 വർഷം, ദിവസവും 18 മണിക്കൂർ വീതം പണിയെടുത്തു. വരുന്ന ചെറിയ പരസ്യങ്ങൾ പോലും ഒഴിവാക്കാതെ ചെയ്തു. ചിലരൊക്കെ കളിയാക്കി ചിരിച്ചെങ്കിലും അദ്ദേഹം ഒട്ടും തളർന്നില്ല.
മൂന്ന് വർഷം കൊണ്ട് ആ 90 കോടിയുടെ കടം മുഴുവൻ വീട്ടി! നഷ്ടപ്പെട്ടുപോയ സ്വന്തം വീട് അദ്ദേഹം തിരിച്ചുപിടിച്ചു. എന്ന് മാത്രമല്ല, ആ ലൈനിൽ തന്നെ മറ്റു മൂന്ന് വീടുകൾ കൂടി സ്വന്തമാക്കി!
ഇന്ന്, 2026-ൽ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് (Hurun India Rich List) പ്രകാരം ബച്ചൻ കുടുംബത്തിന്റെ ആസ്തി 4,000 കോടി രൂപയാണ്!
കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട് പൂജ്യത്തിലേക്ക് വീണാലും, സ്വന്തം കഴിവിൽ വിശ്വാസവും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ഏത് വീഴ്ചയിൽ നിന്നും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം എന്ന് അമിതാഭ് ബച്ചൻ തന്റെ ജീവിതം കൊണ്ട് തെളിയിച്ചു!
പതിച്ചുപോയ ഇടത്തുനിന്നാണ് നമ്മൾ ഉയർത്തെഴുന്നേൽക്കേണ്ടത്!
